വ്യാജ സന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി

വ്യാജ സന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി

വ്യാജസന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി. കൊച്ചി പുത്തന്‍വേലിക്കരയിലെ 95 ഏക്കറിലാണ് വിത്തിറക്കുന്നത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് ഇവിടെ നെല്ല് വിതയ്ക്കുന്നത്. ഇതുസംബന്ധിച്ച് കളക്ടര്‍ എസ് സുഹാസ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അനുമതി നല്‍കുകയായിരുന്നു. വര്‍ഷങ്ങളായി തരിശായി കിടക്കുകയായിരുന്നു പാടശേഖരം.

സന്തോഷ് മാധവനെതിരായ കേസ് നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ സ്ഥലം പിടിച്ചെടുത്തത്. ബംഗളൂരുവിലെ ബിഎം ജയശങ്കര്‍ ആദര്‍ശ് പ്രൈം പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഭൂമി. ഒരു കാലത്ത് പഞ്ചായത്തിന്റെ നെല്ലറയായിരുന്നു ഈ പാടശേഖരം. ഇതില്‍ തരിശായിക്കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് പഞ്ചായത്തും പാടശേഖര സമിതികളും പലതവണ ആവശ്യപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൃഷിക്ക് അനുയോജ്യമാണെന്ന് തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കളക്ടര്‍ ഇതുസംബന്ധിച്ച് അനുമതി നല്‍കിയത്. ഒരു വര്‍ഷത്തേക്കാണ് ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Permission for paddy cultivation on Land Seized From Fake GodMan Santhosh Madhavan

Related Stories

No stories found.
logo
The Cue
www.thecue.in