'മീശ' എന്റേതാണെങ്കില്‍ മസ്റ്റാഷ് ജയശ്രീ കളത്തിലിന്റേതുകൂടി; ജെസിബി സാഹിത്യ പുരസ്‌കാരം ലഭിച്ചതില്‍ എസ് ഹരീഷ്

'മീശ' എന്റേതാണെങ്കില്‍ മസ്റ്റാഷ് ജയശ്രീ കളത്തിലിന്റേതുകൂടി; ജെസിബി സാഹിത്യ പുരസ്‌കാരം ലഭിച്ചതില്‍ എസ് ഹരീഷ്

മീശ തന്റെ നോവലാണെങ്കില്‍ ഇംഗ്ലീഷ് പരിഭാഷയായ മസ്റ്റാഷ് വിവര്‍ത്തക ജയശ്രീ കളത്തിലിന്റേത് കൂടിയാണെന്ന് എസ് ഹരീഷ്. ജെസിബി സാഹിത്യ പുരസ്‌കാരം ലഭിച്ചതില്‍ ഫെയ്‌സ്ബുക്കിലൂടെ സന്തോഷം അറിയിക്കുകയായിരുന്നു എഴുത്തുകാരന്‍. ഒരു പുസ്തകം അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വിവര്‍ത്തനത്തിന്റെ മികവ് കൂടിയാണ്. പ്രാദേശിക ഭാഷയും നാടന്‍കഥകളും സംഭാഷണങ്ങളുമുള്ള ഒരു നോവലാകുമ്പോള്‍ പരിഭാഷയ്ക്ക് ബുദ്ധിമുട്ടേറും. അതിനാല്‍ ജെ സി ബി സാഹിത്യപുരസ്‌കാരത്തിന് ജയശ്രീ കളത്തിലിനോട് കടപ്പെട്ടിരിക്കുന്നതായും എസ് ഹരീഷ് കുറിച്ചു. അവാര്‍ഡ് കിട്ടിയതില്‍ ചെറുതല്ലാത്ത സന്തോഷമുണ്ട്. അതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും പറയാതെ തന്നെ അറിയാമല്ലോയെന്നും ഹരീഷ് ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പുസ്തകം അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വിവര്‍ത്തനത്തിന്റെ മികവ് കൂടിയാണ്. പ്രാദേശിക ഭാഷയും നാടന്‍കഥകളും സംഭാഷണങ്ങളുമുള്ള ഒരു നോവലാകുമ്പോള്‍ ട്രാന്‍സ്ലേഷന് ബുദ്ധിമുട്ട് ഏറും. അതുകൊണ്ട് ജെ സി ബി ലിറ്ററേച്ചര്‍ പ്രൈസിന് ഞാന്‍ ജയശ്രീയോട് കടപ്പെട്ടിരിക്കുന്നു. മീശ എന്റെ നോവലാണെങ്കില്‍ Moustache ഞങ്ങള്‍ രണ്ടുപേരുടേതുമാണ്.

തീര്‍ച്ചയായും ജെ സി ബി പ്രൈസ് ആഗ്രഹിച്ചിരുന്നു. കിട്ടിയതില്‍ ചെറുതല്ലാത്ത സന്തോഷമുണ്ട്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. അത് പറയാതെ തന്നെ അറിയാമല്ലോ.ഹാര്‍പര്‍ കോളിന്‍സിനും എഡിറ്റര്‍ രാഹുല്‍ സോണിക്കും ഉദയന്‍ മിത്രയ്ക്കും ഡി സി ബുക്‌സിനും സച്ചിദാനന്ദന്‍ മാഷിനും നന്ദി.

ഒപ്പം പ്രതിസന്ധി സമയത്ത് കൂടെനിന്ന് ചേര്‍ത്ത് പിടിച്ചവരെ ഓര്‍ക്കുന്നു. ഒപ്പം നിന്നതുകൊണ്ട് അവര്‍ക്കുണ്ടായ പ്രതിസന്ധികളേയും ഓര്‍ക്കുന്നു.

Writer S Hareesh's Response over JCB literary Prize

'മീശ' എന്റേതാണെങ്കില്‍ മസ്റ്റാഷ് ജയശ്രീ കളത്തിലിന്റേതുകൂടി; ജെസിബി സാഹിത്യ പുരസ്‌കാരം ലഭിച്ചതില്‍ എസ് ഹരീഷ്
'മലയാളി അനുഭവ ലോകത്തുനിന്നാണ് എന്റെയെഴുത്ത്, അതിലുറച്ച് മനുഷ്യരെയാകെ അഭിസംബോധന ചെയ്യാം':എസ് ഹരീഷ് അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in