'മാതൃഭൂമി ചരമപ്പേജില്‍ പോലും കൊടുക്കാതെ എസ്. ഹരീഷിനോടും 'മീശ'യോടുമുള്ള പ്രതികാരം തീര്‍ത്തു: ടി.പി രാജീവന്‍

'മാതൃഭൂമി ചരമപ്പേജില്‍ പോലും കൊടുക്കാതെ എസ്. ഹരീഷിനോടും 'മീശ'യോടുമുള്ള പ്രതികാരം തീര്‍ത്തു: ടി.പി രാജീവന്‍

ജെസിബി സാഹിത്യ പുരസ്‌കാരവാര്‍ത്ത ചരമപ്പേജില്‍ പോലും കൊടുക്കാതെ മാതൃഭൂമി എസ് ഹരീഷിനോടും മീശ നോവലിനോടുമുള്ള പ്രതികാരം തീര്‍ത്തെന്ന് എഴുത്തുകാരന്‍ ടി.പി രാജീവന്‍. നാളെ മുതല്‍ മാതൃഭൂമി വാങ്ങില്ലെന്നും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത പത്രമാണിതെന്ന്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇപ്പോള്‍ ബോധവല്‍ക്കരിക്കുകയാണെന്നും ടി.പി രാജീവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാജ്യത്തെ എറ്റവും വലിയ സാഹിത്യ പുരസ്‌കാര പ്രഖ്യാപനത്തെ മാധ്യമങ്ങള്‍ തമസ്‌കരിച്ചു. ഒരു കാട്ടുപന്നിക്കുട്ടി നാട്ടിലിറങ്ങിയാല്‍ പോലും പന്നിത്തീറ്റയുടെ പരസ്യത്തിനൊപ്പം എഴുതിക്കാണിക്കുന്ന ടി.വി ചാനലുകള്‍ അക്ഷരം മറന്നെന്നും ടി.പി രാജീവന്‍ പരിഹസിച്ചു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയായിട്ടും ആയിരത്തൊന്നു രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഓള്‍ കേരള കോരപ്പന്‍ ആവാര്‍ഡിനേക്കാള്‍ ചെറുതാക്കി ചരമ തുല്യമാക്കിയെന്നും ടി.പി രാജീവന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമായ ജെ സി ബി പുരസ്‌ക്കാരം ഈ വര്‍ഷം ലഭിച്ചത് എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം 'Moustache' നാണ് ''.

ഹരീഷിനു മാത്രമല്ല, മലയാള ഭാഷയേയും സാഹിത്യത്തേയും സ്‌നേഹിക്കുന്നവര്‍ക്കം ഏറെ അഭിമാനവും സന്തോഷവും നലല്കുന്നതാണ് ഈ വാര്‍ത്ത . എഴുത്തുകാരന് 25 ലക്ഷം രൂപ , വിവര്‍ത്തക ക്ക് 10 ലക്ഷം എന്ന അവാര്‍ഡുതുകയുടെ വലുപ്പം മാത്രമല്ല ഈ പുരസ്‌ക്കാരത്തെ ശ്രദ്ധേയമാക്കുന്നത്. ഇഗ്ലീഷ് ഉള്‍പ്പൊടെ. ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെടുന്ന ഏറ്റവും മികച്ച നോവലിനാണ് ഈ പുരസ്‌ക്കാരം നല്കപ്പെടുന്നത്. തെരഞ്ഞെടുപ്പിലെ സുതാര്യതയും മികവിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ചയില്ലയ് മയും നമ്മുടെ നാട്ടിലെ മുപ്പത്തി മുക്കോടി അവാര്‍ഡുകളില്‍ നിന്ന് ജെസിബിയെ വ്യത്യസ്ഥമാക്കുന്നു, അതായാത് ,ജാതി, മതം, രാഷ്ട്രീയ പാര്‍ട്ടീ വിധേയത്വം മുതലായവ നോക്കി , ചരടുവലിക്കുന്നവര്‍ക്കും കാലു പിടിക്കുന്നവര്‍ക്കു മുള്ള പുരസ്‌ക്കാരമല്ല ഇത് .ആരെയെങ്കിലും പ്രീതിപ്പെടുത്താനുള്ള വഴി പാടുമല്ല. മലയാളത്തില്‍ എഴുത്തിന്റെ പെരുന്തച്ഛന്മാരും കുലപതികളും ധാരാളമുണ്ടായിട്ടും ബന്‍ യ്വാമിന് മാത്രമാണ് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത് '

