ദുബായില്‍ ഫാന്‍സി നമ്പർ പ്ലേറ്റുകള്‍ വിറ്റത് 3 കോടി 73 ലക്ഷം ദിർഹത്തിന്

ദുബായില്‍ ഫാന്‍സി നമ്പർ പ്ലേറ്റുകള്‍ വിറ്റത് 3 കോടി 73 ലക്ഷം ദിർഹത്തിന്

ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നമ്പർ പ്ലേറ്റുകള്‍ക്കായുളള 110 മത് ലേലത്തില്‍ വിവിധ നമ്പർ പ്ലേറ്റുകള്‍ വിറ്റുപോയത് 3 കോടി 73 ലക്ഷം ദിർഹത്തിന്. എ എ 13 നമ്പർ പ്ലേറ്റിന് 44 ലക്ഷം ദിർഹമാണ് ലഭിച്ചത്.യു 70 നമ്പർ പ്ലേറ്റ് 30 ലക്ഷം ദിർഹത്തിന് വിറ്റുപോയപ്പോള്‍ ഇസഡ് 1000 എന്ന നമ്പർ പ്ലേറ്റ് 22 ലക്ഷം ദിർഹത്തിനാണ് വിറ്റുപോയത്. വി-99999 നമ്പറിന് 12 ലക്ഷം ദിർഹം ലഭിച്ചു.

ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി 90 ഫാന്‍സി നമ്പർ പ്ലേറ്റുകളാണ് ലേലത്തില്‍ വച്ചത്. പലരും വ്യക്തപരമായ അടുപ്പമുളള നമ്പറുകള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഉപഭോക്താക്കള്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്നുളളത് കൊണ്ടുതന്നെ ഇത്തരം ലേലങ്ങള്‍ ആർടിഎയ്ക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് അധികൃതർ പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in