
ദുബായില്‍ സംഘടിപ്പിച്ച ഗള്‍ഫ് കർണാടകോത്സവത്തിന് സമാപനം. ഗള്‍ഫ് മേഖലയില്‍ നിന്നുളള കർണാടകക്കാരായ സംരംഭകരെ ചടങ്ങളില്‍ ആദരിച്ചു. 21 സംരംഭകർക്കാണ് ഗൾഫ് കർണാടക രത്ന അവാർഡ് നല്‍കിയത്. ദുബായ് രാജകുടുംബാംഗവും എംബിഎം ഗ്രൂപ്പ് ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂമില്‍ നിന്നാണ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ. തുംബൈ മൊയ്തീൻ, ഹിദായത്തുല്ല അബ്ബാസ്, മുഹമ്മദ് മീരാൻ, സഫറുല്ല ഖാൻ മാണ്ഡ്യ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി.അവാർഡ് ജേതാക്കളുടെ നേട്ടങ്ങൾ പകർത്തുന്ന കോഫി ടേബ്ൾ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
1000 ലധികം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. പുരസ്കാര ദാനചടങ്ങിന്റെ ഭാഗമായി സാംസ്കാരിക പ്രകടനങ്ങൾ, സംഗീതക്കച്ചേരികൾ, ഹാസ്യപരിപാടികൾ തുടങ്ങിയവയും നടന്നു. ന്തോഷ വെങ്കി, ഗുരുകിരൺ, പ്രശസ്ത പിന്നണിഗായിക ചൈത്ര എച്ച്.ജി തുടങ്ങിയ കലാകാരന്മാരും സംഗീതജ്ഞരും കലാപരിപാടികൾക്ക് നേതൃത്വം നൽകി. കന്നടയിലെ ഹാസ്യനടന്മാരായ പ്രകാശ് തുമിനാടും ദീപക് റായ് പനാജെയും പ്രേക്ഷകർക്ക് ഹരംപകർന്നു.
ജെയിംസ് മെൻ ഡോങ്ക, നാഷ് എൻജിനീയറിംഗ് ചെയർമാൻ നിസാർ അഹമ്മദ്, രാമചന്ദ്ര ഹെഗ്ഡെ, ജോസഫ് മാത്യൂസ്, വാസുദേവ ഭട്ട് പുത്തിഗെ, മുഹമ്മദ് നവീദ് മാഗുണ്ടി, മൻസൂർ അഹമ്മദ്, എം. സയ്യിദ്ഖലീൽ, മൈക്കിൾ ഡിസൂസ, ഇബ്രാഹിം ഗഡിയാർ, ബി.കെ. യൂസുഫ്, ഡോ. സതീഷ് ചന്ദ്ര, ഡേവിഡ് ഫ്രാങ്ക് ഫെർണാണ്ടസ്, മാർട്ടിൻ അരാൻഹ, ജോൺ സുനിൽ, മുഹമ്മദ് ആഷിഫ് രവിഷെട്ടി എന്നിവരാണ് മറ്റു പുരസ്കാരജേതാക്കൾ.