മികച്ച ഭാവി നേര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ; ‘അക്കിടി’ വൈറലായതോടെ തിരുത്ത് 

മികച്ച ഭാവി നേര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ; ‘അക്കിടി’ വൈറലായതോടെ തിരുത്ത് 

അന്തരിച്ചയാള്‍ക്ക് മികച്ച ഭാവി നേര്‍ന്ന് മരണസര്‍ട്ടിഫിക്കറ്റ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. സില്‍വിയ ഗ്രാമവാസിയായ ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണസര്‍ട്ടിഫിക്കറ്റിലാണ് പിശകുണ്ടായത്. അദ്ദേഹത്തിന് മികച്ച ഭാവി നേരുന്നുവെന്ന് വില്ലേജ് അധികാരി രേഖയില്‍ കുറിക്കുകയായിരുന്നു. ജനുവരി 22 നാണ് ലക്ഷ്മി ശങ്കര്‍ മരണപ്പെട്ടത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മികച്ച ഭാവി നേര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ; ‘അക്കിടി’ വൈറലായതോടെ തിരുത്ത് 
‘പഠിപ്പുമുടക്കും, മാര്‍ച്ചും ഘരാവോയുമൊന്നും വേണ്ട’; കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി 

ശേഷം ഡെത്ത് സര്‍ട്ടിഫിക്കറ്റിനായി ലക്ഷ്മി ശങ്കറിന്റെ മകന്‍ ബാബുലാല്‍ വില്ലേജ് ഓഫീസിനെ സമീപിച്ചു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം, മരിച്ചയാള്‍ക്ക് നല്ല ഭാവിയുണ്ടാകട്ടെയെന്ന് ആശംസിക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച വില്ലേജ് അധികാരി നേരത്തേ നല്‍കിയ രേഖ പിന്‍വലിച്ച് പുതിയത് അനുവദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in