നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും മനസിലാക്കിയാണ് രാഷ്ട്രീയ പ്രവേശം, കേരളത്തില്‍ പ്രചരണത്തിന് എത്തില്ല: ഷക്കീല

നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും മനസിലാക്കിയാണ് രാഷ്ട്രീയ പ്രവേശം, കേരളത്തില്‍ പ്രചരണത്തിന് എത്തില്ല: ഷക്കീല

സ്ഥാനാര്‍ത്ഥിത്വം മോഹിച്ചല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് നടി ഷക്കീല. കോണ്‍ഗ്രസിന്റെ നയങ്ങളെ നന്നായി മനസിലാക്കിയാണ് രാഷ്ട്രീയ പ്രവേശനം. രാഷ്ട്രീയത്തില്‍ ചേരണമെന്ന് വളരെ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ രാഷ്ട്രീയ രംഗത്ത് സജീവമാകേണ്ടതുണ്ടെന്നും ഷക്കീല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചരണരംഗത്ത് സജീവമാകും.

ഷക്കീല പറയുന്നത്

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നത്. കേരളത്തില്‍ ഇലക്ഷന്‍ പ്രചരണത്തിന് വരുന്ന കാര്യം നിലവില്‍ ആലോചിക്കുന്നില്ലെന്നും ഷക്കീല. ഏഷ്യാനെറ്റ് ചാനലിലാണ് പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചയാളാണ് അച്ഛന്‍. ഇന്ത്യയുടെ വികസനത്തിന് കോണ്‍ഗ്രസ് നല്‍കിയ സംഭാവനകളെ കുറിച്ച് അച്ഛനിലൂടെ മനസിലാക്കിയിട്ടുണ്ട്.

രാഷ്ട്രീയം വ്യക്തികളുടെ ചോയ്‌സ് ആണ്. സ്ത്രീകള്‍ എല്ലാ മേഖലയിലും സാന്നിധ്യമറിയിക്കണമെന്നാണ് നിലപാട്. സമൂഹത്തില്‍ നിന്ന് എല്ലാ വിധ പിന്തുണയും സ്ത്രീകള്‍ക്ക് ലഭിക്കേണ്ടതുണ്ട്. സിനിമയും രാഷ്ട്രീയവും രണ്ടായാണ് കാണുന്നത്. സിനിമ ജീവനോപാധിയായും രാഷ്ട്രീയം സേവനമായുമാണ് കാണുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ല.

മകളാണ് രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണ നല്‍കിയത്. രാഷ്ട്രീയ പ്രവേശനത്തില്‍ വിയോജിപ്പ് അറിയിക്കുന്നവരുമുണ്ട.്

No stories found.
The Cue
www.thecue.in