
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ പ്രചരണത്തിലും പരിപാടികളിലും സജീവമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മുഖ്യമന്ത്രി പിണറായി വിജയന് പരസ്യപ്രചരണം അവസാനിച്ച ദിവസം നടത്തിയ റോഡ് ഷോയില്‍ ഉള്‍പ്പെടെ ഇന്ദ്രന്‍സും ഹരിശ്രീ അശോകനും ഉള്‍പ്പെടെ താരങ്ങളെത്തിയിരുന്നു.
വര്‍ഷങ്ങളായി കുടുംബപരമായി ബന്ധമുള്ളയാളാണ് തളിപ്പറമ്പില്‍ മത്സരിക്കുന്ന എം.വി ഗോവിന്ദന് മാസ്റ്ററെന്ന് നടി നിഖിലാ വിമല്‍. തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. വി ഗോവിന്ദന് വേണ്ടിയും, അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി സുമേഷിന് വേണ്ടി നിഖിലാ വിമല്‍ പ്രചരണത്തിനെത്തിയിരുന്നു. അഴീക്കോട്ട് സുമേഷിന്റെ റോഡ് ഷോയിലാണ് താരം പങ്കെടുത്തത്. തളിപ്പറമ്പ് സ്വദേശി കൂടിയാണ് നിഖില.
നിഖില വിമല്‍ പറഞ്ഞത്
കമ്മ്യൂണിസത്തില്‍ നിന്ന് ഇന്‍ഫ്ളുവന്‍സ് ചെയ്താണ് വളര്‍ന്നത്. പക്ഷേ ഇവിടെ വന്നുനില്ക്കുന്നത് അതുകൊണ്ട് മാത്രമല്ല. ഗോവിന്ദന് മാഷ് കുടുംബവുമായി ഒരു പാട് വര്‍ഷമായി പരിചയമുള്ള ആളാണ്. മാഷ് എനിക്ക് അച്ഛനെ പോലെ തന്നെയാണ്. അത്ര അടുപ്പമുള്ളതിനാല്‍ മാഷെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെ വരണമെന്ന് തോന്നി. മാഷിന് വേണ്ടി ഞാന്‍ വോട്ട് ചോദിക്കേണ്ടതില്ലെന്ന് തോന്നുന്നു. എല്ലാരും മാഷിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്. നാടിന്റെ വികസനത്തിനും പുരോഗമനത്തിനും ഗോവിന്ദന് മാഷിനായിരിക്കും എല്ലാവരുടെയും വോട്ടെന്നും പ്രതീക്ഷിക്കുന്നു.