ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഈ ആപ്പുകള്‍ പരീക്ഷിക്കാം 

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഈ ആപ്പുകള്‍ പരീക്ഷിക്കാം 

അതുപോലെത്തന്നെ എല്ലാവരെയും കണ്‍ഫ്യൂഷനിലാക്കുന്ന കാര്യമാണ് നമ്മുടെ മൊബൈല്‍ഫോണുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ എങ്ങനെ വില്‍ക്കാം എന്നുള്ളതും. 

ഷോപ്പിംഗ് ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുപോലെത്തന്നെ എല്ലാവരെയും കണ്‍ഫ്യൂഷനിലാക്കുന്ന കാര്യമാണ് നമ്മുടെ മൊബൈല്‍ഫോണുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ എങ്ങനെ വില്‍ക്കാം എന്നുള്ളതും. ഇവയെല്ലാം ഓണ്‍ലൈനില്‍ വില്‍ക്കുന്നതിനെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്.

നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത വസ്തുക്കള്‍ ഓണ്‍ലെനിലൂടെ വില്‍ക്കാന്‍ സഹായിക്കുന്ന ആപ്പുകളാണ് ലെറ്റ് ഗോ, ട്രേഡ്‌സി, മെര്‍കാരി, ത്രെഡ്അപ്പ് എന്നിവ. ഇതിലൂടെ വില്‍ക്കാനുള്ള വസ്തുക്കള്‍ എളുപ്പത്തില്‍ വിറ്റുകിട്ടുന്നു.

ലെറ്റ് ഗോ

നമ്മുടെ വീട്ടിലെ ആവശ്യമില്ലാത്ത സാധനങ്ങള്‍ വില്‍ക്കാന്‍ പറ്റിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് ലെറ്റ്‌ഗോ. ഇന്‍സ്റ്റഗ്രാം പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണിത്. ഫേസ്ബുക്ക് ഇതുമായി കണ്ക്ട് ചെയ്തിട്ടുണ്ടായിരിക്കും.

വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവയുടെ ഫോട്ടോയെടുത്ത് ഈ ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യുക. അതിനുശേഷം എത് കാറ്റഗറിയിലേക്കുള്ളതാണ് എന്ന് ക്ലിക്ക് ചെയ്യുക. ഇലക്ട്രോണിക്‌സ്, ഗാര്‍ഡന്‍ മെറ്റീരീയല്‍സ് അങ്ങനെ എന്തുമാകാം.

തുടര്‍ന്ന് നിങ്ങളുടെ പ്രോഡക്ട്‌സ് വാങ്ങാന്‍ ആള്‍ക്കാര്‍ കുറവാണെങ്കില്‍ വിലയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി നോക്കണം. ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം വില്‍ക്കാനുദ്ദേശിക്കുന്ന ഉല്‍പ്പന്നത്തിന്റെ ഏറ്റവും ഭംഗിയുള്ള ഫോട്ടോകളും വിലക്കുറവും ആണ് കൂടുതല്‍ ആള്‍ക്കാരെ വാങ്ങാന്‍ പ്രേരിപ്പിക്കുക. അക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതാണ്.

ട്രേഡ്‌സി

സെക്കന്റ്ഹാന്റ് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും പറ്റിയ ഇടമാണ് ട്രെഡ്‌സി. ഡിസൈനര്‍ ഷൂ, ബാഗ്‌സ്, തുണിത്തരങ്ങള്‍, ജ്വുവലറികള്‍ എന്നിവ ഈ ആപ്ലിക്കേഷനിലൂടെ വാങ്ങാനും വില്‍ക്കാനും സാധിക്കുന്നതാണ്. വില്‍ക്കാനുദ്ദേശിക്കുന്നവയുടെ ഫോട്ടോകള്‍ ഈ ആപ്പില്‍ ആദ്യം അപ്‌ലോഡ് ചെയ്യുക. അതിനുശേഷം ഒരു വില നിശ്ചയിക്കുക. അതേസമയം നിങ്ങളുടെ സുഹൃത്തിന് ഈ ആപ്ലിക്കേഷന്‍ റഫര്‍ ചെയ്യുന്നതിലൂടെ ബോണസ് മണി നേടാനും അവസരമുണ്ട്.

മെര്‍ക്കാരി

ജപ്പാനിലും യുഎസിലും പ്രസിദ്ധിയാര്‍ജിച്ച റീടെയ്ല്‍ ആപ്ലിക്കേഷനുകളിലൊന്നാണ് മെര്‍ക്കാരി. മുമ്പ് പറഞ്ഞ ആപ്ലിക്കേഷനുകളെപ്പോലെത്തന്നെ വില്‍ക്കാനുള്ളവയുടെ ഫോട്ടോ ആപ്ലിക്കേഷനില്‍ ആദ്യം അപ് ലോഡ് ചെയ്യുക. പിന്നീട് ഷിപ്പിംഗ്, പ്രൈസിംഗ് എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനു കഴിയുന്നതാണ്.

ത്രെഡ്അപ്പ്

ആഭരണങ്ങള്‍ , വസ്ത്രങ്ങള്‍, ഷൂസുകള്‍, എന്നിവ വില്‍ക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് ത്രെഡ്അപ്പ്. നിങ്ങള്‍ക്ക് വില്‍ക്കാനുള്ള പ്രോഡക്ട്‌സിന്റെ ഫോട്ടോസ്, പ്രൈസ് എന്നിവ അപ് ലോഡ് ചെയ്യുന്ന സമയത്ത് തന്നെ ഉറപ്പാക്കുക. ഫോട്ടോകളുടെ അപ് ലോഡിംഗിന് ശേഷം പ്രോഡക്ടുകള്‍ കേടുപാട് വന്നതാണോ എന്ന് പരിശോധിക്കാന്‍ ഈ ആപ്പില്‍ സൗകര്യമുണ്ട്. അതിനാല്‍ ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ആപ്ലിക്കേഷനിലൂടെ ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലുള്ള പ്രോഡക്ടാണ് ലഭിച്ചത് എന്ന് പരാതി ലഭിക്കാതിരിക്കാനാണ് ഇത്തരം പരിശോധനകള്‍.

മലയാളികള്‍ ഇന്ന് സെക്കന്റ്ഹാന്റ് പ്രോഡക്ട്‌സ് വാങ്ങാനും വില്‍ക്കാനും ഇന്ന് ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് ഒഎല്‍എക്‌സ്. ആംസറ്റര്‍ഡാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസാണിത്. ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍, ഫാഷന്‍ ഗുഡ്‌സ് തുടങ്ങി എല്ലാ വിധ ഉല്‍പ്പന്നങ്ങളും ഇവിടെ വില്‍ക്കാനും വാങ്ങാനും കഴിയും.

അതുപോലെത്തന്നെ നമ്മള്‍ സ്ഥിരമായി ഓണ്‍ലെന്‍ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്ന മറ്റ് ആപ്പുകളാണ് quikr, nearnest എന്നിവ. മൊബൈല്‍, വീടുകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി എല്ലാവിധ പ്രോഡക്ടുകളും വില്‍ക്കാന്‍ ഈ ആപ്പുകള്‍ കാലങ്ങളായി മലയാളികള്‍ ഉപയോഗിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in