'അരുതരുത്', മികച്ച പരിസ്ഥിതി മികച്ച കേരളം കാമ്പയിനൊപ്പം സിതാരയും കനിയും ഉള്‍പ്പെടെ കലാപ്രവര്‍ത്തകര്‍

'അരുതരുത്', മികച്ച പരിസ്ഥിതി മികച്ച കേരളം കാമ്പയിനൊപ്പം സിതാരയും കനിയും ഉള്‍പ്പെടെ കലാപ്രവര്‍ത്തകര്‍

'മികച്ച പരിസ്ഥിതി മികച്ച കേരളം' എന്ന ആഹ്വാനവുമായി ഗായകരും ചലച്ചിത്ര പ്രവര്‍ത്തകരും. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഷോര്‍ട്ട് വീഡിയോ.

അരുതരുത് എന്ന തന്റെ ആല്‍ബത്തിലെ വരികള്‍ ആലപിച്ചാണ് ഗായികയും സംഗീത സംവിധായികയുമായ സിതാര ഈ വീഡിയോയുടെ ഭാഗമായത്. കനി കുസൃതി, അന്ന ബെന്‍, ഗായകന്‍ അരവിന്ദ് വേണുഗോപാല്‍, അപൂര്‍വ ബോസ് എന്നിവരും ഈ കാമ്പയിനിന്റെ ഭാഗമാണ്.

കേരളം തുടര്‍ച്ചയായി അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായാണ് ഈ കാമ്പയിന്‍.

The Cue
www.thecue.in