POPULAR READ

‘കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആർ എസ് എസ് ബോംബേറില്‍ അസ്‌നയുടെ കാല്‍ തകര്‍ന്നത്, ഇച്ഛാശക്തിയില്‍ മാതൃകയെന്ന് ആരോഗ്യമന്ത്രി

കണ്ണൂരില്‍ ആര്‍ എസ് എസ് ബോംബേറില്‍ കാല്‍ നഷ്ടമായ അസ്‌ന എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടില്‍ ഡോക്ടറായി ചുമതലയേറ്റതിനെ പ്രശംസിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സ്വന്തം നാടായ ചെറുവാഞ്ചേരിയിലെ കുടുംബാരോഗ്യകേന്ദ്രത്തിലാണ് അസ്‌ന ബുധനാഴ്ച ചുമതലയേറ്റത്. 2000 സെപ്റ്റംബര്‍ 27ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആര്‍ എസ് എസ് ബോംബേറില്‍ അസ്നയുടെ കാല്‍ തകര്‍ന്നത്. ഇച്ഛാശക്തിയോടെ പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ അസ്ന എല്ലാവര്‍ക്കും മാതൃകയാണെന്ന് ആരോഗ്യമന്ത്രി

സ്വന്തം നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി ചുമതലയേറ്റ അസ്നയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ചെറുവാഞ്ചേരിയിലെ പാട്യം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് അസ്ന ഡോക്ടറായി ചുമതലയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്ന എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. 2000 സെപ്റ്റംബര്‍ 27ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആര്‍ എസ് എസ് ബോംബേറില്‍ അസ്നയുടെ കാല്‍ തകര്‍ന്നത്. ഇച്ഛാശക്തിയോടെ പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ അസ്ന എല്ലാവര്‍ക്കും മാതൃകയാണ്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വലിയ പ്രവര്‍ത്തനങ്ങളില്‍ അസ്നയും പങ്കാളിയാകുന്നു എന്നതില്‍ സന്തോഷമുണ്ട്. സ്വന്തം നാട്ടുകാര്‍ക്ക് മികച്ച രീതിയിലുള്ള സേവനം നല്‍കാന്‍ അസ്നയ്ക്ക് കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്

2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസമാണ് സഹോദരന്‍ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അസ്‌നയുടെ നേര്‍ക്ക് ബോംബേറുണ്ടാകുന്നത്. തൊട്ടടുത്ത് പൂവത്തൂര്‍ എല്‍പി സ്‌കൂളിലായിരുന്നു പോളിംഗ് സ്‌റ്റേഷന്‍. അവിടെ നിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എറിഞ്ഞ ബോംബ് ആണ് അസ്‌നയുടെ കാല്‍ തകര്‍ത്തത്. പിന്നീട് വലതുകാല്‍ മുറിച്ച് മാറ്റേണ്ടി വന്നു. 2013ല്‍ മെഡിക്കല്‍ പ്രവേശനം നേടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠനം തുടങ്ങി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അസ്‌നയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്.

Also Read: ഇബാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉടന്‍; മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതികളാക്കിയേക്കും

12 ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികള്‍. 11 പേര്‍ കുറ്റക്കാരാണെന്നും തലശേരി അതിവേഗ കോടതി കണ്ടെത്തി. കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം