റോഡ് റെഡിയാക്കാന്‍ മൊബൈല്‍ ആപ്പ്, പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് മുഹമ്മദ് റിയാസ്

റോഡ് റെഡിയാക്കാന്‍ മൊബൈല്‍ ആപ്പ്, പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകളെ പറ്റിയുള്ള പരാതി ഇനിമുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും.

പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി റിയാസ്.

റോഡ് റെഡിയാക്കാന്‍ മൊബൈല്‍ ആപ്പ്, പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് മുഹമ്മദ് റിയാസ്
കേരളം ചോദിക്കണം, എന്തുകൊണ്ട് നവകേരള ഗീതാഞ്ജലിയില്‍ പുഷ്പാവതിയ്ക്ക് ഇടമില്ലാതെ പോയെന്ന്?

ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും. പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ആര്‍എംഎംഎസ്)ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഓരുങ്ങുന്നത്.

റോഡ് റെഡിയാക്കാന്‍ മൊബൈല്‍ ആപ്പ്, പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് മുഹമ്മദ് റിയാസ്
ഇനി ജാതിവിലക്കില്ല, പുതൂര്‍ ശ്മശാനം പൊതുശ്മശാനമാക്കി, ദ ക്യു വാര്‍ത്തയില്‍ ഇടപെടല്‍

ശാസ്ത്രീയമായ രീതിയില്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ റോഡുകളുടെ പരിപാലനം സാധ്യമാക്കുന്ന രീതിയാണിത്. ഇതുവഴി മൈന്റനസ് പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കി.മി ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

റോഡ് റെഡിയാക്കാന്‍ മൊബൈല്‍ ആപ്പ്, പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാമെന്ന് മുഹമ്മദ് റിയാസ്
തലയുരുളുന്ന തലമുറമാറ്റം, ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അപ്രസക്തരാക്കി വി.ഡി സതീശന്റെ സ്ഥാനലബ്ധി

Related Stories

No stories found.
logo
The Cue
www.thecue.in