പീഡനപരാതിയില്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ നടപടിയെടുത്തില്ല, ഒന്നരക്കൊല്ലമായി ഭീഷണിയെന്ന് ഡോക്ടര്‍

പീഡനപരാതിയില്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ നടപടിയെടുത്തില്ല, ഒന്നരക്കൊല്ലമായി ഭീഷണിയെന്ന് ഡോക്ടര്‍

നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡനപരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വനിതാ ഡോക്ടര്‍. ഒന്നരക്കൊല്ലം മുമ്പ് താന്‍ നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണന്‍ പട്ടാമ്പി ഒളിവിലാണെന്നാണ് പട്ടാമ്പി പൊലീസിന്റെ വിശദീകരണം.

2019 നവംബറിലാണ് പൊലീസില്‍ ആദ്യ പരാതി നല്‍കിയതെന്ന് ഡോക്ടര്‍. ആശുപത്രിയിലെത്തി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒന്നരക്കൊല്ലമായി തുടര്‍ച്ചയായി ഭീഷണി തുടരുകയാണ്. ജീവിക്കാന്‍ സമ്മതിക്കാത്ത തരത്തില്‍ അപവാദ പ്രചരണവും ഭീഷണിയും തുടരുകയാണെന്നും ഡോക്ടര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച നല്‍കിയ പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഒന്നരക്കൊല്ലം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പട്ടാമ്പി പൊലീസ്.

വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ട് മര്‍ദിച്ച കേസില്‍ കണ്ണന്‍ പട്ടാമ്പി മുമ്പ് അറസ്റ്റിലായിട്ടുണ്ട്. മേജര്‍ രവിയുടെ സഹോദരന്‍ കൂടിയായ കണ്ണന്‍ പട്ടാമ്പി മേജര്‍ രവി ചിത്രങ്ങളിലൂടെയാണ് സിനിമയില്‍ സജീവമായത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയാണ്.

No stories found.
The Cue
www.thecue.in