ഒമാന്‍ മത്തി തോറ്റിടത്ത് സ്‌കോര്‍ ചെയ്യുമോ ‘സീര്‍’?;  ചാളയ്ക്ക് പകരക്കാരനാകാന്‍ കൊറിയയില്‍ നിന്ന് മീന്‍  

ഒമാന്‍ മത്തി തോറ്റിടത്ത് സ്‌കോര്‍ ചെയ്യുമോ ‘സീര്‍’?; ചാളയ്ക്ക് പകരക്കാരനാകാന്‍ കൊറിയയില്‍ നിന്ന് മീന്‍  

മത്തിയുടേയും അയലയുടേയും ലഭ്യത കുറഞ്ഞതോടെ മീന്‍കൊതിയന്‍മാരായ മലയാളികളെ തേടി കൊറിയന്‍ മത്സ്യം വിപണിയിലെത്തി. ദക്ഷിണ കൊറിയന്‍ തീരങ്ങളില്‍ സുലഭമായ സീര്‍ മത്സ്യമാണ് മത്തിയ്ക്ക് പകരക്കാരനാകാന്‍ മാര്‍ക്കറ്റിലിറങ്ങിയിരിക്കുന്നത്.

രൂപം അയലയുടേതിന് സമാനമാണെങ്കിലും രുചി വ്യത്യസ്തമാണ്. 165 കിലോയാണ് ദക്ഷിണ കൊറിയന്‍ സീറിന്റെ വില.

കൊറിയയേക്കൂടാതെ ചൈന, ജപ്പാന്‍, നോര്‍വേ എന്നീ രാജ്യക്കാര്‍ക്ക് പ്രിയങ്കരമാണ് സീര്‍. അയലയുടെ ഉപകുടുംബത്തില്‍ പെട്ട സീര്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരമാണ്. മത്തിയുടെ പകരക്കാരനാകാന്‍ സീറിന് കഴിയുമോ എന്ന് കണ്ടറിയണം. മുമ്പ് മത്തിയ്ക്ക് ദൗര്‍ലഭ്യം നേരിട്ടപ്പോള്‍ ഒമാന്‍ ചാള എത്തിയെങ്കിലും മലയാളികള്‍ അത്രകണ്ട് സ്വീകരിച്ചിരുന്നില്ല.

ആലപ്പുഴ അരൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് പുതിയ മത്സ്യത്തെ ആദ്യം വിപണിയിലെത്തിച്ചത്. കടലില്‍ നിന്ന് പിടിച്ചയുടന്‍ കപ്പലില്‍ വെച്ച് ഫ്രീസ് ചെയ്ത് പാക്കറ്റിലാക്കി 18 ഡിഗ്രി താപനിലയുള്ള കണ്ടെയ്‌നറില്‍ കയറ്റി അയക്കുകയാണ് ചെയ്യുക. ദക്ഷിണ കൊറിയയില്‍ നിന്ന 20-25 ദിവസത്തിനുള്ളിലാണ് സീര്‍ കേരളത്തിലെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in