അഫ്ഗാനിലെ അമേരിക്കന്‍ പിന്‍വാങ്ങല്‍ സ്വയം രക്ഷപ്പെടലോ?

അഫ്ഗാനിലെ
അമേരിക്കന്‍ പിന്‍വാങ്ങല്‍
സ്വയം രക്ഷപ്പെടലോ?
Summary

ഗനിയും സംഘവും അഫ്ഗാനിസ്ഥാനെ കൊള്ളയടിച്ചു കടന്നു കളഞ്ഞു എന്നാണ് യു.എസിലെ അഫ്ഗാന്‍ അംബാസിഡറായിരുന്ന അദീല റാസ് പറഞ്ഞത്. അമേരിക്ക പലതും വിശ്വസിച്ച് ഏല്‍പ്പിച്ച അവരുടെ തന്നെ ഏജന്റുമാര്‍ അഫ്ഗാന്‍ ജനതയെ വഞ്ചിച്ചു എന്നതിലുപരി അമേരിക്കയെ തന്നെ വഞ്ചിക്കുകയായിരുന്നു.

അന്താരാഷ്ട്ര സമൂഹത്തോട് ഒരു നിലയ്ക്കും സത്യസന്ധത പുലര്‍ത്താത്ത, പറഞ്ഞ വാക്കുപാലിക്കാത്ത, ആരോടും ഉത്തരവാദിത്തമില്ലാത്ത ഒരു സായുധ ഗ്രൂപ്പ് എന്ന പ്രതിച്ഛായയാണ് താലിബാനുള്ളത്. അങ്ങനെയുള്ള ഒരു സംഘടനയുമായി അമേരിക്കയ്ക്ക് ധാരണയിലെത്തേണ്ടി വന്നത് തന്നെ നാറ്റോ- യു.എസ് ദൗത്യം പരാജയത്തില്‍ കലാശിച്ചു എന്നതിന്റെ തെളിവാണ്. 2020 ഫെബ്രുവരിയിലെ ദോഹ കരാര്‍ താലിബാന്റെ വഴി എളുപ്പമാക്കി. അഫ്ഗാന്‍ ഭരണകൂടത്തെ പൂര്‍ണമായും ഒഴിവാക്കി, താലിബാന്‍ പ്രതിനിധികളെയും നോര്‍ത്തേണ്‍ അലയന്‍സിലെ പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് രൂപം കൊടുത്ത കരാറിനെ ചൈന, റഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ പിന്തുണയ്ക്കുകയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര അംഗീകാരവും നേടി. കരാറിനെ തുടര്‍ന്ന് സെപ്തംബര്‍ 11ഓടെ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.

താലിബാന്‍ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ആ കരാറില്‍ അവരുടെ പഴയകാല സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ധാരണകള്‍ക്ക് സമ്മതിച്ചത്. ഒന്ന്, അഫ്ഗാന്റെ മണ്ണില്‍ ഐ.എസ്, അല്‍-ഖൊയിദ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കുക. രണ്ട്, രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ നടത്തിയ ഇന്‍വെസ്റ്റ്മെന്റ് സംരക്ഷിക്കുക, മൂന്ന് വിദ്യാഭ്യാസത്തിനും മറ്റു കാര്യങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷിതത്വം നല്‍കുക- എന്നിവയൊക്കെ ആയിരുന്നു ധാരണകള്‍.

ഈ കരാറിന് ശേഷമാണ് മാര്‍ച്ച് ആറാം തീയതി അഫ്ഗാനിസ്ഥാനില്‍ ഗുരുദ്വാര ആക്രമിക്കപ്പെട്ടത്. അതിനെ തുടര്‍ന്ന് അക്രമങ്ങളുടെ പരമ്പര തന്നെ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായി. അതിന്റെ എല്ലാം ഒരുഭാഗത്ത് താലിബാന്‍ തന്നെ ആയിരുന്നു.

