കൊച്ചിയുടെ ജൂതമുത്തശി സാറാ കോഹന്‍ അന്തരിച്ചു

കൊച്ചിയുടെ ജൂതമുത്തശി സാറാ കോഹന്‍ അന്തരിച്ചു

കൊച്ചിയുടെ ജൂതമുത്തശി സാറാ കോഹന്‍ അന്തരിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ പ്രായം കൂടിയ ആളാണ് സാറാ കോഹന്‍. രണ്ട് ദിവസം മുമ്പ് വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സാറാ കോഹന്‍. വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംസ്‌കാരം മട്ടാഞ്ചേരി ജൂത ടൗണില്‍ ഞായറാഴ്ച വൈകിട്ട് നടക്കും.

കേരളത്തിന്റെ ജൂത ചരിത്രത്തില്‍ അവഗണിക്കാനാകാത്ത വ്യക്തിത്വമാണ് 96ാം വയസില്‍ അന്തരിച്ച സാറാ കോഹന്‍. മട്ടാഞ്ചേരി ജൂതതെരുവില്‍ സാറാസ് ഹാന്‍ഡ് എംബ്രോയിഡറി നടത്തുകയായിരുന്നു സാറാ കോഹന്‍. ജൂതന്‍മാര്‍ ധരിക്കുന്ന തലപ്പാവ് (കിപ്പ)യും ഹലാ കവറുകളുമാണ് കൈത്തുന്നലില്‍ സാറാ കോഹന്‍ ഒരുക്കാറുള്ളത്. വീടിന്റെ ഒരു ഭാഗം തന്നെയായിരുന്നു ഈ വസ്ത്രസ്ഥാപനം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറാഖില്‍ നിന്ന് കേരളത്തിലെത്തിയതെന്ന് കരുതുന്ന യഹൂദ സംഘത്തിന്റെ പിന്‍മുറക്കാരിയാണ് സാറാ കോഹന്‍. ചെറുപ്പത്തിലേ അമ്മ മരിച്ച സാറയെ വളര്‍ത്തിയത് മുത്തശിയാണ്. മുത്തശിയുടെ കൂട്ടുകാരി റമാച്ചി മുത്തശിയാണ് തുന്നല്‍ പഠിപ്പിച്ചത്.

വിവാഹ ശേഷമാണ് സാറാ കോഹന്‍ മട്ടാഞ്ചരിയിലെത്തിയത്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് കോഹനാണ് ഭര്‍ത്താവ്. ജൂതവിവാഹങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ കൈകൊണ്ട് തുന്നിയിരുന്ന സാറാ സാറാസ് ഹാന്‍ഡ് എംബ്രോയിഡറി സ്ഥാപിച്ചു. പ്രാര്‍ത്ഥനാ വസ്ത്രങ്ങളും വിവാഹ വസ്ത്രങ്ങളും ജൂത സിനഗോഗിലേക്കുള്ള കര്‍ട്ടനുകളും തൊപ്പിയും തുന്നുന്ന യൂണിറ്റും സാറയ്ക്കുണ്ടായിരുന്നു.

മട്ടാഞ്ചേരിയില്‍ വിദേശികള്‍ക്ക് പോസ്റ്റ് കാര്‍ഡുകള്‍ വിറ്റിരുന്ന താഹാ ഇബ്രാഹിം സാറാ കോഹനുമായും ജേക്കബ് കോഹനുമായും അടുപ്പം പുലര്‍ത്തിയിരുന്നു. സാറയുടെയും ജേക്കബിന്റെയും ജീവിതത്തിന്റെ ഭാഗമായ താഹാ ഇബ്രാഹിം മരണം വരെ സാറാ കോഹനെ അമ്മയെ പോലെ പരിപാലിച്ചു.

സാറാ കോഹന്റെയും താഹാ ഇബ്രാഹിമിന്റെയും അപൂര്‍വ ബന്ധം ഡോക്യുമെന്ററികളായി പുറത്തുവന്നിരുന്നു. സാറാ ആന്റീസ് എംബ്രോയിഡറി ഷോപ്പ് ദ ലാസ്റ്റ് ജ്യൂസ് ഓഫ് കൊച്ചി എന്ന ഹ്രസ്വചിത്രവും ഇവരുടെ ബന്ധം പരാമര്‍ശിക്കുന്നതായിരുന്നു.

(Photo Courtesy: Rachel Reed)
(Photo Courtesy: Rachel Reed)

താഹ സാറാ ആന്റി എന്നായിരുന്നു സാറാ കോഹനെ വിളിച്ചിരുന്നത്. സാറാ ആന്റിക്ക് പ്രായം കൂടുകയാണെങ്കിലും കുറേ കാലം കൂടി തനിക്കൊപ്പവും കുടുംബത്തിനൊപ്പവും ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് താഹ 101 ഇന്ത്യയുടെ ഷോര്‍ട്ട് ഡോക്യുമെന്ററിയില്‍ പറഞ്ഞിരുന്നത്. സാറാ താഹാ തൗഫീക്ക് എന്ന പേരില്‍ ഇവരെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും പുറത്തുവന്നിട്ടുണ്ട്.

(Photo Courtesy: Rachel Reed)

Related Stories

No stories found.
logo
The Cue
www.thecue.in