തിരുവാഭരണയാത്രയ്ക്ക് ഇറച്ചിക്കടകള്‍ അടപ്പിച്ചത്: ഇടത് അംഗങ്ങളുടെ പിന്തുണയോടെയെന്ന് പ്രസിഡന്റ്, മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍  

തിരുവാഭരണയാത്രയ്ക്ക് ഇറച്ചിക്കടകള്‍ അടപ്പിച്ചത്: ഇടത് അംഗങ്ങളുടെ പിന്തുണയോടെയെന്ന് പ്രസിഡന്റ്, മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍  

ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് മുന്നോടിയായി വടശേരിക്കരയില്‍ ഇറച്ചിക്കടകളും മത്സ്യവ്യാപാര കേന്ദ്രങ്ങളും അടപ്പിച്ചതിനെച്ചൊല്ലി വിവാദം. ജനുവരി 13, 14നുമാണ് കോഴിക്കടകളും, ഇറച്ചിക്കടകളും, മത്സ്യവ്യാപാര കേന്ദ്രങ്ങളും അടച്ചിടാന്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നത്. വടശേരിക്കര പഞ്ചായത്ത് ഒറ്റയ്ക്ക് കൈക്കൊണ്ട തീരുമാനമായിരുന്നില്ലെന്നും കലക്ടറേറ്റില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഉണ്ടായ നിര്‍ദേശം പഞ്ചായത്ത് നടപ്പാക്കുകയായിരുന്നുവെന്നും പ്രസിഡന്റ് ഷാജി മാനാപ്പള്ളില്‍ ദ ക്യുവിനോട് പ്രതികരിച്ചു. അയ്യപ്പഭക്തര്‍ കുളിക്കുന്ന തോട്ടില്‍ മാലിന്യം തള്ളിയ സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എല്ലാ വര്‍ഷവും തുടരുന്നതെന്ന് വടശേരിക്കര പഞ്ചായത്ത് സെക്രട്ടറി ജ്യോതി ദ ക്യുവിനോട് പ്രതികരിച്ചു. തിങ്കളാഴ്ച മൂന്ന് മണിയോടെ മന്ദിരം പള്ളിക്കമുരുപ്പ് റോഡ് ഭാഗത്ത് റേഷന്‍ കടപടിയില്‍ കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ തളളിയ സാഹചര്യമുണ്ടായിരുന്നുവെന്നും സെക്രട്ടറി വിശദീകരിച്ചു. അറിഞ്ഞയുടനെ പഞ്ചായത്ത് ജീവനക്കാരെത്തി കഴുകി വൃത്തിയാക്കിയെന്നും സെക്രട്ടറി ദ ക്യുവിനോട് പറഞ്ഞു.

വടശേരിക്കര പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം 
വടശേരിക്കര പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം 
ഞാന്‍ കോണ്‍ഗ്രസ് പ്രതിനിധിയാണ് പഞ്ചായത്തിലെ ഇടത് അംഗങ്ങള്‍ കൂടി അനൂകൂലിച്ച തീരുമാനമാണ് ഇത്. ഇപ്പോള്‍ വിവാദമാക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയായിരിക്കും

വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്

തിരുവാഭരണ ഘോഷയാത്ര ദിവസം തിരുവാഭരണ പാതയിലുള്ള മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങള്‍ അടച്ചിടുന്നത് കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്നതാണ്. ഡെപ്യൂട്ടി ഡയരക്ടറേറ്റ് ഓഫ് പഞ്ചായത്തിലും കലക്ട്രേറ്റിലും കോണ്‍ഫറന്‍സുകളില്‍ വന്ന നിര്‍ദേശം സെക്രട്ടറി നടപ്പാക്കിയെന്നേ ഉള്ളൂ. അയ്യപ്പ സേവാ സംഘം കേന്ദ്രകമ്മിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നത്. മുന്‍കാലങ്ങളില്‍ തിരുവാഭരണ പാതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, മുന്‍കരുതല്‍ എടുക്കുമല്ലോ എന്ന് ചോദിച്ചപ്പോള്‍ സെക്രട്ടറി ഉറപ്പുനല്‍കിയത് മുന്‍കാലങ്ങളില്‍ ചെയ്തിരുന്ന എല്ലാ ക്രമീകരണങ്ങളും തുടരുമെന്നാണ്. അത് പ്രകാരം സെക്രട്ടറി ഈ നിര്‍ദേശം കോഴിക്കടകള്‍ക്കും ഇറച്ചിക്കടകള്‍ക്കും കൊടുക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വന്നില്ല. ഇത് ആരുടെ പേരിലും അടിച്ചേല്‍പ്പിച്ചതല്ല, തിരുവാഭരണം പോയിക്കഴിഞ്ഞപ്പോള്‍ തന്നെ കടകള്‍ തുറക്കാവുന്ന സാഹചര്യവുമുണ്ടായി. തിരുവാഭരണം 14ന് പുലര്‍ച്ചെ വടശേരിക്കര കടന്നുപോയി, ഇനി ഇക്കാര്യത്തില്‍ പ്രശ്‌നമില്ല. ഈ നിര്‍ദേശം വച്ച യോഗത്തിലൊന്നും ഞാന്‍ പങ്കെടുത്തിട്ടില്ല. അവസാനം നടന്ന അവലോകന യോഗത്തില്‍ മാത്രമാണ് ഞാന്‍ പങ്കെടുത്തിരുന്നത്. ഞാന്‍ കോണ്‍ഗ്രസ് പ്രതിനിധിയാണ് പഞ്ചായത്തിലെ ഇടത് അംഗങ്ങള്‍ കൂടി അനൂകൂലിച്ച തീരുമാനമാണ് ഇത്. ഇപ്പോള്‍ വിവാദമാക്കുന്നത് എന്തെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയായിരിക്കും.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തിരുവാഭരണ ഘോഷയാത്രക്കുള്ള ക്രമീകരണം ഇത്തവണ രണ്ട് ദിവസം മുമ്പേ പൂര്‍ത്തിയായിരുന്നു. ഇതില്‍ ഹാലിളകിയ ആരെങ്കിലും ആവും വിവാദത്തിന് പിന്നില്‍. ശബരിമല വിഷയത്തില്‍ പഞ്ചായത്ത് കമ്മിറ്റി കൂട്ടായ തീരുമാനമെടുത്താണ് ഇതുവരെ മുന്നോട്ട് പോയിരുന്നത്. 28 വര്‍ഷമായി ശബരിമല തീര്‍ത്ഥാടനവുമായി സഹകരിക്കുന്ന ആളാണ്, ക്രമീകരണം മികച്ചതായതിനാല്‍ നടത്തുന്ന രാഷ്ട്രീയ നീക്കം മാത്രമാണ് ഈ വിവാദം.

ഘോഷയാത്ര കടന്നുപോകുന്ന ദിവസം ഇവിടെ ഇറച്ചിമാലിന്യങ്ങള്‍ തളളിയാല്‍ ബുദ്ധിമുട്ടാകുമല്ലോ,ഞാന്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുണ്ടായ നിര്‍ദേശമാണ്
തിരുവാഭരണയാത്രയ്ക്ക് ഇറച്ചിക്കടകള്‍ അടപ്പിച്ചത്: ഇടത് അംഗങ്ങളുടെ പിന്തുണയോടെയെന്ന് പ്രസിഡന്റ്, മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍  
ഫ്രാങ്കോക്കെതിരെയും റോബിനെതിരെയും നടപടിയെടുക്കട്ടേ, എന്നിട്ട് പീഡകരുടെ പേര് വെളിപ്പെടുത്താം: സിസ്റ്റര്‍ ലൂസി കളപ്പുര

