പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു

പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയ‍ർമാനുമായ അറ്റ്ലസ് എം രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. വാ‍ർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്. മരണസമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ മഞ്ജുവും അദ്ദേഹത്തിനരികിലുണ്ടായിരുന്നു.

വാർദ്ധക്യ സഹജമായ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം, കഴിഞ്ഞ ഓഗസ്റ്റില്‍ ബർദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ് അറ്റ്ലസ് രാമചന്ദ്രന്‍. സംസ്കാരചടങ്ങുകള്‍ ദുബായില്‍ നടക്കും

Related Stories

No stories found.
logo
The Cue
www.thecue.in