മോനേ ഒന്നുനിര്‍ത്തെടാ ഞങ്ങളില്ലേ കൂടെ എന്ന് പറഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു, ജീവിതം തട്ടിപ്പെറിക്കപ്പെട്ട മനുഷ്യരെക്കുറിച്ച്

മോനേ ഒന്നുനിര്‍ത്തെടാ ഞങ്ങളില്ലേ കൂടെ എന്ന് പറഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു, ജീവിതം തട്ടിപ്പെറിക്കപ്പെട്ട മനുഷ്യരെക്കുറിച്ച്
Summary

ആ കുട്ടി കുഴിവെട്ടുന്ന സമയം ഒരു പൊലീസുകാരന്‍ ഡാ എന്നു വിളിച്ചാണ് സംസാരിക്കുന്നത്...അയാള്‍ അന്നേരം മോനേ ഒന്നുനിര്‍ത്തെടാ ഞങ്ങളില്ലേ കൂടെ എന്നു പറഞ്ഞെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. അടിസ്ഥാനപരമായി കാരുണ്യമില്ലാത്ത സമൂഹമായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. കുറേ കാലമായി ഇത് കാണുന്നുണ്ട്.

സിനിമകളിലെ ചില രംഗങ്ങള്‍ വര്‍ത്തമാനങ്ങള്‍ നോട്ടങ്ങള്‍...ദിവസങ്ങളോളം അല്ലെങ്കില്‍ കാലങ്ങളോളം നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. ഇടയ്ക്കിടെ കയറിവന്ന് കരച്ചിലായും അതിഗൂഢമൗനമായും വാക്കുകള്‍ക്കപ്പുറമുള്ള മൂകതയായും നമ്മില്‍ അതങ്ങിനെ ജീവിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ എന്ന ചിത്രം തിരശ്ശീലയില്‍ ഒടുങ്ങുന്നത് അത്തരമൊരു കാഴ്ചയിലേക്ക് നമ്മെ കുരുക്കിയിട്ടുകൊണ്ടാണ്. മരണ നിലവിളികള്‍ക്കും നാടകീയതകള്‍ക്കും പൊള്ളത്തരങ്ങള്‍ക്കുമപ്പുറം മരണപ്പെട്ടവന്‍ സ്വന്തം മകന്റെ കൈകളിലൂടെ പ്രാകൃതമായി മണ്ണിലേക്ക് മടങ്ങുന്നത്, ആ വീട്ടിലെ പെണ്ണുങ്ങളുടെ തളര്‍ന്നുപോയ ഒച്ചയിലൂടെ നിറംമങ്ങിയ ജനാലക്കാഴ്ചയിലൂടെ അവതരിപ്പിക്കുകയായിരുന്നു ഈ മ യൗ. യാദൃശ്ചികതയെന്നോണം, സിനിമ അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി പ്രേക്ഷകരിലെത്താന്‍ വേണ്ടി ചെയ്യുന്ന സമവാക്യങ്ങളാണ് അതെല്ലാമെന്ന ചിന്തകളെ തട്ടിത്തകര്‍ത്തുകൊണ്ട് നമ്മുടെ കണ്‍മുന്‍പില്‍ അതേ കാഴ്ചകള്‍ പുനരവതരിപ്പിക്കപ്പെടും. നെയ്യാറ്റിന്‍കരയില്‍ ഭരണകൂട ഉത്തരവാദിത്തമില്ലായ്മയില്‍ വെന്തുവെണ്ണീറായ രാജന്റെ മകന്‍ തന്റെ അച്ഛന് കുഴിമാടമൊരുക്കുന്ന രംഗം, അവന്‍ മണ്ണിലേക്ക് ആഞ്ഞുവെട്ടുന്ന ഓരോ വെട്ടും ഓര്‍മിപ്പിച്ചതും സിനിമയിലെ ആ കാഴ്ചയെയായിരുന്നു. കാലമിത്രയ്ക്കും പുരമോഗമിച്ചിട്ടും ഭരണപരിഷ്‌കാരങ്ങള്‍ പലകുറി നടപ്പിലാക്കപ്പെട്ടിട്ടും കുറേ മനുഷ്യരിന്നും ചേരികളിലും കോളനികളിലും കടലാക്രമണത്തിന്റെ ഭീകരതയിലും ചെളിക്കുണ്ടിലെ ഇത്തിരിപ്പോന്ന സ്ഥലങ്ങളിലും വന്‍നഗരങ്ങളുടെ നിഴലിലും ഒതുങ്ങിപ്പോകുകയും അവരുടെ മക്കളേയും അമ്മയച്ഛന്‍മാരേയും അടുക്കളയിലടക്കം ചെയ്യേണ്ടിവരുന്ന ദാരുണതയിലും ജീവിക്കുന്നതെന്തെന്ന ചര്‍ച്ചകളിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. ജീവിതത്തില്‍ നെയ്യാറ്റിന്‍കരയിലെങ്കില്‍ സിനിമയിലത് സാമ്പത്തികമായും സാമൂഹികമായും അസ്ഥിരത നേരിടുന്ന ചെല്ലാനമായിരുന്നു. സിനിമയങ്ങനെ ജീവിതത്തെ അനുസ്മരിപ്പിച്ച് കനല്‍കെടാതെ നില്‍ക്കുമ്പോള്‍ സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.എഫ്.മാത്യൂസ്. എഴുത്തുകുത്തുകള്‍ക്കും ലൈവ് ടെലികാസ്റ്റുകള്‍ക്കുമപ്പുറം ആ ദുംഖത്തെ അവരുടെ സ്വകാര്യതയെ ആഘോഷമാക്കുകയാണ് നമ്മള്‍.