അഫ്ഗാന്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാതെ ഇങ്ങനെ ഒരു കരാര്‍ ഉണ്ടാക്കി, ആ കരാര്‍ തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്ന തരത്തിലുള്ള സമീപനമാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് ഉണ്ടായിരുന്നത്. പക്ഷെ അമേരിക്കയുടെ നേതൃത്വത്തിലുള്ള, നാറ്റോ സൈന്യം പരിശീലിപ്പിച്ച 3 ലക്ഷത്തിലധികം വരുന്ന പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ 80,000ത്തോളം വരുന്ന താലിബാന്‍ സേനയെ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ഗനി സര്‍ക്കാര്‍.

എന്തുകൊണ്ട് താലിബാന് ഇത് എളുപ്പത്തില്‍ സാധിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. അഫ്ഗാനിസ്ഥാനിലെ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു കാരണം.
Wikimedia Commons
Wikimedia CommonsWikimedia Commons

പക്ഷെ ആ സര്‍ക്കാരിനെയും അവരുടെ പട്ടാളത്തെയും നിഷ്പ്രഭമാക്കികൊണ്ട് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ്, ഹെറാത്ത് തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട പട്ടണങ്ങളും വളഞ്ഞ് താലിബാന്‍ 6 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന കാബുള്‍ അടക്കം നിഷ്പ്രയാസം പിടിച്ചടുത്തു.

എന്തുകൊണ്ട് താലിബാന് ഇത് എളുപ്പത്തില്‍ സാധിച്ചു എന്ന ചോദ്യം വളരെ പ്രസക്തമാണ്. അഫ്ഗാനിസ്ഥാനിലെ കേട്ടുകേള്‍വിയില്ലാത്ത അഴിമതിയായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു കാരണം. അഫ്ഗാന്റെ ആഭ്യന്തര സുരക്ഷിതത്വത്തിന് വേണ്ടി അമേരിക്ക നല്‍കിയിരുന്ന പണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം, ഇന്ത്യ പോലുള്ള പല രാജ്യങ്ങളും സാമൂഹ്യ ക്ഷേമത്തിന് വേണ്ടി നല്‍കിയിരുന്ന സഹായം, വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടിയും മറ്റും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ നിന്ന് നല്‍കിയിരുന്ന സമ്പത്ത് ഇതെല്ലാം തന്നെ ജനങ്ങളിലേക്ക് എത്തുന്നതിന് പകരം ഭരണ വര്‍ഗത്തിന്റെ കയ്യിലേക്ക് മാത്രം പോവുകയും ചെയ്തു. മൂന്നര ലക്ഷം വരുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് മാസശമ്പളം പോലും സമയത്ത് നല്‍കാന്‍ കഴിയാത്ത ഒരു അവസ്ഥയായിരുന്നു അഫ്ഗാന്റേത്. ഈ സാഹചര്യത്തെ പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് താലിബാന്‍ അധികാരം പിടച്ചെടുത്തത്.

അഫ്ഗാനിസ്ഥാനില്‍ ഇടപെടുന്നത് അമേരിക്കയുടെ താത്പര്യത്തിനെതിരാണ് എന്ന നിലപാട് ആണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്വീകരിച്ചത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ എല്ലാ അര്‍ത്ഥത്തിലും അമേരിക്കയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയായി മാത്രമാണ് അവര്‍ ഇതിനെ കണ്ടത്. അതുകൊണ്ട് തന്നെ ബൈഡന്‍ പ്രസിഡന്റ് ആയപ്പോള്‍ അഫ്ഗാനില്‍ നിന്നും പുറത്തുകടക്കാനുള്ള ഏറ്റവും മികച്ച അവസരമായി അവര്‍ ഈ കരാറിനെ കണ്ടു.

