‘ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ പോയതാണ്’; രജിത് കുമാറിന്റെ സ്വീകരണത്തില്‍ ന്യായീകരണവുമായി ഷിയാസ് കരീം

‘ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ പോയതാണ്’; രജിത് കുമാറിന്റെ സ്വീകരണത്തില്‍ ന്യായീകരണവുമായി ഷിയാസ് കരീം

ബിഗ് ബോസ് മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തിയ സംഭവത്തില്‍ വിശദീകരണവുമായി മോഡലും ബിഗ് ബോസ് സീസണ്‍ വണ്‍ മത്സരാര്‍ത്ഥിയുമായ ഷിയാസ് കരീം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഷിയാസ് കരീം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രജിത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ വിമാനത്താവളത്തില്‍ പോയതെന്നും, സ്വമേധയാ പോയതല്ലെന്നും ഷിയാസ് പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അവിടെയുണ്ടായിരുന്ന ആളുകള്‍ താന്‍ വിളിച്ചിട്ട് വന്നവരല്ലെന്നും, കൊറോണയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ താന്‍ അങ്ങനെ ചെയ്യില്ലെന്നും ഷിയാസ് പറഞ്ഞു. രാവിലെ മുതല്‍ ഉള്ള ഫോണ്‍ കോളിനുള്ള മറുപടിയാണ് തന്റെ വീഡിയോയെന്നും ഷിയാസ് പറയുന്നുണ്ട്. 'രജിത്ത് സാര്‍ ആവശ്യപ്പെട്ടതു കൊണ്ടും ആദ്ദേഹത്തെ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് പോയത്. ഇന്നലത്തെ ജനക്കൂട്ടം ന്യായീകരണം അര്‍ഹിക്കുന്ന ഒന്നല്ല. ഇപ്പോള്‍ എന്റെ പേരിലും രജിത്ത് സാറിന്റെ പേരിലും കേസ്' - ഷിയാസ് പറയുന്നു.

‘ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ പോയതാണ്’; രജിത് കുമാറിന്റെ സ്വീകരണത്തില്‍ ന്യായീകരണവുമായി ഷിയാസ് കരീം
കൊറോണ ജാഗ്രത ലംഘിച്ച് രജിത് കുമാറിന് സ്വീകരണം, 75 പേര്‍ക്കെതിരെ കേസെടുത്തെന്ന് കലക്ടര്‍

'ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ ചെന്ന ഞാന്‍ വിമാനത്താവളത്തില്‍ കണ്ട കാഴ്ച നിങ്ങളെല്ലാവരും കണ്ടതാണ്. ഞാന്‍ അദ്ദേഹത്തെ പിടിച്ച് വലിച്ച് എന്റെ കാറില്‍ കയറ്റിയാണ് കൊണ്ടുവന്നത്. അത്രയധികം ആളുകളാണ് ഉണ്ടായിരുന്നത്. ഈ ആളുകളെയെല്ലാം ഞാന്‍ വിളിച്ചുകൊണ്ടുവന്നതാണെന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ, കാരണം അറിയാതെ എന്തിനാണ് പോസ്റ്റ് ഇടുന്നത്.'- ഷിയാസ് ചോദിക്കുന്നു. ഇത്രയും വലിയ പ്രശ്‌നം നടക്കുമ്പോള്‍ വിമാനത്താവളത്തിലേക്ക് ആരെയെങ്കിലും വിളിക്കുമോ, താന്‍ അങ്ങനെ ചെയ്യുന്ന ആളല്ലെന്നും, ഉപദ്രവിക്കരുതെന്നും ഷിയാസ് കരീം പറഞ്ഞു.

Related Stories

The Cue
www.thecue.in