പി.എഫ്.മാത്യൂസ്
പി.എഫ്.മാത്യൂസ്

ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം തട്ടിപ്പറിക്കപ്പെട്ട രണ്ടു കുട്ടികളാണിവര്‍. അതെത്ര വേദനാജനകമാണെന്നു പറയേണ്ടതില്ലല്ലോ. അവരുടെ സ്വകാര്യതയിലേക്ക് എല്ലാവരും അവരവരുടെ വികാരങ്ങള്‍ കൊണ്ട് ഒരു മനസാക്ഷിയുമില്ലാതെ കടന്നുകയറുന്ന കാഴ്ചയാണ് കാണാനുള്ളത്. എല്ലാവരും അവരവരുടെ നന്മ പ്രഘോഷിക്കുകയാണ്. ആ കുട്ടികളെ കണ്ട്സഹതപിച്ച് ഞങ്ങള്‍ നന്മയുടെ നിലപാടുകളുടെ നേരിന്റെ പ്രതീകങ്ങളാണെന്ന മട്ടിലാണ് എല്ലാവരും ചാനലിലും സോഷ്യല്‍ മീഡിയയിലും സംസാരിക്കുന്നത്. പക്ഷേ അവര്‍ക്കും നമുക്കും അവരുടെ വേദനയുടെ തീവ്രത മനസ്സിലാക്കാന്‍ സാധിക്കില്ല. എനിക്കവരുടെ മുഖം പോലും ടിവിയില്‍ കണ്ടിട്ട് ഇരിക്കാന്‍ തോന്നുന്നില്ല. ഈ സംഭവത്തിലെ ന്യായഅന്യായങ്ങളെ കുറിച്ച് ഞാനിപ്പോള്‍ സംസാരിക്കുന്നില്ല. ഒരിക്കലും ഒരു കാലത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.

സിനിമയേക്കാള്‍ തീവ്രമാണിവിടെ

ഈ മ യൗവിലും സംഭവിച്ചത് അതുതന്നെയാണ്. പക്ഷേ നോക്കൂ , ഈ മ യൗവിനെ അനുസ്മരിക്കുമ്പോഴും ഇത് അതിനേക്കാള്‍ എത്രയോ ആഴമുള്ള ദുംഖവും നിസഹായതുമാണെന്നോര്‍ക്കണം. ഈശിയുടെ അപ്പന്‍ കാലം തീര്‍ന്നാണ് പോകുന്നത്. പക്ഷേ അതിലും തീവ്രമാണിവിടെ. നമ്മുടെ അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ഇവരൊക്കെ നമുക്ക് അത്രയും വേണ്ടപ്പെട്ടവരാണ്. അവരുടെ വിടപറച്ചില്‍ താങ്ങാവുന്നതിലും അപ്പുറമാണ്. സമൂഹം അംഗീകരിക്കുന്ന രീതിയിലൊരു യാത്രയയപ്പ് ആണ് അവരെല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ഈ കുട്ടികളെ സംബന്ധിച്ച് നോക്കൂ...ഒരേ സമയം അച്ഛനും അമ്മയും ഒരു മക്കളും മനുഷ്യനും കാണാന്‍ ആഗ്രഹിക്കാത്ത വിധത്തില്‍ നീറിയും പുകഞ്ഞും മരണപ്പെട്ടു. അവര്‍ക്ക് അന്നോളം നല്‍കിയിരുന്ന സ്‌നേഹവും കരുതലുമെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മറ്റുള്ളവര്‍ കാരണം ഇല്ലാതായി അവര്‍ക്ക്. ആ വേദനയും ദേഷ്യവും പ്രതിഷേധവുമൊക്കെ ഉള്ളിലടക്കി ആ മരണ വേദനയില്‍ ഇനിയവര്‍ക്ക് നല്‍കാനുള്ളത് മാന്യമായ ഒരു യാത്രയയപ്പാണ്. നിങ്ങള്‍ക്കോ എനിക്കോ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനും എഴുതാനും കഴിയുന്നതിനും അപ്പുറമാണ് ആ സങ്കടം.

