നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥന്‍ അടിച്ചത്: മുന്‍.ഡി.ജി.പി ജേക്കബ് പുന്നൂസ്

നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥന്‍ അടിച്ചത്: മുന്‍.ഡി.ജി.പി ജേക്കബ് പുന്നൂസ്

വാഹനപരിശോധനയ്ക്കിടയില്‍ കൊല്ലം ആയൂരില്‍ വൃദ്ധനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത് പൊലീസിന് ചീത്തപ്പേരുണ്ടാക്കുന്ന നടപടിയെന്ന് മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്. നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥന്‍ അടിച്ചത്. വാഹന പരിശോധനക്കിടയില്‍ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജേക്കബ് പുന്നൂസ്. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകന്‍ മനസ്സുകൊണ്ട് നിയമലംഘകന്‍ ആകുമ്പോഴാണെന്നും ജേക്കബ് പുന്നൂസ്.

നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥന്‍ അടിച്ചത്: മുന്‍.ഡി.ജി.പി ജേക്കബ് പുന്നൂസ്
വാഹനപരിശോധനക്കിടെ വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്, ക്രൂരതക്കെതിരെ പ്രതിഷേധം; മദ്യപിച്ച് ബഹളം വച്ചെന്ന് വിശദീകരണം

കൊല്ലം ചടയമംഗലത്തിനടുത്ത് ആയൂരില്‍ ഹെല്‍മെറ്റ് ഇല്ലാത്തതിന്റെ പേരില്‍ പ്രൊബേഷന്‍ എസ്.ഐ നജീം വൃദ്ധന്റെ മുഖത്തടിച്ചത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനാണ് മര്‍ദ്ദനമേറ്റത്. ക്രൂരമായി മര്‍ദ്ദിക്കുകയും ജീപ്പിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാപക പ്രതിഷേധമാണ് പൊലീസ് അതിക്രമത്തില്‍ ഉയരുന്നത്.

ഹൃദ്രോഗിയാണ് താനെന്ന് രാമാനന്ദന്‍ അറിയിച്ചെങ്കിലും എസ് ഐ അടക്കമുള്ളവര്‍ വാഹനത്തിലേയ്ക്ക് നിര്‍ബന്ധിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ആദ്യം സുഹൃത്തായ പൊടിമോനെയാണ് വാഹനത്തില്‍ കയറ്റിയത്. രാമാനന്ദന്‍ പ്രതിരോധിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നതിന് ഇടയിലായിരുന്നു മുഖത്ത് മര്‍ദ്ദനമേറ്റത്. ഹൃദ്രോഗിയായ രാമാനന്ദനെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയതോടെ റിപ്പോര്‍ട്ട് നല്‍കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറല്‍ എസ്പി ആവശ്യപ്പെട്ടു.

നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥന്‍ അടിച്ചത്: മുന്‍.ഡി.ജി.പി ജേക്കബ് പുന്നൂസ്
'നഷ്ടപ്പെടുത്തിയവനോട്, നശിപ്പിക്കാന്‍ വരുന്നവനോട് പക'; കടുവക്ക് പിന്നാലെ ടൈറ്റില്‍ പ്രഖ്യാപിക്കാന്‍ സുരേഷ് ഗോപി

മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ കുറിപ്പ്

നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥന്‍ അടിച്ചത്. ഈ കൗമുദി വാര്‍ത്ത വായിച്ചശേഷം മനോരമ ചാനലിലെ വീഡിയോയും കണ്ടു. വാഹന പരിശോധനക്കിടയില്‍ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകന്‍ മനസ്സുകൊണ്ട് നിയമലംഘകന്‍ ആകുമ്പോഴാണ്. ജനങ്ങള്‍ക്കു പോലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ടു നഷ്ടമാകുന്നത്. ഇതുപോലുള്ള പ്രവണതകള്‍ മുളയിലേ നുള്ളണം. വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവര്‍ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ ദുഖിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in