അവശ്യസാധനങ്ങളുടെ വിലയില്‍ ഇളവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്പ്

അവശ്യസാധനങ്ങളുടെ വിലയില്‍ ഇളവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്പ്

യുഎഇയില്‍ ഇന്ധനവില വർദ്ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും നേരിയ വർദ്ധനവ് പ്രകടമാണ്.എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്ന പ്രമോഷനുകള്‍ യൂണിയന്‍ കോപ്പ് പ്രഖ്യാപിച്ചു. എട്ട് തരത്തിലുളള പ്രൊമോഷനുകളാണ് ജൂണില്‍ ഉണ്ടാവുകയെന്ന് സീനിയര്‍ മാര്‍ക്കറ്റിങ് ആന്‍റ് മീഡിയ സെക്ഷന്‍ മാനേജര്‍ ശുഐബ് അല്‍ ഹമ്മാദി പറഞ്ഞു.

ദുബായിലെ യൂണിയന്‍ കോപിന്‍റെ എല്ലാ ശാഖകളിലും കൊമേഴ്‍സ്യല്‍ സെന്‍ററുകളിലും തെരഞ്ഞെടുക്കപ്പെട്ട 5000 ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‍കൗണ്ട് നല്‍കുന്നുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, വെള്ളം, പാല്‍ ഉത്പന്നങ്ങള്‍, മാംസം, മധുര പലഹാരങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, അരി, എണ്ണ എന്നിങ്ങനെ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന അടിസ്ഥാന ഉത്പന്നങ്ങളുടെയും വില കുറയ്ക്കാന്‍ യൂണിയന്‍ കോപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.വിവിധ സ്റ്റോറുകളില്‍ നേരിട്ടെത്തിയും ഓണ്‍ലൈന്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ഈ ഇളവുകള്‍ പ്രയോജനപ്പെടുത്താം.

Related Stories

No stories found.
logo
The Cue
www.thecue.in