അമേരിക്കയുടെ പിന്‍മാറ്റത്തോടെ എളുപ്പത്തില്‍ അഫ്ഗാനെ കീഴടക്കിയ താലിബാന് ചൈന പരസ്യമായി തന്നെ പിന്തുണ നല്‍കി കഴിഞ്ഞു. റഷ്യയും പാകിസ്ഥാനും സമാനമായ നിലപാട് തന്നെയാണ് സ്വീകരിക്കുക. ഒരു പക്ഷെ താലിബാന്‍ അധികാരത്തിലെത്തിയതോടെ അതുവഴി നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് തീര്‍ച്ചയായും പാകിസ്ഥാന്‍ ആയിരിക്കും എന്ന കാര്യവും വ്യക്തമാണ്.
Wikimedia Commons
Wikimedia CommonsWikimedia Commons

കാബൂള്‍, കാണ്ഡഹാര്‍, ജലാലാബാദ് മുതലായ അര്‍ബന്‍ ഏരിയകളുടെ അധികാരം നിലനിര്‍ത്തുന്നത് തന്നെ അമേരിക്കന്‍ വ്യോമസേനയുടെ പിന്തുണയോടെ മാത്രമായിരുന്നു. ഇവിടെ സൈന്യം പിന്തിരിയാതെ നിന്നിരുന്നെങ്കിലും വ്യോമസേനയുടെ പിന്തുണ ലഭിക്കാതെ, എത്ര സൈന്യമുണ്ടെന്ന് പറഞ്ഞിട്ടും കാര്യമുണ്ടാകില്ല. മൂന്നര ലക്ഷത്തോളം വരുന്ന സൈന്യത്തെ 80,000ത്തോളം വരുന്ന, പഠാണികള്‍ അഥവാ പഷ്തൂണ്‍ വിഭാഗക്കാരായ താലിബാന് വളരെ എളുപ്പത്തില്‍ കീഴടക്കാനാകും.

അമേരിക്കയുടെ പിന്‍മാറ്റത്തോടെ എളുപ്പത്തില്‍ അഫ്ഗാനെ കീഴടക്കിയ താലിബാന് ചൈന പരസ്യമായി തന്നെ പിന്തുണ നല്‍കി കഴിഞ്ഞു. റഷ്യയും പാകിസ്ഥാനും സമാനമായ നിലപാട് തന്നെയാണ് സ്വീകരിക്കുക. ഒരു പക്ഷെ താലിബാന്‍ അധികാരത്തിലെത്തിയതോടെ അതുവഴി നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് തീര്‍ച്ചയായും പാകിസ്ഥാന്‍ ആയിരിക്കും എന്ന കാര്യവും വ്യക്തമാണ്. എന്നാല്‍ ഇപ്പോള്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത താലിബാന്‍ പരിവര്‍ത്തിത താലിബാന്‍ ആണെന്ന തരത്തിലുമുള്ള ചര്‍ച്ചകള്‍ വ്യാപകമായി നടക്കുന്നുണ്ട്. താലിബാന് അങ്ങനെ മാറാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഒരു ഉദാഹരണം പരിശോധിക്കാവുന്നതാണ്.

മധ്യ അഫ്ഗാന്റെ ഒരു പ്രദേശമാണ് ഗസ്നി പ്രവിശ്യ. ഈ പ്രവിശ്യയിലെ രണ്ട് ജില്ലകളാണ് ആന്ദര്‍, അബാന്ദ് എന്നിവ. ഈ രണ്ട് പ്രദേശങ്ങളും നേരത്തേ തന്നെ താലിബാന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. സാക്ഷരത നേടിയ സ്ത്രീകളെയോ, ബിരുദധാരിയായ ഒരാളെയോ അവിടെ കാണാന്‍ സാധിക്കില്ല എന്നതാണ് ഈ രണ്ടു ജില്ലകളുടെയും പ്രത്യേകത.

അതേസമയം ഗസ്നി പ്രവിശ്യയില്‍ തന്നെയുള്ള ജഗോരി, മലിസ്ഥാന്‍ ജില്ലകളുടെ ചിത്രം തികച്ചും വ്യത്യസ്തമാണ്. താലിബാന്‍ വിരുദ്ധരായ ഹസാരാ ജനവിഭാഗം കൂടുതലായും അധിവസിക്കുന്ന ഈ രണ്ട് ജില്ലകളില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ടീച്ചര്‍ എജുക്കേഷന്‍ സ്ഥാപനങ്ങള്‍ തുടങ്ങി ഗസ്നി പ്രവിശ്യയിലെ ഏതാണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഇവിടങ്ങളിലെ ഏതാണ്ട് 60 ശതമാനത്തിനു മുകളില്‍ ആളുകളും വിദ്യാഭ്യാസം നേടിയവരുമാണ്. ഈ രണ്ട് ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍ തന്നെ താലിബാന് വിദ്യാഭ്യാസത്തോട് കാലങ്ങളായി ഉള്ള സമീപനം എന്താണെന്ന് വ്യക്തമാക്കുന്നതാണ്.

