പരാജയഭീതി മൂലം വ്യക്തിഹത്യ നടത്തുന്നുവെന്ന് ഫിറോസ് കുന്നുംപറമ്പില്‍

പരാജയഭീതി മൂലം വ്യക്തിഹത്യ നടത്തുന്നുവെന്ന് ഫിറോസ് കുന്നുംപറമ്പില്‍

തവന്നൂരില്‍ എല്‍ഡിഎഫ് പരാജയഭീതി മൂലം തനിക്കെതിരെ വ്യക്തിഹത്യ നടത്തി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍.

15 വര്‍ഷം തുടര്‍ച്ചായി ഒരാള്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍. 24 ചാനലിലാണ് പ്രതികരണം.

ആളുകളെ ഇറക്കി ഞാന്‍ കള്ളനാണെന്നും മോശക്കാരനാണെന്നും പറയിപ്പിക്കുകയാണെന്ന് ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തെളിവുണ്ടെങ്കില്‍ അതുമായി പോകാമല്ലോ. ഇവിടെ കോടതിയുണ്ട്, പൊലീസുണ്ട്. അത് തവനൂരിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ഫിറോസ്.

No stories found.
The Cue
www.thecue.in