‘ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാട്’; മുസ്ലീം ലീഗ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു

‘ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാട്’; മുസ്ലീം ലീഗ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു

ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളില്‍ ആശങ്കയറിയിച്ച് മുസ്ലീം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണെന്ന് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഖാദര്‍ മൊയ്തീന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. അയോധ്യവിധി, പൗരത്വ രജിസ്റ്റര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ ലൈനിലാണ് പ്രതികരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രതിരോധം ദുര്‍ബലമായിരുന്നു. കാലങ്ങളായി ഒപ്പം നിന്നിട്ടും പ്രതിസന്ധിഘട്ടത്തില്‍ പ്രതികരിച്ചില്ലെന്നും നേതാക്കള്‍ പരാതിപ്പെട്ടു.

സുപ്രീം കോടതിവിധി എല്ലാവരും ബഹുമാനിക്കുന്നു. ഒരു വിഭാഗം വളരെ നിരാശയിലാണ്. അവരുടെ വാദഗതികള്‍ കേട്ടിട്ടില്ല എന്നൊരു തോന്നല്‍ ആ വിഭാഗത്തിനുണ്ട്. ആ അഭിപ്രായം കണക്കിലെടുക്കണം എന്നത് ഞങ്ങള്‍ മാഡത്തിന്റെ അടുക്കല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി

‘ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാട്’; മുസ്ലീം ലീഗ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് നേതാക്കള്‍ സോണിയാ ഗാന്ധിയോട് പറഞ്ഞു. മതേതരത്വ വിഷയങ്ങളില്‍ യുപിഎ നിരയെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസാണ് മുന്നില്‍ നിന്ന് നയിക്കേണ്ടത്. മതേതര കക്ഷികളെ ഒന്നിച്ചുനിര്‍ത്താന്‍ ക്രിയാത്മകമായ ഇടപെടലുകളുണ്ടാകണം. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദേശീയതലത്തില്‍ ക്യാംപെയ്ന്‍ ആരംഭിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഈ പ്രതിസന്ധിയെ തരണം യുപിഎയില്‍ ഉള്ളവരേയും അല്ലാത്തവരേയും ഏകോപിക്കുന്നതില്‍ കുറേക്കൂടി ജാഗ്രതയുള്ള പ്രവര്‍ത്തനം ആവശ്യമാണ്.

ഇ ടി മുഹമ്മദ് ബഷീര്‍

‘ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാട്’; മുസ്ലീം ലീഗ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു
‘മോഹനന്‍ മാസ്റ്ററെ വേട്ടയാടാന്‍ അനുവദിക്കില്ല’; ഹാഷ്ടാഗ് ക്യാംപെയ്‌നുമായി യുവമോര്‍ച്ച

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൈകോര്‍ത്തേക്കുമെന്ന തരത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങളിലും മുസ്ലീം ലീഗ് ആശങ്കയറിയിച്ചു. രാജ്യത്ത് മുസ്ലീം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണ്. ദളിത്-ന്യൂനപക്ഷവിഭാഗങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. പാര്‍ലമെന്റില്‍ പല ബില്ലുകളും വരുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ചെറുത്ത് നില്‍പ് ആവശ്യമാണെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി.

ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കസ്ഥലം രാമക്ഷേത്രത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ മാനിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമാണെന്നും നേതൃത്വം പ്രഖ്യാപിക്കുകയുണ്ടായി.

ജാലിയന്‍ വാലാബാഗ് സ്മാരക ട്രസ്റ്റില്‍ നിന്നും കോണ്‍ഗ്രസിനെ നീക്കുന്ന ബില്‍ ഇന്നലെ രാജ്യസഭയില്‍ പാസായിരുന്നു. സ്ഥിരം മെമ്പറായി കോണ്‍ഗ്രസ് പ്രസിഡന്റിനെ നിലനിര്‍ത്തുന്ന ജാലിയന്‍ വാലാബാഗ് നാഷണല്‍ മെമ്മോറിയല്‍ ആക്ടിലെ വ്യവസ്ഥയാണ് നീക്കം ചെയ്തത്. വോട്ടിങ് സമയത്ത് കോണ്‍ഗ്രസ് എംപിമാര്‍ നിശ്ശബദ്ത പാലിച്ചു.

‘ന്യൂനപക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാട്’; മുസ്ലീം ലീഗ് നേതാക്കള്‍ സോണിയാ ഗാന്ധിയെ കണ്ടു
എന്തിനാണ് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ സിസ്ജെന്‍ഡര്‍ മനുഷ്യര്‍ കൊന്നൊടുക്കുന്നത്?

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in