സി എച്ച് രാഷ്ട്ര സേവാ പുരസ്കാരം കെ സി വേണുഗോപാല്‍ എംപിക്ക്

സി എച്ച് രാഷ്ട്ര സേവാ പുരസ്കാരം കെ സി വേണുഗോപാല്‍ എംപിക്ക്
Published on

മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം കെസി വേണുഗോപാല്‍ എംപിക്ക് സമ്മാനിക്കും. ഇന്ത്യയുടെ മതേതരത്തിനും നിലനില്‍പിനും വേണ്ടി ശബ്ദിക്കുന്ന കെ സി വേണുഗോപാലിനാണ് പുരസ്കാരമെന്ന് ജൂറി ചെയർമാൻ ഡോക്ടർ സി പി ബാവ ഹാജി പ്രഖ്യാപിച്ചു.

ജൂറി അംഗം പി എ സൽമാൻ ഇബ്രാഹിം , ദുബായ് കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ , ട്രഷറർ ഹംസ കാവിൽ തുടങ്ങിയവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.സി എച്ച് അനുസ്മരണം രാഷ്ട്ര സേവാ പുരസ്‌കാരം ബ്രോഷർ പ്രകാശനം ജൂറി അംഗം പി എ സൽമാൻ ഇബ്രാഹിം ചടങ്ങിൽ നിർവ്വഹിച്ചു. ഒക്ടോബർ 26 നു ദുബായിൽ സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.മുൻ വർഷങ്ങളിൽ എൻ കെ പ്രേമചന്ദ്രൻ എം പി ,സി പി ജോൺ , ഡോക്ടർ ശശി തരൂർ എം പി , ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവരായിരുന്നു രാഷ്ട്ര സേവാ പുരസ്കാര ജേതാക്കൾ.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വാർത്താസമ്മേളത്തില്‍ ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ നജീബ് തച്ചംപൊയിൽ,തെക്കയിൽ മുഹമ്മദ്,മൊയ്തു അരൂർ,കെ.പി അബ്ദുൽവഹാബ്,ഷംസു മാത്തോട്ടം, ഷെരീജ് ചീക്കിലോട്, ജസീൽ കായണ്ണ തുടങ്ങിയവരും പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in