വടശേരിക്കര പഞ്ചായത്ത് സെക്രട്ടറി ദ ക്യുവിനോട്

ഈ സീസണ്‍ ആകുമ്പോള്‍ അഞ്ചാമത്തെ വര്‍ഷമാണ് ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന നിര്‍ദേശം നടപ്പാക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് അയ്യപ്പന്‍മാര്‍ കുളിക്കുന്ന തോട്ടില്‍ മാലിന്യം തള്ളിയിരുന്നു. ഈ തിരുവാഭരണ പാത ഒഴിഞ്ഞ കോണ്‍ ആണ്. ഘോഷയാത്ര കടന്നുപോകുന്ന ദിവസം ഇവിടെ ഇറച്ചിമാലിന്യങ്ങള്‍ തളളിയാല്‍ ബുദ്ധിമുട്ടാകുമല്ലോ,ഞാന്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുണ്ടായ നിര്‍ദേശമാണ്. രണ്ട് വര്‍ഷമായി ഞാന്‍ ആ നിര്‍ദേശം നടപ്പാക്കുന്നു. ലൈസന്‍സിംഗ് അതോറിറ്റി എന്ന നിലയ്ക്കാണ് ഇറച്ചിക്കടകള്‍ക്ക് നിര്‍ദേശം നല്‍കിയത്, ഒരു ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ സെക്രട്ടറിക്ക് അധികാരമുണ്ട്. ആ രീതിയിലാണ് ചെയ്തത്. ഇടഭാഗമായത് കൊണ്ട് കടക്കാര്‍ അവിടെയാണ് വേസ്റ്റ് തള്ളുന്നത്.

ഇറച്ചിക്കടകള്‍ അടപ്പിച്ച തീരുമാനം നല്ല കാര്യമാണെന്നാണ് തോന്നിയതെന്ന് പ്രതിപക്ഷ നേതാവും ഇടത് പ്രതിനിധിയുമായ മണിയമ്മ യശോധരന്‍
തിരുവാഭരണയാത്രയ്ക്ക് ഇറച്ചിക്കടകള്‍ അടപ്പിച്ചത്: ഇടത് അംഗങ്ങളുടെ പിന്തുണയോടെയെന്ന് പ്രസിഡന്റ്, മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍  
‘ഇത് നമ്മുടെ നാടല്ലേ’; കേരളത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ 

ഇടത് പ്രതിനിധി മണിയമ്മ യശോധരന്‍

ഇറച്ചിക്കടകള്‍ അടപ്പിച്ച തീരുമാനം നല്ല കാര്യമാണെന്നാണ് തോന്നിയതെന്ന് പ്രതിപക്ഷ നേതാവും ഇടത് പ്രതിനിധിയുമായ മണിയമ്മ യശോധരന്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഇറച്ചിക്കടകള്‍ അടപ്പിക്കുന്ന കാര്യത്തില്‍ ഭരണസമിതിയില്‍ ചര്‍ച്ച വേണമെന്ന അഭിപ്രായം ഞങ്ങള്‍ക്കുണ്ട്. അതിന് വേണ്ടി അടിയന്തര യോഗം ചേരാമായിരുന്നു. കടകള്‍ അടക്കുന്ന കാര്യം നോട്ടീസ് കണ്ടാണ് ഞങ്ങള്‍ അറിഞ്ഞത്. തിരുവാഭരണ വരുന്നതിന് തലേദിവസമൊക്കെ ഇറച്ചിക്കടകളിലെ വേസ്റ്റ് അവിടവിടെയായി ഇടുന്ന സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും കടകള്‍ അടപ്പിക്കാന്‍ തീരുമാനമെടുത്തത്. റോഡിന് സൈഡിലെ ഇറച്ചി മാലിന്യങ്ങള്‍ പഞ്ചായത്ത് ജീവനക്കാരാണ് മുന്‍വര്‍ഷങ്ങളില്‍ മാറ്റിയിരുന്നത്. തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റിയില്‍ കടകള്‍ അടപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ച വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനത്തോട് ഏതായാലും വിയോജിപ്പില്ല.

തിരുവാഭരണയാത്രയ്ക്ക് ഇറച്ചിക്കടകള്‍ അടപ്പിച്ചത്: ഇടത് അംഗങ്ങളുടെ പിന്തുണയോടെയെന്ന് പ്രസിഡന്റ്, മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍  
‘ഒരു ബംഗ്ലാദേശി, ഇന്‍ഫോസിസിന്റെ മേധാവിയാകുന്ന ഇന്ത്യയാണ് പ്രതീക്ഷയില്‍ ’;പൗരത്വ നിയമത്തില്‍ നിലപാട് വ്യക്തമാക്കി സത്യ നാദെല്ല

Related Stories

No stories found.
logo
The Cue
www.thecue.in