ഇരകളും ജോജിയും, ക്രെഡിബിലിറ്റിയില്‍ ആണിയടിയാകുന്ന ആണയിടലുകള്‍

dileesh pothan syam pushkaran
dileesh pothan syam pushkaran
'ഇരകള്‍' എന്ന കെ.ജി ജോര്‍ജ്ജ് സിനിമ ആധാരമാക്കി ഒരുക്കിയതാണ് ജോജി എന്ന സിനിമയെന്ന വാദത്തില്‍ സംവിധായകന്‍ പ്രേംലാല്‍ എഴുതുന്നു

'ഇരകളെ' നിഷേധിച്ചുകൊണ്ടേയിരിക്കുകയാണ് ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനും !

"ഇരകള്‍ നിരവധി തവണ കണ്ടിട്ടുണ്ട്. കെ.ജി ജോര്‍ജ് സര്‍ അത്ര നമ്മളെ സ്വാധീനിച്ചിട്ടുണ്ട്.എന്നാൽ 'ഇരകള്‍' ജോജി എന്ന സിനിമയുടെ ആലോചനാ വേളയിലോ പിന്നീടോ സ്വാധീനിച്ചിട്ടില്ല" എന്ന് ദിലീഷ് പോത്തൻ പറയുന്നു. പക്ഷേ, 'ജോജി' എന്ന സിനിമയ്ക്ക് അതിൻ്റെ ആത്മാവിനെ വഞ്ചിക്കാതെ അങ്ങനെയൊരു പ്രസ്താവന നടത്താൻ കഴിയില്ല എന്നതാണ് വാസ്തവം.

'ഇരകളി'ലെ മദ്ധ്യതിരുവിതാംകൂറിലെ കാശുള്ള അപ്പൻക്രിസ്ത്യാനിയുടെ ആണഹങ്കാരവും അധികാരധാർഷ്ട്യവും എസ്റ്റേറ്റും പശ്ചാത്തലവും മാത്രമല്ല ആ ക്ലാസിക് ചിത്രത്തിലെസഹോദരങ്ങളും അവരുടെ സ്വഭാവവൈചിത്ര്യങ്ങളും കഥാസന്ദർഭങ്ങളുമെല്ലാം ജോജിയിൽ അത്രമേൽ തെളിഞ്ഞു കിടക്കുന്നുണ്ട്. അതൊന്നും റബ്ബർതോട്ടത്തിൽ അധികമായി ഒരു കുളം കുത്തിയതുകൊണ്ടും അതിലിടാൻ ഒരു ചൂണ്ട തയ്യാറാക്കിയതുകൊണ്ടും മാഞ്ഞുപോകുന്നതല്ല. 22 ഫീമെയിലും മായാനദിയുമടക്കമുള്ള ശ്യാം പുഷ്ക്കരൻ്റെ മുൻരചനകളിൽ മറ്റു ചിത്രങ്ങളുടെ കാമ്പും സ്വാധീനവും പ്രേക്ഷകരാലും നിരൂപകരാലും മുമ്പ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതും വിസ്മൃതിയിൽ മറഞ്ഞുപോകാൻ കാലമായിട്ടില്ല.

dileesh pothan syam pushkaran
കെ.ജി ജോര്‍ജിന്റെ ആലീസും വാസന്തിയും അമ്മിണിയും; ഇന്നും അമ്പരപ്പിക്കുന്ന ഉള്‍ക്കാഴ്ച
'ഇരകളുടെ സ്വതന്ത്രമായ ഒരു വ്യാഖ്യാനം' എന്ന സത്യസന്ധമായ ഒരു നിലപാട് തുടക്കത്തിലേ കൈക്കൊണ്ടിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ഇപ്പോഴത്തെ ആണയിടലുകൾ യഥാർത്ഥത്തിൽ പ്രതിഭയുള്ള ആ ചലച്ചിത്രപ്രവർത്തകരുടെ ക്രെഡിബിലിറ്റിയിന്മേൽ സ്വയം മുറിവേല്പിക്കുന്ന ആണിയടിക്കലുകളായാണ് പരിണമിക്കുന്നത്.

