ഈദ് അവധിദിനങ്ങളില്‍ അവിസ്മരണീയ വെടിക്കെട്ടൊരുക്കി ഗ്ലോബല്‍ വില്ലേജ്

ഈദ് അവധിദിനങ്ങളില്‍ അവിസ്മരണീയ വെടിക്കെട്ടൊരുക്കി ഗ്ലോബല്‍ വില്ലേജ്

ഈദ് അവധിദിനം ആഘോഷിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ എത്തിയവർ സാക്ഷിയായത് അവിസ്മരണീയ വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക്. ഗ്ലോബല്‍ വില്ലേജിന്‍റെ 26 മത് സീസണിലെ അവസാന വാരത്തിലെ എല്ലാ രാത്രികളിലും സന്ദർശകർക്ക് വെടിക്കെട്ടൊരുക്കും. പ്രവർത്തനസമയവും ദീർഘിപ്പിച്ചിട്ടുണ്ട്.വൈകീട്ട് 5 മണിമുതല്‍ പുലർച്ചെ 2 മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക.

80 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 26 രാജ്യപവലിയനുകളാണ് ഇത്തവണയുളളത്. എല്ലാവർക്കും ആസ്വദിക്കാന്‍ കഴിയുന്ന വിനോദങ്ങള്‍, കാർണിവലുകള്‍,കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയെല്ലാം ഇത്തവണയും ഒരുക്കിയിരുന്നു.മെയ് 7 വരെയാണ് ഗ്ലോബല്‍ വില്ലേജിന്‍റെ 26 മത് സീസണ്‍ പ്രവർത്തിക്കുക. ചരിത്രത്തില്‍ ആദ്യമായാണ് ഈദ് ഗ്ലോബല്‍ വില്ലേജില്‍ ആഘോഷിക്കാനുളള അവസരം സന്ദർശകർക്ക് ലഭിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in