മാധ്യമങ്ങളുടേത് വളഞ്ഞിട്ടാക്രമണം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വായില്‍ത്തോന്നിയത് പറയുന്നുവെന്ന് ശ്രേയംസ്‌കുമാര്‍

മാധ്യമങ്ങളുടേത് വളഞ്ഞിട്ടാക്രമണം, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വായില്‍ത്തോന്നിയത് പറയുന്നുവെന്ന് ശ്രേയംസ്‌കുമാര്‍

മാധ്യമവിമര്‍ശനവുമായി നിയുക്ത രാജ്യസഭാംഗവും, മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.വി ശ്രേയാംസ്‌കുമാര്‍. മാധ്യമങ്ങള്‍ സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന നിലപാട് ആവര്‍ത്തിക്കുകയാണെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രേയംസ്‌കുമാര്‍.

സെക്രട്ടറിയേറ്റിലുണ്ടായ തിപിടിത്തത്തെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുകയാണ്. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കും. ഇത് തടയാനാണ് പ്രതിപക്ഷം തുടര്‍ച്ചയായി ആരോപണവുമായി എത്തുന്നതെന്നും ശ്രേയംസ്‌കുമാര്‍. മാധ്യമങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി പഠിച്ചാകണം വാര്‍ത്തകള്‍ നല്‍കേണ്ടത്. സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ തൊട്ടടുത്ത ദിവസം തീപിടിച്ച് തലസ്ഥാനം എന്ന് മാതൃഭൂമി ഒന്നാം പേജില്‍ പ്രധാന തലക്കെട്ടായി നല്‍കിയതിനെതിരെയും ശ്രേയംസ്‌കുമാറിന്റെ മുഖ്യഓഹരി പങ്കാളിത്തമുള്ള മാതൃഭൂമി ന്യൂസ് ചാനല്‍ തീപിടിത്തമുണ്ടായ ദിവസത്തെ പ്രൈം ടൈം ചര്‍ച്ചയില്‍ അവതാരകന്‍ വേണു സ്വീകരിച്ച നിലപാടിനെതിനെതിരെയും സിപിഐഎം സംസ്ഥാന നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ വിമര്‍ശനവുമായി എത്തിയിരുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണെന്നും മാധ്യമങ്ങളാണ് അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതെന്നും ശ്രേയംസ്‌കുമാര്‍ കുറ്റപ്പെടുത്തുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും ശ്രേയംസ്‌കുമാര്‍. വായില്‍ത്തോന്നിയത് വിളിച്ചുപറയുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in