ആ കുട്ടി കുഴിവെട്ടുന്ന സമയം ഒരു പൊലീസുകാരന്‍ ഡാ എന്നു വിളിച്ചാണ് സംസാരിക്കുന്നത്...അയാള്‍ അന്നേരം മോനേ ഒന്നുനിര്‍ത്തെടാ ഞങ്ങളില്ലേ കൂടെ എന്നു പറഞ്ഞെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. അടിസ്ഥാനപരമായി കാരുണ്യമില്ലാത്ത സമൂഹമായി നമ്മള്‍ മാറിക്കൊണ്ടിരിക്കുകയാണ് നമ്മള്‍. കുറേ കാലമായി ഇത് കാണുന്നുണ്ട്. അത് ഒന്നുകൂടി തെളിഞ്ഞുകാണുകയാണിവിടെ. ഇവിടെ നടന്ന സംഭവത്തില്‍ നമ്മളെല്ലാവരും ഉത്തരവാദികളാണെന്ന സത്യം അംഗീകരിക്കാന്‍ ആരും തയ്യാറല്ല. പകരം നമ്മുടെ ഉത്തരവാദിത്തത്തെ എഴുതിയും പറഞ്ഞും തീര്‍ക്കുകയാണ് നമ്മള്‍.

മോനേ ഒന്നുനിര്‍ത്തെടാ ഞങ്ങളില്ലേ കൂടെ എന്ന് പറഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു, ജീവിതം തട്ടിപ്പെറിക്കപ്പെട്ട മനുഷ്യരെക്കുറിച്ച്
പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്
കുട്ടികളാണവര്‍ എന്ന് പലപ്പോഴും മറന്നുപോകുന്നു. അവരിലേക്ക് ഇടിച്ചുകയറി അവരെ പരസ്യവല്‍ക്കരിക്കുന്നത് ഭീകരമായ അവസ്ഥയാണ്. ചാനല്‍ ചര്‍ച്ചകള്‍ കണ്ടാല്‍ തന്നെ അറിയാം എന്താണ് പ്രശ്‌നമെന്ന്. നമുക്ക് ഒരുപാട് അറിവുകളുണ്ട്. ആ അറിവിനെ എല്ലാവര്‍ക്കും മുന്‍പില്‍ അവതരിപ്പിക്കാനുള്ള തിടുക്കമാണ് നമുക്ക്.കുട്ടികളാണവര്‍ എന്ന് പലപ്പോഴും മറന്നുപോകുന്നു. അവരിലേക്ക് ഇടിച്ചുകയറി അവരെ പരസ്യവല്‍ക്കരിക്കുന്നത് ഭീകരമായ അവസ്ഥയാണ്. ചാനല്‍ ചര്‍ച്ചകള്‍ കണ്ടാല്‍ തന്നെ അറിയാം എന്താണ് പ്രശ്‌നമെന്ന്. നമുക്ക് ഒരുപാട് അറിവുകളുണ്ട്. ആ അറിവിനെ എല്ലാവര്‍ക്കും മുന്‍പില്‍ അവതരിപ്പിക്കാനുള്ള തിടുക്കമാണ് നമുക്ക്.
ഈ മ യൗ
ഈ മ യൗ

