മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലിംഗസമത്വ സമ്മേളനം, ജെന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനം ഫെബ്രുവരി 11ന്

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലിംഗസമത്വ സമ്മേളനം, ജെന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനം ഫെബ്രുവരി 11ന്

സംസ്ഥാനസര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന്. ലിംഗ സമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട ആദ്യ ജെന്‍ഡര്‍ പാര്‍ക്കാണ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫെബ്രുവരി 11 ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്രസമ്മേളനത്തോടെയാണ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നത്.

ഐക്യരാഷ്ട്ര സഭാ വനിതാ വിഭാഗത്തിന്റെ പങ്കാളിത്തത്തോട് കൂടി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ദേശീയ-അന്താരാഷ്ട്രതലത്തിലെ പ്രമുഖര്‍ ഉള്‍പ്പടെ അമ്പതോളം പേര്‍ പങ്കെടുക്കും. ഫെബ്രുവരി 11, 12, 13 തിയതികളിലാണ് സമ്മേളനം നടക്കുന്നത്. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും. എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ ജന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ഡോ.പി.ടി.എം സതീഷ് സ്വാഗത പ്രാസംഗികനാണ്.

യു.എന്‍ വിമന്‍ എക്സിക്യുട്ടീവ് ഡയറക്ടറും യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ പുംസിലെ മാബോ, മന്ത്രി ടി.പി.രാമകൃഷ്ണന്‍, എം.കെ രാഘവന്‍ എം.പി, ബൃന്ദാ കാരാട്ട്, മല്ലികാ സാരാഭായ്, മൃദുല്‍ ഈപ്പന്‍, ഐശ്വര്യ ധനുഷ് എന്നിവരും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

24 ഏക്കറില്‍, രാജ്യാന്തര നിലവാരം

2011ല്‍ രൂപപ്പെട്ട പദ്ധതിക്ക് 2013ലായിരുന്നു തറക്കല്ലിട്ടത്. 24 ഏക്കറിലായായിരുന്നു പദ്ധതിയുടെ നിര്‍മ്മാണം. പ്രവര്‍ത്തനം ആരംഭിക്കുന്നതോട് കൂടി ആഗോള തലത്തിലുള്ള ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെയും, ഗവേഷണങ്ങളുടെയും, ക്ലാസുകളുടെയും പ്രധാന കേന്ദ്രമായി ജെന്‍ഡര്‍ പാര്‍ക്ക് മാറും. ലോകനിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സ്ത്രീകള്‍ക്ക് ആശയ സംവാദത്തിനുള്ള വേദി, നിര്‍ഭയ വിശ്രമ കേന്ദ്രം, തൊഴില്‍ പരിശീലനം, പുനരധിവാസം, ജെന്‍ഡര്‍ സ്റ്റഡി സെന്റര്‍, മ്യൂസിയം തുടങ്ങിയവയ്ക്ക് ജെന്‍ഡര്‍പാര്‍ട്ട് വേദിയാകും.

ലിംഗസമത്വം ചര്‍ച്ചയാകുന്ന ത്രിദിന സമ്മേളനം

ജെന്‍ഡര്‍ പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഐസിജിഇ (ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാലിറ്റി) ത്രിദിന സമ്മേളനം ലിംഗ സമത്വം സംബന്ധിച്ച വിഷയം പഠിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യവസായത്തിലും ലിംഗസമത്വത്തിന്റെ പങ്ക്, ശാക്തീകരണത്തിലെ മധ്യസ്ഥം എന്നതാണ് ഇത്തവണ ഐസിജിഇയുടെ പ്രമേയം.

Gender Park International Conference On Gender Equality

No stories found.
The Cue
www.thecue.in