പ്രളയത്തില്‍ വിറങ്ങലിച്ച ഷാഹിദ; കൂട്ടായ്മയുടെ കരുതലില്‍ മൈസൂര്‍ കല്യാണ ഇരയ്ക്ക് വീടൊരുങ്ങി

പ്രളയത്തില്‍ വിറങ്ങലിച്ച ഷാഹിദ; കൂട്ടായ്മയുടെ കരുതലില്‍ മൈസൂര്‍ കല്യാണ ഇരയ്ക്ക് വീടൊരുങ്ങി

മൈസൂര്‍ കല്യാണത്തിന്റെ ദുരിത ജീവിതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നതിനെതിനിടെയാണ് പ്രളയം മലപ്പുറം എടക്കര സ്വദേശി ഷാഹിദയുടെ ജീവിതത്തെ വീണ്ടും തകര്‍ത്തെറിഞ്ഞത്. പ്രായമായ പിതാവിനും മൂന്ന് മക്കള്‍ക്കുമൊപ്പം വാടക വീട്ടില്‍ കഴിയുകയായിരുന്നു ഷാഹിദ. വീട്ടുപകരണങ്ങളും തേപ്പുകടയും ഡ്രൈക്ലീനിംഗ് മെഷീനും വസ്ത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും എല്ലാം 2019ലെ വെള്ളപ്പൊക്കത്തില്‍ നശിച്ചു. ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഷാഹിദയെയാണ് എടക്കര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കണ്ടത്. ഷാഹിദയുടെ ജീവിതത്തെക്കുറിച്ചുള്ള ദ ക്യു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ കൈത്താങ്ങില്‍ സ്വന്തമായി വീടെന്ന ഷാഹിദയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി. പുതിയ വീടിന്റെ താക്കോല്‍ ഷാഹിദയ്ക്ക് കൈമാറി.

ഷാഹിദ താമസിച്ചിരുന്ന വാടക വീടിന്റെ ഉടമസ്ഥന്‍ ഉള്ളാട്ടില്‍ കുഞ്ചാക്കോ നല്‍കിയ അഞ്ച് സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിച്ചത്. ദ ക്യൂവിന്റെ വാര്‍ത്തയിലൂടെ ഷാഹിദയുടെ ജീവിതം ശ്രദ്ധയില്‍പ്പെട്ട സ്ത്രീകളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ നിര്‍ഭയയാണ് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമം ആരംഭിച്ചത്. പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ദര്‍ശന നിര്‍മ്മാണ ചുമതല ഏറ്റെടുത്തു. ബാംഗ്ലൂര്‍ ചാപ്റ്റര്‍ എന്‍.ഇ.സി.എ.ബിയാണ് സാമ്പത്തിക സഹായം ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകില്ലെന്നാണ് കരുതിയിരുന്നതെന്ന് ഷാഹിദ പറയുന്നു. 18 കൊല്ലം നീണ്ട വാടക വീട് ജീവിതത്തിന് അവസാനമുണ്ടായതില്‍ സന്തോഷമുണ്ടെന്ന് ഷാഹിദയുടെ പിതാവ് പെരുമ്പള്ളത്ത് മുഹമ്മദും പറഞ്ഞു.

ഷാഹിദയുടെ ദുരിതത്തെക്കുറിച്ച് 2019 ആഗസ്ത് 14ന് ദ ക്യു പ്രസിദ്ധീകരിച്ച വാര്‍ത്ത.

പ്രളയത്തില്‍ വിറങ്ങലിച്ച ഷാഹിദ; കൂട്ടായ്മയുടെ കരുതലില്‍ മൈസൂര്‍ കല്യാണ ഇരയ്ക്ക് വീടൊരുങ്ങി
‘എന്ന് തീരും ഈ ദുരിത ജീവിതം’; പ്രളയമെടുത്ത ജീവനോപാധി ചൂണ്ടി മൈസൂര്‍ കല്യാണത്തിന്റെ ഇര ചോദിക്കുന്നു 

Related Stories

No stories found.
logo
The Cue
www.thecue.in