അപകടകരമായ ഇടപെടലുകള്‍

മാധ്യമങ്ങളുടെ ഇടപെടല്‍ അത് ഇക്കാര്യത്തില്‍ മാത്രമല്ല കാലങ്ങളായി പല വിഷങ്ങളിലും തീര്‍ത്തും അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ഒരുപക്ഷേ ഞാന്‍ പറയുന്നത് നിങ്ങള്‍ എഡിറ്റ് ചെയ്ത് കളയുമായിരിക്കും. തീരെ മാനുഷികതയും മര്യാദയുമില്ലാതെ പെരുമാറുന്ന മാധ്യമങ്ങളായിട്ട് കേരളത്തിലെ മാധ്യമങ്ങളെ കുറിച്ച് എനിക്കിപ്പോള്‍ തോന്നുന്നു. മനുഷ്യ ജീവിതത്തിന് ഒരു അന്തസും കൊടുക്കുന്നില്ല ഇവര്‍ എന്നാണ് എനിക്ക് തോന്നുന്നത്., പ്രത്യേകിച്ച് ടെലിവിഷന്‍ മാധ്യമങ്ങള്‍. അങ്ങേയറ്റം നിസഹായനായ മനുഷ്യന്റെ ആശ്രയമായിട്ടാണ് മീഡിയയെ കരുതുന്നത്. ആ അവര്‍ തന്നെ ആ മനുഷ്യരുടെ ജീവിതത്തെ ലൈവായും ബ്രേക്കിങ് ന്യൂസുകളായും ആഘോഷിക്കുകയാണ്. ഒരിക്കലും ജീവിതത്തില്‍ നമുക്ക് നമ്മുടെ സ്ഥാനത്ത് അത്തരം മനുഷ്യരെ സങ്കല്‍പിക്കാന്‍ നമുക്ക് കഴിയാറില്ല.

കുട്ടികളാണവര്‍ എന്ന് പലപ്പോഴും മറന്നുപോകുന്നു. അവരിലേക്ക് ഇടിച്ചുകയറി അവരെ പരസ്യവല്‍ക്കരിക്കുന്നത് ഭീകരമായ അവസ്ഥയാണ്. ചാനല്‍ ചര്‍ച്ചകള്‍ കണ്ടാല്‍ തന്നെ അറിയാം എന്താണ് പ്രശ്‌നമെന്ന്. നമുക്ക് ഒരുപാട് അറിവുകളുണ്ട്. ആ അറിവിനെ എല്ലാവര്‍ക്കും മുന്‍പില്‍ അവതരിപ്പിക്കാനുള്ള തിടുക്കമാണ് നമുക്ക്. നമുക്ക് ഭൂപരിഷ്‌കരണത്തെ പറ്റി നിയമത്തെ പറ്റി നീതിന്യായത്തെ പറ്റിയൊക്കെ നല്ല അറിവുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലമുണ്ടിവിടെ. പക്ഷേ ചെയ്യില്ല. അടിസ്ഥാനപരമായി വേണ്ട കാരുണ്യവും മനസാക്ഷിയും നമുക്കെവിടെയോ നഷ്ടപ്പെട്ടുപോയി. അന്യനോടുള്ള സ്‌നേഹമില്ലായ്മ തന്നെയാണ് പ്രശ്‌നം.

ഇടത്തരം സ്വപ്‌നങ്ങളുടെ കുടുക്കില്‍

അടുക്കളയില്‍ പ്രിയപ്പെട്ടവരെ അടക്കം ചെയ്യേണ്ടിവരുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ആ അവരെ പഠിക്കാന്‍ വേണ്ടി നമ്മള്‍ക്കിടയില്‍ നിന്ന് ചിലരിറങ്ങാറുണ്ട്. അടുത്തിടെ എന്റെയൊരു സുഹൃത്തും ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നു. സത്യത്തില്‍ ഇന്നേവരെ ഒരു കോളനിയുടെ വഴിയിലൂടെ നടക്കാത്തവരാണ് പഠിക്കാനിറങ്ങുന്നത്. നമുക്കറിയില്ല അവരെ. ഞാന്‍ അത്തരം വഴികളിലൂടെ നടക്കുന്നയാളാണ്. എന്നിട്ടുപോലും അവരെ ശരിക്കു മനസ്സിലാക്കാന്‍ എനിക്കു കഴിയാറില്ല. നമ്മുടെ സമൂഹത്തെ നിലവില്‍ ഒന്നാകെ നയിക്കുന്നത് ഇടത്തരക്കാരാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ച് സാമാന്യം നല്ല രീതിയില്‍ ജീവിക്കുന്ന ഇവരെല്ലാം അവരവരിലേക്ക് മാത്രം ഒതുങ്ങി കഴിഞ്ഞുകൂടുന്നവരാണ്. അവരുടെ സ്വപ്‌നങ്ങള്‍ ടാര്‍ഗറ്റുകള്‍ എല്ലാം നിശ്ചയിക്കുന്നത് തന്നെ മാധ്യമങ്ങളാണ്. അത് വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ്.

