അഞ്ച് ടിവി നല്‍കി മഞ്ജു വാര്യരും ആഷിക് അബുവും, ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങാതിരിക്കാന്‍ ഡിവൈഎഫ്‌ഐ

അഞ്ച് ടിവി നല്‍കി മഞ്ജു വാര്യരും ആഷിക് അബുവും, ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങാതിരിക്കാന്‍ ഡിവൈഎഫ്‌ഐ

ടെലിവിഷന്‍ കേടായത് മൂലം ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങിയ മനോവിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വലിയ പ്രതിഷേധത്തിനും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്തവര്‍ക്ക് ടിവി ചലഞ്ചിലൂടെ ടെലിവിഷന്‍ എത്തിക്കാനൊരുങ്ങുകയാണ് ഡിവൈഎഫ്‌ഐ. ചലഞ്ച് പ്രഖ്യാപിച്ച ദിവസം മഞ്ജു വാര്യര്‍ അഞ്ച് ടെലിവിഷനും സംവിധായകന്‍ ആഷിക് അബു അഞ്ച് ടെലിവിഷനും ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്‍ മൂന്ന് ടിവി സെറ്റുകളും നല്‍കാമെന്ന് അറിയിച്ചതായി ഡിവൈഎഫ്‌ഐ.

ഡിവൈഎഫ്‌ഐ ഹൈക്കോടതി അഭിഭാഷക യൂണിറ്റ് 10 ടിവികള്‍ നല്‍കും. ടി.വി ചലഞ്ച് ആരംഭിച്ചു ആദ്യ മണിക്കൂറുകളില്‍ കാള്‍ സെന്ററിലേക്ക് വന്നത് നിരവധി ഫോണ്‍ വിളികളാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് റീ സൈക്കള്‍ കേരള എന്ന പേരില്‍ ഡിവൈഎഫ്‌ഐ പദ്ധതി നടപ്പാക്കുന്നുണ്ട്.

ടിവി ഇല്ലാത്തത് കൊണ്ട് ഓണ്‍ലൈന്‍ പഠനം മുടങ്ങാന്‍ പാടില്ല. നമുക്ക് കരുതലാകണം. ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ ഒരു ടിവി തരാന്‍ സന്നദ്ധരാകൂ അല്ലെങ്കില്‍ ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരാകൂ എന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. മഞ്ജു വാര്യരും ആഷിക് അബുവും ബി ഉണ്ണിക്കൃഷ്ണനും ഡിവൈഎഫ്‌ഐ കോള്‍ സെന്ററില്‍ വിളിച്ച് ടെലിവിഷന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും എ എ റഹീം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in