ജനത്തിന് മുന്നില്‍ പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് പ്രതിയായെന്ന് മേജര്‍ രവി,കുറ്റമേറ്റുപറയണമെന്നും പരാമര്‍ശം

ജനത്തിന് മുന്നില്‍ പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് പ്രതിയായെന്ന് മേജര്‍ രവി,കുറ്റമേറ്റുപറയണമെന്നും പരാമര്‍ശം

ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായെന്ന് സംവിധായകന്‍ മേജര്‍ രവി. അദ്ദേഹം കുറ്റമേറ്റുപറയേണ്ടതുണ്ടെന്നും മേജര്‍ രവി പറഞ്ഞു. ഗോവ മലയാളി യൂട്യൂബ് ചാനലിനുവേണ്ടി പി.സി ജോര്‍ജ് എംഎല്‍എയുമായി നടത്തിയ അഭിമുഖത്തിനിടെയാണ് പരാമര്‍ശം.സംഭാഷണത്തിന്റെ തുടക്കത്തിലാണ് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍. പ്രധാനമന്ത്രി നല്ലത് ചെയ്താല്‍ താന്‍ അദ്ദേഹത്തെ ആരാധിക്കുമെന്ന് മേജര്‍ രവി പറയുന്നു. ആര് നല്ലത് ചെയ്താലും നല്ലതെന്ന് പറയണമെന്ന് പി.സി ജോര്‍ജിന്റെ മറുപടി. ഇവിടുത്തെ മുഖ്യമന്ത്രി ചെയ്താലും അങ്ങനെ തന്നെ പറയും.പക്ഷേ മുഖ്യമന്ത്രി നല്ലത് ചെയ്യുന്നത് കാണുന്നില്ലെന്നും പിന്നെ എങ്ങനെ പറയുമെന്നുമാണ് മേജര്‍ രവിയുടെ മറുചോദ്യം.

ഇതേതുടര്‍ന്ന് പിണറായിയെക്കുറിച്ച് വിശദീകരിക്കുകയാണ് പിസി ജോര്‍ജ്. 'പിണറായി വിജയന്‍ നല്ലൊരു മനുഷ്യനാണ്.വൈദ്യുതി മന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലും ഭരണ നൈപുണ്യവുമാണ് ഇപ്പോഴും വൈദ്യുതി വില്‍ക്കാന്‍ പറ്റുന്ന സംസ്ഥാനമായി കേരളം നിലനില്‍ക്കുന്നതിന് കാരണം. ആ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ പത്തുപന്ത്രണ്ട് ഉപദേശകന്‍മാര്‍ ഉപദേശിച്ച് അദ്ദേഹത്തെ ഒരു പരുവമാക്കി'. പി.സി ജോര്‍ജിന്റെ ഈ ആരോപണത്തെ, സത്യമാണെന്ന് മേജര്‍ രവി ശരിവെയ്ക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയന്‍ പ്രതിയായി മാറിയില്ലേയെന്ന് പി.സി ജോര്‍ജ് ചോദിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രതിയായെന്ന് മേജര്‍ രവി പറയുന്നു.

ഇനിയിപ്പോള്‍ പിണറായിക്ക് ചെയ്യാവുന്നത് മുഖ്യമന്ത്രിപദം രാജിവെച്ച് കുറ്റമേറ്റുപറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ്. ഉപദേശകന്‍മാര്‍ വഞ്ചിച്ചെന്ന് കുറ്റമേറ്റുപറഞ്ഞ് തിരിച്ചുവരികയെന്നല്ലാതെ മറ്റ് മാര്‍ഗമില്ല, എന്ന പി.സി ജോര്‍ജിന്റെ വാദത്തോട്, അത് പറയേണ്ട ആവശ്യമുണ്ടെന്നാണ് മേജര്‍ രവിയുടെ പ്രതികരണം. അഞ്ചാറുതവണ സ്വപ്‌ന സുരേഷിനെ കണ്ടെന്ന് മുഖ്യമന്ത്രിക്ക് ഒടുക്കം സമ്മതിക്കേണ്ടി വന്നുവെന്ന് പി.സി ജോര്‍ജ് പരാമര്‍ശിക്കുമ്പോള്‍ ആദ്യം സ്വപ്‌നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.ഇത്തരമൊരു സ്ത്രീ വന്നാല്‍ ആണായ ഒരുത്തന് ഓര്‍ക്കാതിരിക്കാന്‍ പറ്റുമോയന്നെ പി.സി ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മേജര്‍ രവി പൊട്ടിച്ചിരിക്കുകയും സരസമായ സംഭാഷണശൈലിയെന്ന് ലളിതവത്കരിക്കുന്നുമുണ്ട്.

Director Major Ravi Hits Out at CM Pinarayi VIjayan

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in