മറ്റൊരാള്‍ അവന്റെ ജീവിതത്തിലില്ല. അത്തരം ഇടത്തരം സമൂഹമാണ് ഇവിടത്തെ ഭൂരിപക്ഷം. പക്ഷേ ഒരു സംഭവമുണ്ടാകുമ്പോള്‍ ഒന്നുയര്‍ന്നുനില്‍ക്കാനോ ഉത്തരവാദിത്ത ബോധം കാണിക്കാനോ നമ്മളെന്തൊക്കെയോ പറയും പ്രവൃത്തിക്കും. ഇവിടെ തന്നെ ആ കുട്ടി ഒറ്റയ്ക്കു നിന്നാണ് അച്ഛനുള്ള കുഴി വെട്ടുന്നത്. ഒരു സമൂഹവും അധികാരവുമെല്ലാം വെറും പറച്ചിലുകള്‍ മാത്രം നടത്തിക്കൊണ്ട് പുറംതിരിഞ്ഞു നിന്ന് സ്വയം പൊക്കിപിടിക്കുക മാത്രം ചെയ്യുമ്പോള്‍ ആ കുട്ടിക്ക് മറ്റൊന്നും ചെയ്യാനില്ലല്ലോ.

ഈ മ യൗ ഇറങ്ങുന്ന സമയത്ത് എല്ലാവരും ചോദിച്ചു ഇതൊരു പൊളിറ്റികല്‍ കറക്ട്‌നെസിന്‍രെ സിനിമയാണോ എന്ന്. ഞാന്‍ പറഞ്ഞു അല്ല. അങ്ങനെയാകുമ്പോള്‍ എല്ലാവരും നല്ലവരാകില്ലേ. ആരാണ് സത്യസന്ധമായി സംസാരിക്കുക
ഈ മ യൗ
ഈ മ യൗ

പൊളിറ്റികല്‍ കറക്ട്‌നെസിന്റെ കാലം

നമ്മള്‍ ഏത് വിഷയവും എടുത്തുനോക്കൂ എല്ലാവരും പൊളിറ്റക്കലാണ്. അവനവന്റെ രാഷ്ട്രീയത്തിലൂന്നി മാത്രമേ അവര്‍ സംസാരിക്കൂ. ചര്‍ച്ചകള്‍ക്കൊരു നല്ല അന്ത്യം ഉണ്ടാകണമെന്നോ അതില്‍ കാര്യമുണ്ടാകണമെന്നോ എന്നതിനപ്പുറം എല്ലാവരും അവരവരുടെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് സംസാരിക്കുന്നത്. രാഷ്ട്രീയം എന്നുദ്ദേശിക്കുന്നത് പാര്‍ട്ടി രാഷ്ട്രീയം മാത്രമല്ല. മറ്റുള്ളവരുടെ ജീവിതത്തെ വസ്ത്രധാരണത്തെ നിലപാടുകളെ അവരുടെ അഭിപ്രായത്തെ എല്ലാം കൂട്ടിയിണക്കിയാണ് ഏതൊരു വിഷയത്തേയും പലരും സംസാരിക്കുന്നത്. ആരും ജെനുവിന്‍ ആയിട്ടല്ല നില്‍ക്കുന്നത്. നമ്മളങ്ങനെ ആകുന്നതില്‍ നിന്ന് എന്നോ മറ്ന്നുപോയി. നമ്മള്‍ നമ്മളെ സമൂഹത്തിനു മുന്‍പില്‍ പ്രൊജക്ട് ചെയ്ത് വച്ചിരിക്കുകയാണ്. പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും എന്നേ നമ്മള്‍ മറന്നുപോയി. നല്ലൊരു അഭിനയ സമൂഹമായിഎന്നേ നമ്മള്‍ മാറിയതാണ്.

ഈ മ യൗ ഇറങ്ങുന്ന സമയത്ത് എല്ലാവരും ചോദിച്ചു ഇതൊരു പൊളിറ്റികല്‍ കറക്ട്‌നെസിന്‍രെ സിനിമയാണോ എന്ന്. ഞാന്‍ പറഞ്ഞു അല്ല. അങ്ങനെയാകുമ്പോള്‍ എല്ലാവരും നല്ലവരാകില്ലേ. ആരാണ് സത്യസന്ധമായി സംസാരിക്കുക, പച്ചയായി കാര്യങ്ങള്‍ വിളിച്ചുപറയുക എന്ന്. നന്മയുടെ മുഖംമൂടി കിട്ടാന്‍ ഇടയ്ക്കിടെ കുറേ സംസാരിക്കണം എന്നതിനപ്പുറം എല്ലാം തികഞ്ഞ പൊളിറ്റിക്കല്‍ കറക്ട്‌നെസിലേക്കാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നത്. അതിന്റെ പ്രശ്‌നമാണ് നമുക്ക് ചുറ്റും. അല്ലാതെ മറ്റൊന്നുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in