ടിക്കാറാം മീണ
ടിക്കാറാം മീണ

‘ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള പ്രചാരണം വേണ്ട’; കര്‍ശന നടപടിയെന്ന് ടീക്കാറാം മീണ

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രചാരണ ജാഥകളോ ശബ്ദകോലാഹലങ്ങളോ ഉണ്ടാക്കിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കളക്ടര്‍മാര്‍ക്കുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പല ജാഥകളും വലിയ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നു. ഇത് ജനങ്ങള്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അനുവദനീയമായതിലും വലിയ ശബ്ദത്തില്‍ കാതടിപ്പിക്കുന്ന രീതിയിലാണ് പല വാഹനങ്ങളിലും പ്രചാരണം നടത്തുന്നതെന്ന പരാതി ജനങ്ങളില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

ടിക്കാറാം മീണ
‘വിഐപിക്ക് വേണ്ടി ദളിതരെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല’; പാപ്പിനിശ്ശേരി തുരുത്തി സമരം ശക്തമാക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്

നിയമം ലംഘിക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും നിയമവിധേയമല്ലാത്ത രീതിയില്‍ പ്രചാരണം പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ നടത്തിയാല്‍ കര്‍ശന നടപടിയെടുത്ത ശേഷം റിപ്പോര്‍ട്ട് നല്‍കാനുമാണ്‌ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടിരിക്കുന്നത്.

ടിക്കാറാം മീണ
കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അനുമതി; കായലുകളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് പരിസ്ഥിതി മന്ത്രാലയം

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in