അസൂയ എന്ന വികാരത്തെ പെരുന്തച്ചൻ കോംപ്ലക്സിനോട് ചേർത്തുനിർത്തി MT വാസുദേവൻ നായർ ചെയ്തപ്പോൾ അത് 'പെരുന്തച്ചൻ' എന്ന സിനിമയായും താൻ ചെയ്തപ്പോൾ അത് 'ഭരതം' ആയിയെന്നും പറഞ്ഞത് മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളിലൊരാളായ ലോഹിതദാസാണ്. ആ പറഞ്ഞതിൽ മൂല്യവത്തായ സത്യസന്ധതയുണ്ട്. ദിലീഷും ശ്യാം പുഷ്ക്കരനും തങ്ങളുടെ സിനിമയിൽ നിന്ന് ഇരകളെ ഒളിപ്പിക്കാനും മറച്ചു പിടിക്കാനും വൃഥാ ശ്രമിക്കുമ്പോൾ ഇല്ലാതാകുന്നത് ആ സത്യസന്ധതയാണ്.

സാഹിത്യത്തിൻ്റെയും കലയുടെയും മികവ് അളക്കാനുള്ള ഉപാധികളെക്കുറിച്ച് അരവിന്ദ്ഘോഷ് പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങൾ ആവിഷ്ക്കരണ പാടവവും സൃഷ്ടിപരമായ പ്രതിഭയുമാണ്.ഇത് രണ്ടും ദിലീഷ് പോത്തനും ശ്യാമിനും കൈമുതലായുണ്ട്. എന്നാൽ ഈ ഘടകങ്ങളേക്കാൾ മുകളിൽ അരവിന്ദ് ഘോഷ് പ്രതിഷ്ഠിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാവനയുടെ മൗലികത്വം അഥവാ ഒറിജിനാലിറ്റി ആണ്. ഒറിജിനൽ ആവുക എന്നത് കലയിൽ ശ്രമകരവും അതേസമയം പരമപ്രധാനവുമാകുന്നു.

ഒരേ പ്രമേയത്തിൻ്റെ അകക്കാമ്പ് ഉപയോഗിച്ചുകൊണ്ടു തന്നെ ഒരേ എഴുത്തുകാരനും ഒരേ സംവിധായകനും ചേർന്ന് രണ്ടു സിനിമകൾ ചെയ്ത അപൂർവ്വകാഴ്ച മലയാളിപ്രേക്ഷകൻ്റെ മുമ്പിൽ ഇന്നും തെളിഞ്ഞു കിടക്കുന്നുണ്ട്. തനിയാവർത്തനവും കിരീടവും. ആദ്യത്തേതിൽ കുടുംബവും സമൂഹവും ചേർന്ന് ഒരു വ്യക്തിയെ ഭ്രാന്തനാക്കുന്നു. രണ്ടാമത്തേതിൽ ഗുണ്ടയാക്കുന്നു. ഒരേ ഘടനയുള്ള രണ്ടു സിനിമകൾ.പക്ഷേ, ലോഹിതദാസ് എന്ന രചയിതാവിൻ്റെ കലർപ്പില്ലാത്ത പ്രതിഭയും സിബി മലയിൽ ബ്രില്യൻസും ഒത്തുചേർന്നപ്പോൾ രണ്ടും രണ്ട് ഒറിജിനൽ സിനിമകളായി, വേറിട്ട സിനിമകളായി ഇന്നും തലയെടുപ്പോടെ നില്ക്കുന്നു. ഒറിജിനലാവുക എന്നത് ഒരു കലയുടെ സ്രഷ്ടാക്കൾ ഹൃദയത്തിൽ ഉദ്ദേശ്യശുദ്ധിയോടെ ഏറ്റെടുത്തതിനാലാണ് അത് സാദ്ധ്യമായത്. അത് അങ്ങനെ ഇല്ലാതെ പോയതിനാൽ 'ദൗത്യം' 'മൂന്നാംമുറ' എന്നിങ്ങനെ രണ്ടു സിനിമകൾ ഒരേ സിനിമയായി ചുരുങ്ങിപ്പോയതും ചരിത്രത്തിലുണ്ട്.

dileesh pothan syam pushkaran
'ഇരകള്‍' ജോജിക്ക് പ്രചോദനമായിട്ടില്ലെന്ന് ശ്യാംപുഷ്‌കരനും ദിലീഷ് പോത്തനും, ഡിസ്‌കസ് ചെയ്യാത്ത പോയിന്റ്
ഇപ്പോഴത്തെ ആണയിടലുകൾ യഥാർത്ഥത്തിൽ പ്രതിഭയുള്ള ആ ചലച്ചിത്രപ്രവർത്തകരുടെ ക്രെഡിബിലിറ്റിയിന്മേൽ സ്വയം മുറിവേല്പിക്കുന്ന ആണിയടിക്കലുകളായാണ് പരിണമിക്കുന്നത്.

