POPULAR READ

കൊള്ളവിലയോ?, ഈ നമ്പരുകളില്‍ വിളിക്കാം 

രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലൂടെ നീങ്ങുന്ന സാഹചര്യത്തില്‍ പച്ചക്കറികള്‍ക്കും അവശ്യസാധനങ്ങള്‍ക്കും കൊള്ളവില ഈടാക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. അമിതവില ഈടാക്കുകയോ, കരിഞ്ചന്തയോ പൂഴ്ത്തിവെയ്‌പ്പോ ഉണ്ടെങ്കില്‍ അതാത് ജില്ലാ സപ്ലൈ ഓഫീസര്‍മാരെ അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. എറണാകുളത്തും കണ്ണൂരിലും ഉള്‍പ്പെടെ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തിയിരുന്നു. പച്ചക്കറികള്‍ ഓണ്‍ലൈന്‍ വഴി ഹോം ഡെലിവറി നടത്തുമെന്ന് ഹോര്‍ട്ടി കോര്‍പ്പും പ്രഖ്യാപിച്ചിട്ടുണ്ട്.

പച്ചക്കറി വിലകൂട്ടി വില്‍ക്കുന്നത് തടയാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കും. അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയില്ല. കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നമ്പറില്‍ വിളിച്ച് അറിയിക്കാം


തിരുവനന്തപുരം: 9188527315
കൊല്ലം: 9188527316
പത്തനംതിട്ട: 9188527317
ആലപ്പുഴ: 9188527318
കോട്ടയം: 9188527319
ഇടുക്കി: 9188527320
എറണാകുളം: 9188527321
തൃശൂര്‍: 9188527322
പാലക്കാട്: 9188527323
മലപ്പുറം: 9188527324
കോഴിക്കോട്: 9188527325
വയനാട്: 9188527326
കണ്ണൂര്‍: 9188527327
കാസര്‍കോട്: 9188527328