അടിമയാകാന്‍ വേറെ ആളെ നോക്കണം ഇന്ദുചൂഢന്‍; നരസിംഹത്തിലെ സ്ത്രീവിരുദ്ധ ഡയലോഗിനോട് വനിതാശിശുവികസന വകുപ്പ്

അടിമയാകാന്‍ വേറെ ആളെ നോക്കണം ഇന്ദുചൂഢന്‍; നരസിംഹത്തിലെ സ്ത്രീവിരുദ്ധ ഡയലോഗിനോട് വനിതാശിശുവികസന വകുപ്പ്

വീണ്ടും ട്രെന്‍ഡിങ്ങായി വനിതാശിശുവികസന വകുപ്പിന്റെ ക്യാമ്പയിന്‍ ' ഇനി വേണ്ട വിട്ടുവീഴ്ച'. സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ സിനിമയിലും ആവശ്യമാണെന്ന് കാണിച്ചാണ് വനിതാശിശുവികസന വകുപ്പ് പുതിയ പരസ്യം ഇറക്കിയിരിക്കുന്നത്.

നരസിംഹം എന്ന ചിത്രത്തിലെ '' കാല് മടക്കി ചുമ്മാ തൊഴിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം, പറ്റുമെങ്കില്‍ കയറിക്കോ'' എന്ന ഡയലോഗിന് '' ഹാ ബെസ്റ്റ് അടിമയാകാന്‍ വേറെ ആളെ നോക്കണം. ഇന്ദുചൂഡന്‍ വണ്ടി വിട്ടോ'' എന്ന മാസ് മറുപടി കുറിച്ചാണ് വനിതാ ശിശുവികസന വകുപ്പ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. വലിയൊരു വിഭാഗം ജനങ്ങള്‍ വിനോദോപാധിയായി കാണുന്ന സിനിമയിലും അത്തരം പൊളിച്ചെഴുത്തുകള്‍ക്ക് പ്രസക്തിയുണ്ട്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ പൊളിച്ചെഴുതി കമന്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെയും വനിതാശിശുവികസന വകുപ്പിന്റെ ക്യാമ്പയിനുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അബോഷനുമായി ബന്ധപ്പെട്ട ക്യാമ്പയിനുകള്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

No stories found.
The Cue
www.thecue.in