അന്താരാഷ്ട്ര രംഗത്തെ നയതന്ത്ര ബന്ധങ്ങളിലും ചര്‍ച്ചകളിലും 'പരിവര്‍ത്തിത താലിബാന്‍' എന്ന മുഖം അവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെങ്കില്‍ കൂടി താലിബാന് അടിസ്ഥാനപരമായി മാറാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് വിദ്യാഭ്യാസത്തോടുള്ള അവരുടെ സമീപനം തെളിയിക്കുന്നത്.

ജോ ബിഡന്‍
ജോ ബിഡന്‍

ഇനി അതല്ല, പഴയ പ്രസിഡന്റ് ആയിരുന്ന ഹാമിദ് കര്‍സായിയും (പഷ്തൂണ്‍ വംശജന്‍), ഗുല്‍ബുദ്ദീന്‍ ഹെക്മതിയാറും (പഷ്തൂണ്‍ വിഭാഗം) അഷ്‌റഫ് ഗനിയോട് മത്സരിച്ച് തോറ്റു എന്ന് പറയപ്പെടുന്ന അബ്ദുള്ള അബ്ദുള്ളയും (താജിക് വംശജന്‍) ചേര്‍ന്ന് താലിബാന്റെ കൂടെ പങ്കാളിത്തമുള്ള ഒരു സര്‍ക്കാരാണ് വരുന്നതെങ്കില്‍ ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് പറയാം. അതല്ലാതെ ഏത് തരത്തിലുള്ള സര്‍ക്കാര്‍ ആയാലും 1996ല്‍ വന്ന കിരാതമായ താലിബാനിയുഗത്തെ അനുസ്മരിപ്പിക്കും വിധമുള്ള മടങ്ങിപ്പോക്കായിരിക്കും അഫ്ഗാന്റേത്.

അഷ്റഫ് ഗനി
അഷ്റഫ് ഗനി

അഷ്റഫ് ഗനിയും അമേരിക്കയും

അഫ്ഗാനിലെ പ്രസിഡന്റായിരുന്ന അഷ്റഫ് ഗനി മറ്റൊരു പ്രതിഭാസമാണ്. അഫ്ഗാനില്‍ വളരുകയോ വിദ്യാഭ്യാസം നേടുകയോ ചെയ്യാത്ത നേതാവാണ് ഗനി. മറ്റൊരു അര്‍ത്ഥത്തില്‍ അഫ്ഗാനികളുടെ മേല്‍ കെട്ടിയിറക്കിയ നേതാവാണ് ഇദ്ദേഹം എന്നും പറയാം. ലെബനനിലെ ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയില്‍ വിദ്യാഭ്യാസം നേടുകയും ലോക ബാങ്കില്‍ ഉദ്യോഗസ്ഥനായിരിക്കുകയും ചെയ്ത ഇദ്ദേഹം അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നത് പോലും 2009ലാണ്.

