പൂജാരിമാര്‍ അര്‍ധ നഗ്നര്‍, ഭക്തര്‍ മാത്രം മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിനെന്ന് തൃപ്തി ദേശായി

പൂജാരിമാര്‍ അര്‍ധ നഗ്നര്‍, ഭക്തര്‍ മാത്രം മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിനെന്ന് തൃപ്തി ദേശായി

ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ അര്‍ധനഗ്നരായിരിക്കെ ഭക്തര്‍ മാത്രം മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിനെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന ഷിര്‍ദി സായിബാബ സന്‍സ്താന്റെ തീരുമാനത്തോടായിരുന്നു തൃപ്തി ദേശായിയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ ഷിര്‍ദി സായി ബാബ ക്ഷേത്രത്തിന്റെ സമീപങ്ങളില്‍ ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ ഇതുസംബന്ധിച്ച് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

ഇത് ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ അവഹേളിക്കുന്നതാണ്. ഇവ മാറ്റിയില്ലെങ്കില്‍ താനും സഹപ്രവര്‍ത്തകരും മഹാരാഷ്ട്ര അഹ്മദ്‌നഗര്‍ ജില്ലയിലെ ക്ഷേത്രാങ്കണത്തിലെത്തി നീക്കം ചെയ്യുമെന്നും തൃപ്തി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ അര്‍ധനഗ്നരാണ്.എന്നാല്‍ ഭക്തര്‍ അതില്‍ ഒരു എതിര്‍പ്പും ഉയര്‍ത്താറില്ല. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിവിധ ജാതി മത വിശ്വാസങ്ങള്‍ പിന്‍തുടരുന്നവര്‍ ഷിര്‍ദി സായിബാബ ക്ഷേത്രത്തില്‍എത്താറുണ്ട്. ഇന്ത്യന്‍ ഭരണഘടന വ്യക്തികള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. എന്താണ് പറയേണ്ടതെന്നും ധരിക്കേണ്ടതെന്നും ഓരോ വ്യക്തിയുടെയും തെരഞ്ഞെടുപ്പാണ്. എന്ത് വസ്ത്രമാണ് ധരിച്ചതെന്ന് മുന്‍നിര്‍ത്തി ഭക്തരെ വിലയിരുത്തുന്നത് ശരിയല്ല. അവരുടെ വിശ്വാസമാണ് പരിഗണിക്കേണ്ടത് - തൃപ്തി ദേശായി പറഞ്ഞു. അഭ്യര്‍ത്ഥന മാത്രമാണെന്നും ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം.

Why no Civilised Dress code for Priests, Trupti Desai Asks Shirdi sai Sansthan.

Related Stories

No stories found.
logo
The Cue
www.thecue.in