ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; കോണ്‍ഗ്രസ്-എന്‍സിപി സമ്മര്‍ദ്ദത്തിന് ശിവസേന നേതാവ് വഴങ്ങി
ഉദ്ധവ് താക്കറെ

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; കോണ്‍ഗ്രസ്-എന്‍സിപി സമ്മര്‍ദ്ദത്തിന് ശിവസേന നേതാവ് വഴങ്ങി

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ തീരുമാനമായി. ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് യോഗത്തിലാണ് തീരുമാനം. എല്ലാവരും ഒറ്റക്കെട്ടായി ഉദ്ധവിന്റെ പേര് നിര്‍ദ്ദേശിച്ചെന്നും സമ്മര്‍ദ്ദത്തിന് താക്കറെ വഴങ്ങിയെന്നും ശിവസേനാ വൃത്തങ്ങള്‍ അറിയിച്ചു. നാളെ വാര്‍ത്താ സമ്മേളനം നടത്തുമെന്നും സര്‍ക്കാര്‍ രൂപീകരണവും ഗവര്‍ണറെ കാണാനുള്ള സമയവും നാളെ പ്രഖ്യാപിക്കുമെന്നും എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ പ്രതികരിച്ചു.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുന്നതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സമ്മതമാണ്.

ശരദ് പവാര്‍

ഉദ്ധവ് താക്കറെ
‘ആചാരങ്ങള്‍ക്കല്ലാതെ അമ്പലപരിസരം ഉപയോഗിക്കേണ്ട’; ക്ഷേത്രവളപ്പിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സര്‍ക്കാര്‍

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ട് തന്നെയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പ്രതികരിച്ചു. എല്ലാവരും പല വിഷയങ്ങളിലും യോജിപ്പിലെത്തി. പക്ഷെ ചര്‍ച്ച നാളേയും തുടരും. എല്ലാ വിവരങ്ങളും ചര്‍ച്ച ചെയ്ത ശേഷം നാളെ വ്യക്തമായി പ്രതികരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. മഹാരാഷ്ട്ര വികാസ് അഖാഡിയുടെ (വികസന മുന്നണി) മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തന്നെ അഞ്ച് വര്‍ഷം ഭരിക്കാനും യോഗത്തില്‍ ധാരണയായി. ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യമുണ്ടാകുന്നത്.

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉദ്ധവ് താക്കറെ
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പിടിയില്‍; പോക്‌സോകുറ്റം ചുമത്തി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in