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ ദേശീയ പ്രധാന്യമുള്ള വാര്‍ത്തയായിട്ടും എത്രമാത്രം ശ്രദ്ധാപൂര്‍വ്വമാണ് മലയാളമാധ്യമങ്ങള്‍ അത് അവഗണിച്ചതും

തമസ്‌കരിച്ചതും എന്നു നോക്കൂ. ഒരു കാട്ടുപന്നിക്കുട്ടി നാട്ടിലിറങ്ങി യാല്‍ പോലും പന്നിത്തീറ്റയുടെ പരസ്യത്തിനൊപ്പം എഴുതിക്കാണിക്കുന്ന ടി.വി ചാനലുകള്‍ അപ്പോള്‍ അക്ഷരം മറന്നു. ( 24 ചാനല്‍ ഒഴികെ). റിപ്പോര്‍ട്ടര്‍ മാര്‍ മൗനവ്രതത്തിലാണ്ടു. 'സുന്ദരിക്കോതയുടെ സിന്ദു രപ്പൊട്ട്' എന്ന സിനിമയില്‍ 'ഇങ്ങോട്ടു വിളിക്കുമ്പോള്‍ അങ്ങോട്ടു പോകുന്ന കാറ്റേ, പൂങ്കാറ്റേ' എന്ന ഗാനത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ ഈ സാംസ്‌ക്കാരിക ജീവികളുടെ വാചാലതയും മുഖപ്രസാദവും നാം കേട്ടതും കണ്ടതുമാണ്.

പത്രങ്ങള്‍ ദേശീയ പുരസ്‌കാരത്തെ ' ആയിരത്തൊന്നു രു പ യും പ്രശസ്തി പത്രവും' അടങ്ങുന്ന ആള്‍ കേരള കൊരപ്പന്‍ അവാര്‍ഡിനേക്കാള്‍ ചെറുതാക്കി ,ചരമ തുല്യമാക്കി. ഞാന്‍ കണ്ടതില്‍ മാധ്യമം പത്രം മാത്രമാണ് ഈ പുരസ്‌ക്കാരത്തിന്റെ ഒന്നാം പേജ് പ്രസക്തി തിരിച്ചറിഞ്ഞത്.

അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയതു മുതല്‍ ഞാന്‍ വായിക്കുന്നതും മേനോന്‍ - നായര്‍ പത്രപ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടുന്നതുമായ പുണ്യപുരാതന മാതൃഭൂമി ഈ വാര്‍ത്ത യേ അറിയാതെയും ചരമപ്പേജില്‍ പോലും ' കൊടുക്കാതെയും എസ്. ഹരീഷിനോടും 'മീശ'യോടു മുള്ള (ഒപ്പം കമല്‍റാം സജീവിനോടു മുള്ള)അവരുടെ പ്രതികാരം തീര്‍ത്തു. ദശാബ്ദങ്ങളായുള്ള ശീലമാണെങ്കിലും നാളെ മുതല്‍ The National Daily in Malayalam വേണ്ട എന്ന് പത്ര ഏജന്റ് നമ്പീശനെ വിളിച്ചു പറയുകയും ചെയ്തു. വാര്‍ത്തകളുടെ വക തിരിവില്ലാത്ത ഈ പത്രം വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല എന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ബോധവത്ക്കരിക്കുകയാണ് ഇപ്പോള്‍ ഞാന്‍. '

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമായ ജെ സി ബി പുരസ്ക്കാരം ഈ വർഷം ലഭിച്ചത് എസ്. ഹരീഷിൻ്റെ 'മീശ' എന്ന നോവലിൻ്റെ...

Posted by Rajeevan Thachompoyil on Saturday, November 7, 2020

Writer TP Rajeevan Lashes Out At Mathrubhumi for the Denial of news on JCB prize

Related Stories

The Cue
www.thecue.in