‘ചെന്നൈയെ രക്ഷിക്കാന്‍ മഴയ്ക്ക് മാത്രമേ കഴിയൂ, അവര്‍ മഴയ്ക്കായി പ്രാര്‍ത്ഥനയിലാണ്’, വരള്‍ച്ചയുടെ ആഘാതം പങ്കുവെച്ച് ഡികാപ്രിയോ

‘ചെന്നൈയെ രക്ഷിക്കാന്‍ മഴയ്ക്ക് മാത്രമേ കഴിയൂ, അവര്‍ മഴയ്ക്കായി പ്രാര്‍ത്ഥനയിലാണ്’, വരള്‍ച്ചയുടെ ആഘാതം പങ്കുവെച്ച് ഡികാപ്രിയോ

ചെന്നൈ നഗരം നേരിടുന്ന കടുത്ത വരള്‍ച്ചയുടെ ആകുലത പങ്കുവെച്ച് ഹോളിവുഡ് താരം ലിയാനാര്‍ഡോ ഡികാപ്രിയോ. കുടിവെളളത്തിനായി ഒരു കിണറിന് ചുറ്റും സ്ത്രീകള്‍ കൂടി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചെന്നൈയുടെ ദുരിതം പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ഡികാപ്രിയോ ലോകജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ചിത്രം പങ്കുവെച്ച് ഡികാപ്രിയോ പറയുന്നത് മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും കരകയറ്റാനാകൂ എന്നാണ്.

‘മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയില്‍ നിന്ന് രക്ഷിക്കാനാകൂ’. പൂര്‍ണമായും വെള്ളം വറ്റിയ കിണര്‍, വെള്ളമില്ലാത്ത ഒരു നഗരം. ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈ വലിയ പ്രതിസന്ധിയിലാണ്. പ്രധാനപ്പെട്ട നാല് ജലസംഭരണികള്‍ പൂര്‍ണമായും വരണ്ടതോടെയാണ് പട്ടണം ദുരിതത്തിലായത്.

ഗുരുതരമായ വെള്ള ദൗര്‍ലഭ്യം എത്രയും വേഗത്തില്‍ പരിഹരിക്കാന്‍ നഗരത്തെ നിര്‍ബന്ധിതമാക്കിയിരിക്കുതയാണ്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ടാങ്കുകളില്‍ നിന്ന് വെള്ളം ലഭിക്കുന്നതായി ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ ലിയാനാര്‍ഡോ ഡികാപ്രിയോ പറയുന്നു.

കിട്ടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും താല്‍ക്കാലികമായി അടച്ചിടുകയാണ്, നഗരത്തിലെ മെട്രോ സര്‍വ്വീസുകളില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഓഫ് ചെയ്തിടുകയാണ്. നഗരത്തിലെ ഉദ്യോഗസ്ഥ വൃന്തം വെള്ളത്തിനായുള്ള പകരം സംവിധാനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്- പക്ഷേ ആ സമൂഹം മഴയ്ക്കായി പ്രാര്‍ത്ഥന തുടരുകയാണ്.

ആ സമൂഹം മഴയ്ക്കായി പ്രാര്‍ത്ഥന തുടരുകയാണെന്ന് പറഞ്ഞാണ് ലിയാനാര്‍ഡോ ഡികാപ്രിയോ തന്റെ ഇന്‍സ്റ്റാ പോസ്റ്റ് അവസാനിപ്പിക്കുന്നത്. നമുക്ക് ഈ ലോകത്തെ മാറ്റാനാകുമെന്നും കമന്റ് ബോക്‌സില്‍ ഡികാപ്രിയോ പറയുന്നു.

‘ചെന്നൈയെ രക്ഷിക്കാന്‍ മഴയ്ക്ക് മാത്രമേ കഴിയൂ, അവര്‍ മഴയ്ക്കായി പ്രാര്‍ത്ഥനയിലാണ്’, വരള്‍ച്ചയുടെ ആഘാതം പങ്കുവെച്ച് ഡികാപ്രിയോ
സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊടി സുനിയുടെ ക്വട്ടേഷന്‍, ഖത്തറിലെ സ്വര്‍ണ വ്യപാരിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍സംഭാഷണം പുറത്ത്

പരിസ്ഥിതി വിഷയങ്ങളിലും കാലാവസ്ഥ വ്യതിയാനം അടക്കം കാര്യങ്ങളിലും കരുതലുള്ള ഇടപെടലാണ് ഡികാപ്രിയോ നടത്തുന്നത്. ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടെഷന്‍ സ്ഥാപിച്ച് പാരിസ്ഥിതിക വിഷയങ്ങളില്‍ നേരിട്ട് ഇടപെടല്‍ നടത്തുന്നുണ്ട് ഡികാപ്രിയോ. രാജ്യാന്തര ശ്രദ്ധ വിഷയങ്ങളില്‍ ഉണ്ടാക്കാന്‍ ഡികാപ്രിയോയുടെ ഇടപെടലുകള്‍ക്ക് സാധിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന് ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in