'ഇരകൾ' എന്ന സിനിമയിൽ നിന്ന് അതിൻ്റെ സത്തയായി നിലകൊള്ളുന്ന അധികാരവുമായി ബന്ധപ്പെട്ട വൈയക്തിക-സാമൂഹിക ബന്ധത്തിൻ്റെ ആഴമുള്ളതും അന്വേഷണാത്മകവുമായ ഉള്ളടക്കവും ഉൾക്കാഴ്ചകളും ചോർത്തിക്കളഞ്ഞാൽ 'ജോജി' എന്ന വീട്ടിനകത്തെ സാമ്പത്തിക കുറ്റകൃത്യകഥയിലേയ്ക്ക് എളുപ്പത്തിൽ കയറിവരാം.അതിന് വളഞ്ഞ് മാക്ബത്തിൻ്റെ മൂക്കിൽ പിടിക്കേണ്ട ആവശ്യമേയില്ല. അക്കാര്യം തിരിച്ചറിയാൻ കെല്പില്ലാത്തവരാണ് ആ സിനിമയുടെ സ്രഷ്ടാക്കളെന്ന് കരുതാനേ കഴിയില്ല.

kg george 2
kg george 2

'ഇരകളുടെ സ്വതന്ത്രമായ ഒരു വ്യാഖ്യാനം' എന്ന സത്യസന്ധമായ ഒരു നിലപാട് തുടക്കത്തിലേ കൈക്കൊണ്ടിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ഇപ്പോഴത്തെ ആണയിടലുകൾ യഥാർത്ഥത്തിൽ പ്രതിഭയുള്ള ആ ചലച്ചിത്രപ്രവർത്തകരുടെ ക്രെഡിബിലിറ്റിയിന്മേൽ സ്വയം മുറിവേല്പിക്കുന്ന ആണിയടിക്കലുകളായാണ് പരിണമിക്കുന്നത്.

മാസ്ക്ക് ഇല്ലാത്ത കാലം വരട്ടെ.. സിനിമയ്ക്കകത്തും പുറത്തും !

dileesh pothan syam pushkaran
'ഹീറോ'യാകാത്ത ജോജി, ക്രാഫ്റ്റിലെ മിടുമിടുക്ക്: JOJI MALAYALAM MOVIE REVIEW
dileesh pothan syam pushkaran
ഫഹദ് അല്ലാത്ത ഓപ്ഷന്‍ ഇല്ലായിരുന്നു, 'ജോജി' ആദ്യമേ തന്നെ ഒ.ടി.ടി ചിത്രം: ദിലീഷ് പോത്തന്‍ അഭിമുഖം

ബേബിയ്ക്കും ജോജിക്കുമിടയിലെ വലിയ ദൂരം

'ഇരകളി'ലെ കേന്ദ്രകഥാപാത്രമായ ബേബി അയാളുടെ ഓരോ പ്രവൃത്തിയിലൂടെയും, അയാൾ ചെയ്യുന്ന ഓരോ കൊലപാതകങ്ങളിലൂടെയും ചോദ്യം ചെയ്യുന്നത് സമൂഹത്തെ തന്നെയാണ്.സമൂഹം 'ഇരകളിൽ' നേരിട്ട് പ്രതിസ്ഥാനത്ത് വരുന്നു. യഥാർത്ഥത്തിൽ ബേബി എന്ന കഥാപാത്രം രൂപംകൊള്ളുന്നത് പോലും വീടിനകത്തു നിന്നല്ല, പുറത്തു നിന്നാണ് എന്നുറപ്പിച്ചുപറയാം.

