‘പാര്‍ലമെന്റില്‍ സേഫ് അല്ലെങ്കില്‍ പിന്നെ എവിടെ’; മഹാരാഷ്ട്ര അട്ടിമറിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കൈയ്യേറ്റം

‘പാര്‍ലമെന്റില്‍ സേഫ് അല്ലെങ്കില്‍ പിന്നെ എവിടെ’; മഹാരാഷ്ട്ര അട്ടിമറിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കൈയ്യേറ്റം

മഹാരാഷ്ട്രയിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്ക് നേരെ കൈയ്യേറ്റം. വനിതാ എംപിമാരായ രമ്യാ ഹരിദാസ്, ജ്യോതിമണി എന്നിവര്‍ക്ക് നേരെ പുരുഷ മാര്‍ഷല്‍മാര്‍ ബലപ്രയോഗം നടത്തി. ബാനറും പ്ലക്കാഡുകളുമേന്തി പ്രതിഷേധിച്ചതിന്റെ പേരിലാണ് സ്പീക്കറുടെ നടപടി. ലോക്‌സഭാ സ്പീക്കറും ബിജെപി എംപിയുമായ ഓം ബിര്‍ല പ്രതിഷേധക്കാര്‍ക്ക് സുരക്ഷാ ജീവനക്കാരെ അയച്ചു. ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ജ്യോതിമണി, രമ്യ ഹരിദാസ് എന്നിവരെ കൈയ്യേറ്റം ചെയ്ത മാര്‍ഷല്‍മാര്‍ ബാനറുകള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ ഹൈബിയേയും പ്രതാപനേയും സ്പീക്കര്‍ ഒരു ദിവസത്തേക്ക് പുറത്താക്കി. ലോക്‌സഭയില്‍ പോലും സുരക്ഷയില്ലാതായെന്ന് ആലത്തൂര്‍ എംപി രമ്യാഹരിദാസ് പ്രതികരിച്ചു.

ലോക്‌സഭയ്ക്ക് അകത്ത് പ്രതിഷേധിക്കുക എന്നത് അവകാശമല്ലേ? കാലങ്ങളായി അത് ചെയ്യാറുണ്ട്. ഞങ്ങളെ കൈകാര്യം ചെയ്യാന്‍ ആളെ അയച്ചു. പാര്‍ലമെന്റിനകത്ത് നമ്മള്‍ സേഫ് അല്ലെങ്കില്‍ പിന്നെ എവിടെയാണ് സുരക്ഷയുള്ളത്?

രമ്യാ ഹരിദാസ്

സുരക്ഷാ ജീവനക്കാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ കൈയ്യേറ്റം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. പാര്‍ലമെന്റിന് അകത്ത് അല്ലേ കാര്യങ്ങള്‍ പറയേണ്ടത്. രാത്രി ഭരണഘടനയെ അട്ടിമറിച്ചത് ഞങ്ങള്‍ വേറെ എവിടെയാണ് പറയുക. ഇത് പറയാനാണല്ലോ ഞങ്ങളെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. അത് പറയാന്‍ അനുവദിക്കാതിരിക്കുന്നു. ബാനര്‍ പിടിച്ചുവാങ്ങുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് മാര്‍ഷല്‍മാരെ ഉപയോഗിച്ച് എംപിമാരെ കൈയ്യേറ്റം ചെയ്യുന്ന സംഭവം. വനിതാ എംപിമാരെ കൈയ്യേറ്റം ചെയ്തത് ക്രൂരമായിപ്പോയി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി.

‘പാര്‍ലമെന്റില്‍ സേഫ് അല്ലെങ്കില്‍ പിന്നെ എവിടെ’; മഹാരാഷ്ട്ര അട്ടിമറിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കൈയ്യേറ്റം
മഹാരാഷ്ട്രയിലെ അര്‍ധരാത്രി നാടകം : സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക് 

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനാധിപത്യത്തേയും ഭരണഘടനയേയും അട്ടിമറിച്ച എല്ലാ മൂല്യങ്ങളേയും കാറ്റില്‍ പറത്തിയ ആളുകള്‍ക്ക് പാര്‍ലമെന്റ് പോലും ബാധകമല്ല. പാര്‍ലമെന്റില്‍ പോലും രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ പറയാന്‍ പാടില്ല എന്നത് ഫാസിസത്തിന്റെ ഭീകരമുഖമാണ്.

ടി എന്‍ പ്രതാപന്‍

‘പാര്‍ലമെന്റില്‍ സേഫ് അല്ലെങ്കില്‍ പിന്നെ എവിടെ’; മഹാരാഷ്ട്ര അട്ടിമറിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കൈയ്യേറ്റം
നിയമസഭയില്‍ വീണ്ടും മതം തിരിച്ചുള്ള കണക്ക് തേടി ഒ രാജഗോപാല്‍ എംഎല്‍എ ; അറിയേണ്ടത് വിദ്യാലയങ്ങളുടെ വിശദാംശങ്ങള്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in