'ചേച്ചി രാധാകൃഷ്ണൻ നായരുടെ അടിമയാവരുത്',കെ.പി.എ.സി ലളിതയോട് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍

'ചേച്ചി രാധാകൃഷ്ണൻ നായരുടെ അടിമയാവരുത്',കെ.പി.എ.സി ലളിതയോട് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍
Summary

അഭിമാനമുള്ള കലാകാരിയാണെങ്കിൽ സത്യം ലോകത്തോട് വിളിച്ചു പറയണം. അതിനു പറ്റിയില്ല എങ്കിൽ ആ കസേര പോകട്ടെ എന്ന് വയ്ക്കണം

ചേച്ചിയുടെ മകനായി പല സിനിമകളിലും വേഷമിട്ട ഒരു കലാകാരന്റെ സഹോദരനെ ആത്മഹത്യയിലേക്ക് തള്ളിവിടണമായിരുന്നോ? എന്ന് സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണും അഭിനേത്രിയുമായ കെ.പി.എ.സി ലളിതയോട് ഡോ. ആര്‍.എല്‍.വി.രാമകൃഷ്ണന്‍. മണി ചേട്ടന്‍ പോയതോടെ 5 സഹോദരിമാര്‍ക്ക് തുണയായ എന്നെ മരണത്തിലേക്ക് തള്ളി വിട്ടാല്‍ എന്റെ കുടുബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചേച്ചി ചിന്തിച്ചുവോ? ലളിത ചേച്ചി ഇനിയെങ്കിലും മൗനം വെടിയണം. രാധാകൃഷ്ണന്‍ നായരുടെ പ്രവൃത്തികള്‍ ലോകം അറിയണം. ചേച്ചി രാധാകൃഷ്ണന്‍ നായരുടെ അടിമയാവരുത്. അഭിമാനമുള്ള കലാകാരിയാണെങ്കില്‍ സത്യം ലോകത്തോട് വിളിച്ചു പറയണം. അതിനു പറ്റിയില്ല എങ്കില്‍ ആ കസേര പോകട്ടെ എന്ന് വയ്ക്കണം. മലയാളികളുടെ മനസ്സിലുള്ള അമ്മ സ്ഥാനം നിങ്ങള്‍ കളഞ്ഞ് കുളിക്കരുത്. ആത്മഹത്യാ പ്രേരണയ്ക്ക് ആരുടെ പേരിലാണ് കേസ് കൊടുക്കേണ്ടതെന്ന് ചേച്ചി തന്നെ പറയുക. ഫേസ്ബുക്ക് കുറിപ്പിലാണ് ഡോ.രാമകൃഷ്ണന്റെ പ്രതികരണം.

സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈനായി മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തില്‍ തന്റെ പേരില്‍ പുറത്ത് വന്ന വാര്‍ത്താക്കുറിപ്പിനെ കുറിച്ച് രാമകൃഷ്ണന്‍ പറഞ്ഞതാണ് ശരിയെന്ന് കെ.പി.എ.സി ലളിത പ്രതികരിച്ചിരുന്നു. ഓണ്‍ലൈന്‍ മോഹിനിയാട്ടത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയ വിഷയത്തില്‍ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു കെ.പി.എ.സി ലളിതയുടേതായി പുറത്തുവന്ന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. രാമകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവും കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ കെ.പി.എ.സി ലളിത ഇങ്ങനെ പറയില്ലെന്നും, പുറത്തുവന്ന വാര്‍ത്താക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നുമായിരുന്നു ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞത്.

'ചേച്ചി രാധാകൃഷ്ണൻ നായരുടെ അടിമയാവരുത്',കെ.പി.എ.സി ലളിതയോട് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍
സെമിനാറില്‍ നിന്ന് ഇറക്കിവിട്ടിരുന്നു, കലാമണ്ഡലത്തിലും ജാതി വിവേചനം നേരിട്ടിരുന്നു, ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍ അഭിമുഖം

ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍ പ്രതികരണം

എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. സത്യം മറനീക്കി പുറത്തു വരുന്നുണ്ട്. ഞാൻ സത്യമല്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് പത്ര പ്രസ്താവനയിലൂടെ ലളിത ചേച്ചി പറഞ്ഞു എന്ന് പുറത്തു വന്ന വാർത്തയാണ് എന്നെ ഡിപ്രെഷനിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചത്.ലളിത ചേച്ചിക്ക് എന്തൊക്കെയോ പറയാനുണ്ട്. അവർ പുറത്തു പറയുന്നില്ല. സെക്രട്ടറി രാധാകൃഷ്ണൻ നായർ ലളിത ചേച്ചിയുടെ നിലപാടുകളെ മാനിക്കുന്നില്ല എന്നത് സത്യമാണ്. ഇനി ലളിത ചേച്ചിയോട് കുറച്ചു കാര്യം....വളരെ കഷ്ടപ്പെട്ടാണ് നിങ്ങൾ ഒരു കലാകാരി എന്ന നിലയിൽ ഈ കസേരയിൽ എത്തിയത്. ഇതൊരു അംഗീകാരമാണ്. ഇവിടന്നു കിട്ടുന്ന സാമ്പത്തികം കിട്ടിയിട്ടു വേണ്ട ചേച്ചിക്ക് ജീവിക്കുവാൻ. ചേച്ചി കലാകാരന്മാരുടെ പ്രതിനിധിയായിട്ടാണ് ഈ കസേരയിൽ ഇരിക്കുന്നത്. അപ്പോൾ കലാകാരന്മാരുടെ ദുഃഖം മനസ്സിലാക്കണം. ഭരതൻ സാറും ചേച്ചിയും ഉണ്ടാക്കിയ പേര് രാധാകൃഷ്ണൻ നായർക്ക് വേണ്ടി കളയരുത്. ചേച്ചിക്ക് ഒരു നിമിഷം ചിന്തിക്കാമായിരുന്നു. ചേച്ചിയുടെ മകനായി പല സിനിമകളിലും വേഷമിട്ട ഒരു കലാകാരന്റെ സഹോദരനെ ആത്മഹത്യയിലേക്ക് തള്ളിവിടണമായിരുന്നോ? മണി ചേട്ടൻ പോയതോടെ 5 സഹോദരിമാർക്ക് തുണയായ എന്നെ മരണത്തിലേക്ക് തള്ളി വിട്ടാൽ എന്റെ കുടുബത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചേച്ചി ചിന്തിച്ചുവോ? ലളിത ചേച്ചി ഇനിയെങ്കിലും മൗനം വെടിയണം. രാധാകൃഷ്ണൻ നായരുടെ പ്രവൃത്തികൾ ലോകം അറിയണം. ചേച്ചി രാധാകൃഷ്ണൻ നായരുടെ അടിമയാവരുത്. അഭിമാനമുള്ള കലാകാരിയാണെങ്കിൽ സത്യം ലോകത്തോട് വിളിച്ചു പറയണം. അതിനു പറ്റിയില്ല എങ്കിൽ ആ കസേര പോകട്ടെ എന്ന് വയ്ക്കണം. മലയാളികളുടെ മനസ്സിലുള്ള അമ്മ സ്ഥാനം നിങ്ങൾ കളഞ്ഞ് കുളിക്കരുത്. ആത്മഹത്യാ പ്രേരണയ്ക്ക് ആരുടെ പേരിലാണ് കേസ് കൊടുക്കേണ്ടതെന്ന് ചേച്ചി തന്നെ പറയുക

Related Stories

The Cue
www.thecue.in