2014ലാണ് ഗനി അഫ്ഗാന്‍ പ്രസിഡന്റാകുന്നത്. അതിനു മുമ്പ് വന്ന ഹാമിദ് കര്‍സായി സി.ഐ.എയുടെ പല ഓപറേഷനുകളിലും നേരിട്ട് പങ്കുണ്ടായിരുന്ന വ്യക്തിയാണ്. അഫ്ഗാന്‍ മണ്ണുമായി ബന്ധമില്ലാതിരുന്ന, പൂര്‍ണമായും കെട്ടിയിറക്കപ്പെട്ട രണ്ട് നേതാക്കളാണ് അധിനിവേശത്തിന് ശേഷം അഫ്ഗാനില്‍ അധികാരം നിയന്ത്രിച്ചിരുന്നത് എന്നത് ആ സമൂഹത്തിന്റെ ദുരന്തമായി നമ്മള്‍ കാണേണ്ടതാണ്. അതുകൊണ്ട് തന്നെ ഗനി, കര്‍സായി പോലുള്ള ആളുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്ക് ഉണ്ട്. അഫ്ഗാന്‍ ജനതയെ സംരക്ഷിച്ചില്ല എങ്കില്‍ പോലും അമേരിക്കന്‍ താത്പര്യത്തിന് വേണ്ടി അമേരിക്ക ഇറക്കുമതി ചെയ്ത ഈ നേതാക്കളുടെ സുരക്ഷിതത്വം ഇവര്‍ക്ക് ഉറപ്പു വരുത്തേണ്ടി വരും എന്നതാണ്. അമേരിക്കന്‍ ഡിഫന്‍സിന്റെ ബജറ്റ് ഓഡിറ്റര്‍ ഒരിക്കല്‍ പറഞ്ഞത്; 20 വര്‍ഷത്തെ യുദ്ധ ആവശ്യങ്ങള്‍ക്ക് അമേരിക്ക ചെലവഴിച്ച പണം ഓഡിറ്റ് ചെയ്യാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് അവര്‍ക്ക് ഉള്ളത് എന്നാണ്.

അഫ്ഗാനിലെ
അമേരിക്കന്‍ പിന്‍വാങ്ങല്‍
സ്വയം രക്ഷപ്പെടലോ?
അഫ്ഗാനില്‍ അമേരിക്ക പരാജയപ്പെട്ടോ?

അഫ്ഗാനിലെ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനോ നിലനില്‍പ്പുള്ള ഒരു ഭരണകൂടം സ്ഥാപിക്കുന്നതിനോ ഈ പണമൊന്നും ഉപയോഗിക്കപ്പെട്ടില്ല. അഷ്റഫ് ഗനി, മുന്‍ സുരക്ഷാ ഉപദേഷ്ടാവായ ഹംദുള്ള തുടങ്ങിയ ചില വ്യക്തികളിലേക്ക് എത്തിയ പണം വന്‍ തോതില്‍ കൊള്ളയടിക്കപ്പെടുകയായിരുന്നു. ഗനിയും സംഘവും അഫ്ഗാനിസ്ഥാനെ കൊള്ളയടിച്ചു കടന്നു കളഞ്ഞു എന്നാണ് യു.എസിലെ അഫ്ഗാന്‍ അംബാസിഡറായിരുന്ന അദീല റാസ് പറഞ്ഞത്. അമേരിക്ക പലതും വിശ്വസിച്ച് ഏല്‍പ്പിച്ച അവരുടെ തന്നെ ഏജന്റുമാര്‍ അഫ്ഗാന്‍ ജനതയെ വഞ്ചിച്ചു എന്നതിലുപരി അമേരിക്കയെ തന്നെ വഞ്ചിക്കുകയായിരുന്നു.

അതിന്റെ തെളിവാണ് ഏതാണ്ട് നാല് കാറുകളിലും ഒരു ഹെലികോപ്റ്ററിലും നിറയെ അമേരിക്കന്‍ ഡോളര്‍ കുത്തി നിറച്ച് രക്ഷപ്പെട്ടു എന്ന വാര്‍ത്ത.ആ രക്ഷപ്പെടലില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് ഈ സെക്യൂരിറ്റി അഡൈ്വസറും കൂടിയാണ്. ഇതൊക്കെയാണെങ്കിലും ഇവരെ സംരക്ഷിക്കുന്നതില്‍ നിന്നും അമേരിക്കയ്ക്ക് പിന്‍മാറാന്‍ സാധിക്കില്ല. അമേരിക്കയെ സംബന്ധിച്ചിടത്തോളം സ്വയം രക്ഷപ്പെടല്‍ കൂടിയാണ് ഇത്.

Related Stories

No stories found.
logo
The Cue
www.thecue.in