'ഗീതു മോഹന്‍ദാസിനെ പേടിക്കേണ്ട കാര്യം എനിക്കില്ല', സ്റ്റെഫി സേവ്യറുടെ ആരോപണത്തില്‍ സഹസംവിധായിക,

'ഗീതു മോഹന്‍ദാസിനെ പേടിക്കേണ്ട കാര്യം എനിക്കില്ല', സ്റ്റെഫി സേവ്യറുടെ ആരോപണത്തില്‍ സഹസംവിധായിക,

കോസ്റ്റിയൂം ഡിസൈനറായി നിയോഗിച്ച ശേഷം പ്രതിഫലം ചോദിച്ചപ്പോള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന സ്‌റ്റെഫി സേവ്യറുടെ ആരോപണത്തില്‍ സഹസംവിധായിക അയിഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് കുറിപ്പ്‌. സ്റ്റെഫി സേവ്യര്‍ പറയാന്‍ മടിച്ച പേര് ഗീതു മോഹന്‍ദാസിന്റേതാണെന്ന് അയിഷ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സംവിധായകന്‍ ലാല്‍ജോസിന്റെ സഹസംവിധായികയാണ് ഐഷ സുല്‍ത്താന.

മൂത്തോന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാര്‍ക്കും തന്നെ ഐഷ സുല്‍ത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടോ ഇല്ലെന്ന് ഗീതു മോഹന്‍ദാസ് പ്രതികരിച്ചു

മൂത്തോന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ലക്ഷദ്വീപില്‍ എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിരുന്നുവെന്നും അയ്ഷ ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു. ഗീതു മോഹന്‍ദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യം തനിക്കില്ലെന്നും അയ്ഷ.

എനിക്കൊരു കാര്യം പറയണം... ഞാനൊരു ലക്ഷദ്വീപ്ക്കാരി ആണെന്ന് അറിയാലോ... ഒരു രാത്രി എന്നെ സ്റ്റെഫി വിളിച്ചു, ലക്ഷദ്വീപിലെ...

Posted by Aisha Sultana on Tuesday, July 7, 2020

ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമക്ക് വേണ്ടി ലക്ഷദ്വീപിലെ ആളുകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് അറിയാന്‍ ഒരു ദിവസം രാത്രി സ്റ്റെഫി സേവ്യര്‍ വിളിച്ചിരുന്നുവെന്നും അയിഷ സുല്‍ത്താന. ഇതേ സിനിമയില്‍ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തക്കും സമാന അനുഭവമുണ്ടെന്ന സൂചന നല്‍കി നടി ഐശ്വര്യ ലക്ഷ്മി രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപില്‍ മൂത്തോന്‍ ചിത്രീകരണത്തിന് സൗകര്യമൊരുക്കിക്കൊടുത്തത് തന്റെ ആളുകളാണെന്നും അയ്ഷ. ഷൂട്ടിംഗ് ടീം ദ്വീപിലെത്തിയപ്പോള്‍ പാതിരാത്രിയില്‍ കോസ്റ്റിയൂമിന്റെ കാര്യം അന്വേഷിച്ച സ്റ്റെഫി സേവ്യര്‍ മാത്രം ടീമില്‍ ഇല്ലായിരുന്നുവെന്നും അയിഷ എഴുതുന്നു.

ഗീതു മോഹന്‍ദാസിന്റെ പ്രതികരണം

മൂത്തോന്റെ അണിയറ പ്രവർത്തകർക്കാർക്കും തന്നെ ഐഷ സുൽത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാൻ ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകൾക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാൻ കഴിയുന്നത്

No stories found.
The Cue
www.thecue.in