ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നേടി എലി, ആഫ്രിക്കക്കാരന്‍ മഗാവ

ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നേടി എലി, ആഫ്രിക്കക്കാരന്‍ മഗാവ

ആഫ്രിക്കന്‍ എലിക്ക് ധീരതയ്ക്കുളള അവാര്‍ഡ്. 39 മൈനുകളും 28 വെടിക്കോപ്പുകളും മണത്ത് കണ്ടെത്തിയതിനാണ് അംഗീകാരം. മഗാവയെന്നാണ് ഈ വലിപ്പമേറിയ എലിയുടെ പേര്. 1. 2 കിലോഗ്രാമാണ് മഗാവയുടെ ഭാരം. യുകെ ആസ്ഥാനമായ വെറ്ററിനറി ചാരിറ്റി സ്ഥാപനമായ പിഡിഎസ്എ ആണ് സ്വര്‍ണ്ണ മെഡല്‍ നല്‍കി മഗാവയെ ആദരിച്ചത്.

ടാന്‍സാനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ അപോപോ ആണ് മഗാവയെ പരിശീലിപ്പിക്കുന്നത്. മൈനുകള്‍ കണ്ടെത്തുന്നതില്‍ വൈദഗ്ധ്യം നേടിയ നിരവധി എലികള്‍ അപോപോയുടെ പക്കലുണ്ട്. 141,000 ചതുരശ്ര മീറ്റര്‍ അഥവാ 20 ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ സ്ഥലത്തുനിന്നാണ് മഗാവ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

പരിശീലനം സിദ്ധിച്ച എലിക്ക് 30 മിനിറ്റ് കൊണ്ട് ഒരു ടെന്നീസ് കോര്‍ട്ടിനുളളിലെ സ്‌ഫോടകവസ്തു സാധ്യത കണ്ടെത്താനാകുമെന്ന് അപോപോ പറയുന്നു. ഭാരക്കുറവാണ് എലികള്‍ക്ക് അപകടം കൂടാതെ മൈനുകള്‍ കണ്ടത്താനാകുന്നതിന്റെ കാരണം.

Related Stories

No stories found.
logo
The Cue
www.thecue.in