മലയാറ്റൂരില്‍ സ്‌ഫോടനമുണ്ടായ പാറമടയുടെ എക്‌സ്‌പ്ലോസിവ് ലൈസന്‍സ് റദ്ദാക്കും, എന്‍ഐഎ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി

മലയാറ്റൂരില്‍ സ്‌ഫോടനമുണ്ടായ പാറമടയുടെ എക്‌സ്‌പ്ലോസിവ് ലൈസന്‍സ് റദ്ദാക്കും, എന്‍ഐഎ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി

എറണാകുളം മലയാറ്റൂര്‍ പാറമട സ്‌ഫോടനത്തില്‍ ക്വാറയുടെ എക്സ്പ്ലോസീവ് ലൈസന്‍സ് റദ്ദാക്കും. അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്‌ഫോടനത്തില്‍ ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയില്‍ സെപ്തംബര്‍ 21ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ എന്‍ ഐ എ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പാറമട പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി കാലങ്ങളില്‍ പാറ പൊട്ടിക്കല്‍ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്‌ഫോടനം. സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചു വക്കാന്‍ അനുമതിയില്ലാത്ത പാറമടയില്‍ ഇത്രയധികം സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ എത്തി എന്ന് അന്വേഷിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി പ്രതിനിധി സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെടുന്നു.

തീവ്രവാദഗ്രൂപ്പുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഈ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നല്‍കിയ ഭൂമിയില്‍ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നല്‍കുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലര്‍ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. നേരത്തെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കിയ പരാതിയില്‍ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഈ പാറമടകള്‍ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ടെന്നും സി ആര്‍ നീലകണ്ഠന്‍.

ഈ പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നത്.ഇത് സംബന്ധിച്ച്ൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകിയ പരാതിയിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.

സി.ആർ. നീലകണ്ഠൻ

മലയാറ്റൂരില്‍ സ്‌ഫോടനമുണ്ടായ പാറമടയുടെ എക്‌സ്‌പ്ലോസിവ് ലൈസന്‍സ് റദ്ദാക്കും, എന്‍ഐഎ അന്വേഷണം വേണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി
സംസ്ഥാനത്ത് ഇതുവരെ കള്ളക്കടത്തില്‍ പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീം ലീഗുമായി ബന്ധമുള്ളവരെന്ന് കെ.ടി ജലീല്‍

കേന്ദ്ര ഏജന്‍സിയായ പെസോയാണ് വിജയാ ക്വാറിക്ക് എക്സ്പ്ലോസീവ് ലൈസന്‍സ് നല്‍കിയിരുന്നത്. 150 കിലോ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള അനുമതിയാണ് ക്വാറിക്ക് ഉണ്ടായിരുന്നത്. 25 കിലോയ്ക്ക് താഴെയുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റാണ് അനുമതി നല്‍കുന്നത്. വിജയ എന്ന പാറമടയില്‍ അപകടം ഉണ്ടായത്. പഅപകടത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരിച്ചിരുന്നു.

ക്വാറിയുടെ ഉടമകളായ ബെന്നി, റോബിന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകള്‍ ചുമത്തിയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. സംഭവത്തില്‍ ദൂരൂഹതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in