സ്വന്തം സഹോദരിയുടെ അവിഹിതബന്ധത്തിൽ പങ്കാളിയായ വീട്ടുജോലിക്കാരനെ ബേബി കൊലപ്പെടുത്തുന്നത്സമൂഹത്തിൻറെ സദാചാര സങ്കല്പങ്ങളെ സ്വയം പ്രതിനിധീകരിക്കുന്നതു കൊണ്ടുകൂടിയാണ്.അതേസമയം, ഒരേ 'തെറ്റി'ൽ പങ്കുപറ്റിയിട്ടുള്ള സഹോദരിയെ വെറുതെ വിടുകയും ചെയ്യുന്ന അയാളുടെ പ്രവൃത്തിയിൽ ജാതി-വർഗ്ഗബോധവും ഉൾച്ചേർന്നിട്ടുണ്ട്. വൃദ്ധജനങ്ങളോടുള്ള സമൂഹത്തിൻ്റെ സമീപനത്തോടുള്ള പ്രതികരണമാണ് വീട്ടിൽ കട്ടിലിൽത്തന്നെ ജീവിക്കുന്ന സ്വന്തം വല്യപ്പച്ചനെ കൊല്ലുന്ന അഥവാ മരിക്കാൻ സഹായിക്കുന്ന ബേബിയിൽ പ്രതിഫലിക്കുന്നത്. മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുമ്പത്തെ മാത്രമല്ല, ഇപ്പോഴത്തെയും പുരുഷാധിപത്യസമൂഹത്തിൻറെ സ്ത്രീസങ്കൽപങ്ങളെ ചൊടിപ്പിക്കുന്ന തരത്തിൽ പ്രണയത്തിലടക്കം ജീവിതത്തിൽ സ്വന്തം തീരുമാനങ്ങളുള്ള പെൺകുട്ടി അയാളുടെ ശത്രുപക്ഷത്താണ്. കോളേജിൽ തൻ്റെ അധികാരബോധത്തെയും അപ്രമാദിത്വത്തെയും ചോദ്യം ചെയ്യുന്നു എന്ന കാരണത്താലാണ് അയാൾ തൻ്റെ ജൂനിയറായ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ഒരുങ്ങുന്നത്. ഇത്തരത്തിൽ ഇരകളിലെ കേന്ദ്രകഥാപാത്രം കൃത്യമായ സാമൂഹ്യ-രാഷ്ട്രീയ ഉൽപന്നമായി മാറുകയും സമൂഹത്തിൻ്റെ വിവിധമേഖലകളിൽ നിലനില്ക്കുന്ന പൊതുബോധങ്ങളെ സൂക്ഷ്മമായി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ ജോജിയുടെ വിഷയം സ്വാർത്ഥതയാണ്. മേലനങ്ങാതെ പണം കിട്ടണം എന്നതു മാത്രമാണ് അയാളുടെ അജൻഡ. അത് നടക്കാതെ വരുമ്പോഴാണ് അയാളുടെ ഉള്ളിലെ കുറ്റവാളി പുറത്തുചാടുന്നത്. ജോജിയെ സൃഷ്ടിക്കുന്നതിലെ സമൂഹത്തിൻ്റെ പങ്ക് സ്പഷ്ടമാക്കപ്പെടുന്ന തരത്തിലേയ്ക്ക് ആ കഥാപാത്ര ആവിഷ്കാരമോ കഥാസന്ദർഭങ്ങളോ ഒരു ഘട്ടത്തിലും വളരുന്നില്ല.സ്വന്തം പിതാവ് പ്രതിനിധാനംചെയ്യുന്ന അധികാരകേന്ദ്രം അതിന് ഒരു കാരണമായി പ്രവർത്തിക്കുന്നുണ്ടെന്ന് പറയാമെങ്കിലും ആത്യന്തികമായി ജോജിയുടെ പ്രശ്നം വ്യക്തിപരമാണ്.

'ഇരകൾ' എന്ന സിനിമയുടെ സത്തയായി നിലകൊള്ളുന്ന വൈയക്തിക-സാമൂഹിക ബന്ധത്തിൻ്റെ ആഴമുള്ളതും അന്വേഷണാത്മകവുമായ ഉള്ളടക്കവും ഉൾക്കാഴ്ചകളും 'ജോജി'യിൽ ചോർന്നുപോയിരിക്കുന്നു.അതിനാൽത്തന്നെ ഇരകൾ മൂന്നരപ്പതിറ്റാണ്ടുകൾക്കു ശേഷവും മലയാള സിനിമയിലെ ക്ലാസിക് ചലച്ചിത്രാനുഭവമായി തുടരുമ്പോൾ 'ജോജി' ശരാശരിയായി ചുരുങ്ങുകയും ചെയ്യുന്നു.

