ഗ്ലോബൽ വില്ലേജിൽ നൃത്ത്യസന്ധ്യയൊരുക്കാൻ 50 ഇന്ത്യൻ വനിതാ ഡോക്ടർമാർ

ഗ്ലോബൽ വില്ലേജിൽ നൃത്ത്യസന്ധ്യയൊരുക്കാൻ 50 ഇന്ത്യൻ വനിതാ ഡോക്ടർമാർ

യു.എ.ഇ സുവ‍ർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഗ്ലോബൽ വില്ലേജിൽ നാട്യവിരുന്നൊരുക്കാൻ വനിതാ ഡോക്ടർമാർ. രാജസ്ഥാനി നൃത്തമായ ഗൂമറും, അറബിക് തനിമയുളള ഖലീജും സമന്വയിപ്പിക്കുന്ന ഫ്യൂഷൻ നൃത്തത്തിന് 'നസീജെ'ന്നാണ് പേര് നൽകിയിരിക്കുന്നത്. യു.എ.ഇയുടെയും ഇന്ത്യയുടേയും സാംസ്കാരിക തനിമയെ ഇടകലർത്തിയുള്ള നൃത്തമാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

നൃത്തസന്ധ്യയുടെ ദൈര്‍ഘ്യം 10 മിനുട്ടാണ്. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 50 വനിതാ ഡോക്ടർമാർ രണ്ട് മാസം കൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയതെന്ന് സംഘാടകസമിതി ചെയർമാൻ ഡോ.ജോർജ് ജോസഫ് പറഞ്ഞു.

ഏറ്റവും കൂടുതൽ വനിതാ ഡോക്ടർമാർ ഒരുമിച്ച് അവതരിപ്പിക്കുന്ന നൃത്തമെന്ന ലണ്ടൻ വേൾഡ് റെക്കോ‍ർഡും, യു.എ.ഇ അറേബ്യൻ വേൾഡ് റെക്കോർഡും നേടാനുള്ള ഔദ്യോഗിക ശ്രമം കൂടിയാണിത്.

മെഡിക്കോൺ സംഘടിപ്പിക്കുന്ന പരിപാടി മാര്‍ച്ച് 13 ഞായറാഴ്ച രാത്രി 7 മണിക്ക് ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയനിലുള്ള പ്രധാന വേദിയിൽ നടക്കും. സംഘാടക സമിതി സെക്രട്ടറി ഡോ.സഫറുല്ല ഖാൻ, മെ‍ഡികോൺ ഡയറക്ടർ ഡോ.സിറാജുദ്ദീൻ, കൾച്ചറൽ കൺവീനർ ഡോ.ഫിറോസ് ഗഫൂർ, പരിപാടിയുടെ കോർഡിനേറ്റർ ഡോ.നിതാ സലാം, റിസോഴ്സ് ചെയർമാൻ ഡോ.ജോർജ് ജേക്കബ്, മീഡിയാ കൺവീനർ ഡോ.ജമാലുദ്ദീൻ അബൂബക്കർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംസാരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in