ലീഗിന് രണ്ട് വഴികളെ ഉള്ളൂ, പ്രിയങ്കയ്‌ക്കൊപ്പം ഉച്ചത്തില്‍ ജയ് ശ്രീറാം വിളിച്ചു 'മഹത്തായ വിധേയത്വം' ഇനിയും ആവര്‍ത്തിക്കാമെന്ന് എ എ റഹീം

ലീഗിന് രണ്ട് വഴികളെ ഉള്ളൂ, പ്രിയങ്കയ്‌ക്കൊപ്പം ഉച്ചത്തില്‍ ജയ് ശ്രീറാം വിളിച്ചു 'മഹത്തായ വിധേയത്വം' ഇനിയും ആവര്‍ത്തിക്കാമെന്ന് എ എ റഹീം

രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാടില്‍ മുസ്ലിം ലീഗ് പുലര്‍ത്തുന്ന മൗനത്തെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സിന്റെ ചിറകിനടിയിലാണ്. ഇനിയും എത്ര നാള്‍...?

നിങ്ങളുടെ വിനീത വിധേയത്വത്തിന്റെ കൂടി കരുത്തിലാണ് കോണ്‍ഗ്രസ്സ് മതേതര ഇന്ത്യയോട് കൊടും ചതികള്‍ ചെയ്തത്, ഇപ്പോഴും തുടരുന്നതുമെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പില്‍

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രിയും ആര്‍എസ്എസ് സര്‍സംഘചാലകും ശിലാന്യാസ വേദിയില്‍.

ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം സരയുവിന്റെ തീരത്ത് വീണ്ടും തലകുനിച്ചു നില്‍ക്കുന്നു.

1992 ല്‍ തകര്‍ത്തിട്ട മിനാരങ്ങള്‍ക്കു മുകളില്‍ ക്ഷേത്രത്തിന്റെ ശിലാന്യാസം ആര്‍എസ്എസ് നിര്‍വഹിക്കുന്നു.

പണ്ടൊരിക്കല്‍ അടച്ചിട്ട പള്ളിക്കകത്ത് ആദ്യമായി രാമക്ഷേത്രത്തിന്

ശില പാകിയത് കോണ്‍ഗ്രസ്സിന്റെ

മേല്‍ നോട്ടത്തില്‍.

അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി.അദ്ദേഹത്തിന്റെ ആ പൈതൃകം പ്രിയങ്ക ഇപ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

കോണ്‍ഗ്രസ്സ് നേതൃത്വമാകെ,

ദിഗ്വിജയ് സിങ്ങും കമല്‍ നാഥും മുതല്‍

കെ മുരളീധരന്‍ വരെ ആര്‍എസ്എസിനൊപ്പം ആവേശ ഭരിതരാകുന്നു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സിന്റെ ചിറകിനടിയിലാണ്. ഇനിയും എത്ര നാള്‍...?

നിങ്ങളുടെ വിനീത വിധേയത്വത്തിന്റെ കൂടി കരുത്തിലാണ് കോണ്‍ഗ്രസ്സ് മതേതര ഇന്ത്യയോട് കൊടും ചതികള്‍ ചെയ്തത്, ഇപ്പോഴും തുടരുന്നതും....

ഓര്‍ക്കുക, കോണ്‍ഗ്രസ്സിനോടല്ല അപകടകരമായ അവരുടെ വര്‍ഗീയതയോടെയാണ് നിങ്ങളുടെ

ഈ ലജ്ജിപ്പിക്കുന്ന വിധേയത്വം.

ആര്‍എസ്എസിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസ്സും ഏറെക്കാലമായി പിന്തുടരുന്നത്. അതിനുള്ള ഒരു ബാലന്‍സിംഗ് മുഖാവരണം മാത്രമാണ് അവര്‍ക്ക് ലീഗ് ബാന്ധവം.

ലീഗിന് രണ്ട് വഴികളെ ഉള്ളൂ... പ്രിയങ്കയ്‌ക്കൊപ്പം ഉച്ചത്തില്‍ ജയ് ശ്രീറാം വിളിച്ചു 'മഹത്തായ വിധേയത്വം' ഇനിയും ആവര്‍ത്തിക്കാം.

അല്ലെങ്കില്‍ നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കാം.

1992 ഡിസംബര്‍ 6 കലണ്ടറില്‍ ലീഗിന് കുറ്റബോധത്തിന്റെ ദിനമാണ്. ഇനി ഒരു ദിനം കൂടി ചേര്‍ത്തുവയ്ക്കാം... ആഗസ്റ്റ് 5.

Related Stories

No stories found.
logo
The Cue
www.thecue.in