'എന്താണ് സമ്മാനമെന്ന് വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നില്ല', വിനായകിന് ദുല്‍ഖര്‍ സല്‍മാന്റെ സര്‍പ്രൈസ് ഗിഫ്റ്റ്

'എന്താണ് സമ്മാനമെന്ന് വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നില്ല', വിനായകിന് ദുല്‍ഖര്‍ സല്‍മാന്റെ സര്‍പ്രൈസ് ഗിഫ്റ്റ്

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിനായകിന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. വല്ലാത്തൊരു എക്‌സൈറ്റ്‌മെന്റായിരുന്നു ദുല്‍ഖറിനോട് സംസാരിച്ചപ്പോഴെന്ന് വിനായക് ദ ക്യു'വിനോട്. 'ഒരു ചെറിയ ഗിഫ്റ്റ് ഒരുക്കിയിണ്ടെന്നാണ് പറഞ്ഞത്, അത് സ്മാര്‍ട്ട് ഫോണാണെന്ന് പറഞ്ഞില്ലായിരുന്നു. ഇതെന്റെ ആദ്യ ഫോണാണ്'. പ്രതീക്ഷിക്കാതെ വന്ന കോളിലും കിട്ടിയ സമ്മാനത്തിലുമുളള സന്തോഷം വിനായക് പങ്കുവെച്ചു.കൊമേഴ്‌സ് വിഷയത്തില്‍ 500ല്‍ 493 മാര്‍ക്കു വാങ്ങിയ വിനായകിനെ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി ഫോണില്‍ വിളിച്ച് അഭിനന്ദമറിയിച്ചിരുന്നു.

'എന്താണ് സമ്മാനമെന്ന് വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നില്ല', വിനായകിന് ദുല്‍ഖര്‍ സല്‍മാന്റെ സര്‍പ്രൈസ് ഗിഫ്റ്റ്
പട്ടാള യൂണിഫോമിൽ പ്രണയിക്കാൻ ദുൽഖർ; മഹാനടിക്ക് ശേഷം തെലുങ്കിൽ

'ഇന്നലെ രാത്രിയാണ് കോള്‍ വന്നത്. ഞാന്‍ ഫോണെടുത്തപ്പോള്‍, ഇപ്പോ ഫ്രീ അല്ലേന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍, ദുല്‍ഖര്‍ സല്‍മാന് ഫോണ്‍ കൊടുക്കാമെന്ന് വിളിച്ച ചേട്ടന്‍ പറഞ്ഞു. എന്നെ അറിയുന്ന ഒരു ചേട്ടനാണ് വിളിച്ചത്. അതുകൊണ്ട് ആരെങ്കിലും പറ്റിക്കുന്നതാണോ എന്നുളള സംശയമൊന്നും ഇല്ലായിരുന്നു. എങ്കിലും വല്ലാത്തൊരു എക്‌സൈറ്റ്‌മെന്റായിരുന്നു സംസാരിച്ചപ്പോള്‍. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.'

'കണ്‍ഗ്രാജുലേഷന്‍സ്, ഇതുപോലെ തന്നെ മുന്നോട്ട് പോകണം എന്ന് പറഞ്ഞു. പിന്നെ ഒരു ചെറിയ ഗിഫ്റ്റ് ഒരുക്കിയിണ്ടെന്നാണ് പറഞ്ഞത്, ഫോണാണെന്ന് പറഞ്ഞില്ലായിരുന്നു. സാംസങ് എ31 എന്ന ബ്രാന്റ് ആണ് തന്നത്. എന്റെ ആദ്യ ഫോണാണ്, എനിക്ക് മുമ്പ് ഫോണ്‍ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ പതിനൊന്ന് മണി ആയപ്പോഴേയ്ക്കും ഫോണ്‍ ഇവിടെ എത്തിച്ചു. സംസാരിക്കുന്ന ടെന്‍ഷനില്‍ അദ്ദേഹത്തിന് ബര്‍ത്ത്‌ഡേ വിഷ് ചെയ്യാനും മറന്നുപോയി. ഫോണ്‍ വെച്ചുകഴിഞ്ഞാണ് അതോര്‍മ്മ വന്നത്. ഫോണ്‍ കിട്ടിക്കഴിഞ്ഞ് അദ്ദേഹത്തെ വിളിച്ചൊന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു. വിളിച്ചിരുന്നു, പക്ഷെ കോള്‍ കണക്ടായില്ല. എന്തായാലും അമ്മയും അച്ഛനും വലിയ സന്തോഷത്തിലാണ്. ഞാനും.'

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിരുദപഠനത്തിന് ചേരാനുള്ള കാത്തിരിപ്പിലാണ് വിനായക്.

Related Stories

No stories found.
logo
The Cue
www.thecue.in