ഇരകൾ നിർവ്വഹിക്കുന്ന സാമൂഹ്യ മന:ശാസ്ത്ര വിശകലനമോ കഥാപാത്രങ്ങളുടെ മാനസിക-വൈകാരിക പ്രതികരണങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ വേരുകൾ കണ്ടെത്തി അവതരിപ്പിക്കുന്ന ഭാവനാത്മകമായ സിനിമാറ്റിക് ബ്രില്യൻസോ ജോജിയിൽ കാണാനില്ല എന്നതു തന്നെയാണ് രണ്ടു സിനിമകളെയും രണ്ടു കഥാപാത്രങ്ങളെയും വേർതിരിച്ചു നിർത്തുന്ന പ്രധാന ഘടകങ്ങളാകുന്നത്. ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പള്ളിയോടും പാതിരിയോടുമുള്ള നിലപാടുകളിൽ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സത്യസന്ധതയും സാമൂഹ്യബോധവും പ്രതിഷേധക്കനലുംജോജിയുടെ ഏറെക്കുറേ ഉപരിപ്ലവം മാത്രമായി അവശേഷിക്കുന്ന ആന്തരികകലഹങ്ങളിൽ കാണാനേയില്ല. 'ഇരകളി'ലാകട്ടെ പള്ളിയോടും വിശ്വാസങ്ങളോടുമുള്ള വിമുഖത പോലും ബേബിയുടെ തന്നെ സ്വഭാവ വൈചിത്ര്യങ്ങളുടെ ഭാഗമായി അടയാളപ്പെട്ടിട്ടുണ്ട്. എന്നാൽ കാശുള്ള കുടുംബത്തെ കുറിച്ച് സൊസൈറ്റി അപവാദം പറയുമെന്ന പൊതുബോധത്തെ പങ്കുവെയ്ക്കാനല്ലാതെ സമൂഹത്തെ 'ജോജി'യിൽ ഉപയോഗപ്പെടുത്തുന്നില്ല.

മനുഷ്യൻ്റെ കുറ്റവാസനയെ അടിസ്ഥാനമാക്കി അതിസൂക്ഷ്മമായ സാമൂഹ്യനിരീക്ഷണം നിർവ്വഹിക്കുന്ന തിരക്കഥയാണ് ഇരകളുടെ ശക്തി.വ്യക്തിയിലൂടെ കുടുംബത്തെ മുൻനിർത്തി കഥ പറയുമ്പോഴും അത് സമൂഹത്തിൻ്റെ കൃത്യമായ പരിഛേദത്തെ മുന്നോട്ടുവയ്ക്കുന്നതിൽ അതിഗംഭീരമായി വിജയിക്കുന്നു.ഒരു സ്വതന്ത്ര സിനിമയുടെ ഗരിമയോ ഒറിജിനാലിറ്റിയോ അവകാശപ്പെടാൻ കഴിയാത്ത വിധത്തിൽ 'ഇരകളി'ലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും പശ്ചാത്തലവുമെല്ലാം ജോജിയിൽ അത്രമേൽ തെളിഞ്ഞു കിടക്കുന്നുണ്ട്. എന്നാൽ 'ഇരകൾ' എന്ന സിനിമയുടെ സത്തയായി നിലകൊള്ളുന്ന വൈയക്തിക-സാമൂഹിക ബന്ധത്തിൻ്റെ ആഴമുള്ളതും അന്വേഷണാത്മകവുമായ ഉള്ളടക്കവും ഉൾക്കാഴ്ചകളും 'ജോജി'യിൽ ചോർന്നുപോയിരിക്കുന്നു.അതിനാൽത്തന്നെ ഇരകൾ മൂന്നരപ്പതിറ്റാണ്ടുകൾക്കു ശേഷവും മലയാള സിനിമയിലെ ക്ലാസിക് ചലച്ചിത്രാനുഭവമായി തുടരുമ്പോൾ 'ജോജി' ശരാശരിയായി ചുരുങ്ങുകയും ചെയ്യുന്നു.

303931884367101

'ഖസാക്കിൻ്റെ ഇതിഹാസ'ത്തിൽ നിന്ന് രവിയുടെ അസ്തിത്വത്തിൻ്റെ സന്ദേഹങ്ങളും ആത്മാന്വേഷണങ്ങളും ഊറ്റിക്കളഞ്ഞാൽ ബാക്കിയാവുന്നത് വിലക്കപ്പെട്ട ബന്ധത്തിൻ്റെ കുറ്റബോധവും ഒളിച്ചോട്ടവും ആത്മഹത്യയുമൊക്കെ മാത്രം അവശേഷിക്കുന്ന ഒരു ആഴ്ചപ്പതിപ്പ് നോവലായിരിക്കുമല്ലോ. അത് മറ്റേതോ ഇതിഹാസമായിപ്പോകുമെന്നത് തീർച്ചയുമാണല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in