എന്‍ടിസി യുഎഇയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

എന്‍ടിസി യുഎഇയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

യുഎഇയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ എന്‍ടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ്. രാജ്യത്തിന്‍റെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി കണ്‍സള്‍ട്ടിംഗെന്ന രീതിയില്‍ യുഎഇയില്‍ പ്രവർത്തിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ വർഗീസ് ജോസ് പറഞ്ഞു. പ്രവർത്തശൈലിയുടെ വിശദാശംങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2025 ന് മുന്‍പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലടക്കം 25 ബ്രാഞ്ചുകള്‍ തുറക്കണമെന്നുളളതാണ് ലക്ഷ്യം. മാത്രമല്ല സഞ്ചിതമൂലധനം 25 കോടി രൂപയിലെത്തിക്കുകയെന്നുളളതും കമ്പനി ലക്ഷ്യമിടുന്നു. 65 വർഷത്തെ പാരമ്പര്യമുളള കമ്പനിക്ക് അത് സാധ്യമാകുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വാരം നടന്ന ഫിനാന്‍ഷ്യല്‍ സമ്മിറ്റില്‍ പങ്കെടുക്കാനായാണ് കമ്പനി പ്രതിനിധികള്‍ ദുബായിലെത്തിയത്. മാനേജിംഗ് ഡയറക്ടർ വർഗീസ് ജോസിനെ കൂടാതെ ഡയറക്ടർ കെഎ ബോബന്‍, പ്ലാനിംഗ് ജന,മാനേജർ ദേവദാസ് ടികെ, എച്ച് ആർ ജനറല്‍ മാനേജർ ഗിരീഷ് കുമാർ, ബിസിനസ് ജനറല്‍ മാനേജർ ബിനു ജോർജ്ജ് എന്നിവരും വാർത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in