മാര്‍പാപ്പയുടെ അക്കൗണ്ടില്‍ നിന്ന് മോഡലിന്റെ ബിക്കിനിയിലുള്ള ചിത്രത്തിന് ലൈക്ക് അടിച്ചതില്‍ വിവാദം, അന്വേഷണം

മാര്‍പാപ്പയുടെ അക്കൗണ്ടില്‍ നിന്ന് മോഡലിന്റെ ബിക്കിനിയിലുള്ള ചിത്രത്തിന് ലൈക്ക് അടിച്ചതില്‍ വിവാദം, അന്വേഷണം

മോഡലിന്റെ ബിക്കിനിയിലുള്ള ചിത്രത്തിന് മാര്‍പാപ്പയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ലൈക്ക് അടിച്ചതില്‍ വിവാദം. സംഭവത്തില്‍ വത്തിക്കാന്‍ അന്വേഷണമാരംഭിച്ചു. ബ്രസീലിയന്‍ മോഡലായ നതാലിയ ഗാരിബോട്ടോയുടെ ഫോട്ടോയ്ക്കാണ് ലൈക്ക് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് വത്തിക്കാന്‍ ഇന്‍സ്റ്റഗ്രാമിനോടും ആവശ്യപ്പെട്ടു. പോപ്പിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ഗാരിബോട്ടോയുടെ ഫോട്ടോയ്ക്ക് വെള്ളിയാഴ്ച ലൈക്ക് വന്നതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

സംഭവം വിവാദമായതോടെ അണ്‍ലൈക്ക് ചെയ്യപ്പെടുകയുണ്ടായി. ഇതെങ്ങനെ സംഭവിച്ചെന്നാണ് വത്തിക്കാന്‍ അന്വേഷിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചതല്ലെന്ന് വത്തിക്കാന്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എവിടുന്ന് സംഭവിച്ചതാണെന്നറിയാന്‍ ഇന്‍സ്റ്റഗ്രാമിന്റെ സഹായം തേടിയിട്ടുണ്ടെന്നുമാണ് വിശദീകരണം. Franciscus എന്ന പേരിലുള്ള ഔദ്യോഗിക അക്കൗണ്ടില്‍ പോപ്പിന് 7.4 മില്യണ്‍ ഫോളോവേഴ്‌സ് ലോകത്താകമാനമായുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജീവനക്കാരുടെ ഒരു സംഘമാണ് ഈ അക്കൗണ്ട് മാനേജ് ചെയ്യുന്നതെന്നും അവരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണോയെന്നറിയാന്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കാത്തൊലിക് ന്യൂസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പോപ്പിന്റെ അക്കൗണ്ടില്‍ നിന്നുള്ള ലൈക്ക് കണ്ട് താന്‍ അതിശയിച്ചുപോയെന്നായിരുന്നു ഗാരിബൊട്ടോയുടെ പ്രതികരണം. ഏറ്റവും കുറഞ്ഞത് താന്‍ സ്വര്‍ഗത്തില്‍ പോകുന്നുവെന്ന് അവര്‍ കമന്റില്‍ ഒരാള്‍ക്ക് മറുപടിയും നല്‍കിയിട്ടുണ്ട്.

Controversy over liking the model's bikini picture from the Pope's account

Related Stories

No stories found.
logo
The Cue
www.thecue.in