നേപ്പിൾസിന്റെ ദൈവമെന്ന നിലയിൽ മറഡോണയുടെ രണ്ടാം വരവ് എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം?

നേപ്പിൾസിന്റെ ദൈവമെന്ന നിലയിൽ മറഡോണയുടെ രണ്ടാം വരവ് എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം?

നേപ്പിൾസിന്റെ ദൈവമെന്ന നിലയിൽ ഡീഗോ അറമണ്ടോ മറഡോണയുടെ രണ്ടാം വരവ് എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം.

90ൽ ഇറ്റലിയിൽ വെച്ചു നടന്ന ലോകകപ്പിൽ ഇറ്റലിക്കെതിരായ സെമിഫൈനലിനു ശേഷം ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ജിയാനി മിന എന്ന മാധ്യമ പ്രവർത്തകൻ ഡീഗോയോട് ചോദിക്കുകയുണ്ടായി.

'ഡീഗോയ്ക്ക് മസാനെലിയോ യുടെ കഥ അറിയുമോ'?

ഇല്ല! (ഡീഗോ ചിരിച്ചു കൊണ്ട് പ്രതിവചിവചിച്ചു )

'മസാനെലിയോ നേപ്പിൾസിലെ യാചകരെ സംഘടിപ്പിച്ചു കലാപം നടത്തുകയും,ഒടുവിൽ ദയനീയമായി അടിച്ചമർത്തപ്പെടുകയും ചെയ്തു'

ആ മാധ്യമ പ്രവർത്തകന്റെ പ്രവാചക സ്വഭാവമുള്ള ആ ഓര്മപെടുത്തലിനെ ഡീഗോ അർമാൻഡോ മറഡോണ എന്ന ഫുടബോൾ കളിക്കാരന്റെ ജീവിതമെന്ന് വേണമെങ്കിൽ ചുരുക്കി എഴുതാം. മറഡോണയെ നിർണയിക്കുന്നതിൽ നാപൊളിയിലെ അല്ല നാപിൽസിലെ ഏഴു വർഷങ്ങൾ ധാരാളമാണ്.

ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള അനേകം ചേരികളിലൊന്നായ വില്ല ഫിയറിറ്റോയിൽ കടുത്ത ദാരിദ്ര്യത്തോട് പടവെട്ടിയ ഡീഗോയ്ക്ക് അതിജീവനത്തിനുള്ള മാർഗം കൂടിയായിരുന്നു ഫുട്‍ബോൾ .അരികു വൽക്കരിക്കപ്പെട്ട ദരിദ്രലക്ഷങ്ങൾ ഭക്ഷണമോ, ശുദ്ധജലമോ, റോഡോ, ശൗചാലയമോ പോലുമില്ലാത്ത നിത്യം അധ്വാനിക്കേണ്ടി വന്നു. പട്ടാള(junta) ഭരണക്കൂടത്തിനു കീഴിൽ ജനജീവിതം ഞെരുങ്ങി. ഡീഗോ കുടുംബത്തിനും മറ്റൊരു കഥപറയാനില്ല. മറഡോണയുടെ പിതാവ് ഡോൺ ഡീഗോ എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് ഇഷ്ടിക കളത്തിൽ ജോലിക്ക് പോകുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുകയും ചെയ്തു.ഡീഗോയുടെ വാക്കുകളിൽ പറഞ്ഞാൽ “മരിച്ച് വീട്ടിലെത്തി”.അക്ഷരാർത്ഥത്തിൽ ജീവിച്ചിരിക്കുന്നതിന് വേണ്ടി മാത്രം മരിച്ചു പണിയെടുക്കേണ്ടി വരുന്ന ഒരു ജനത. അവർ അവരുടെ നടപ്പ് ദൈന്യങ്ങളെ ഒറ്റച്ചരടിലെന്ന പോലെ മൈതാനത്ത് ഫുട്‍ബോളിൽ തുന്നിക്കെട്ടി.ദീഗോയെ ഒരു അക്കൗണ്ടന്റ് ആയി കാണാൻ ആഗ്രഹിച്ച മാതാപിതാക്കൾ മകൻ പഠനത്തിൽ ഉഴപ്പി മൈതാനത്ത് തുകൽ പന്തിനു പിറകെ ഓടുന്നത് കണ്ടു കരഞ്ഞു.ലാറ്റിനമേരിക്കൻ ജനതയുടെ വിധിവൈപര്യങ്ങളിൽ ഫുട്‍ബോൾ അവരുടെ ഭാഗ്യ ചിന്ഹമായി മാറി. വില്ല ഫിയറീട്ടോറിയയിലെ കറുത്ത് മെല്ലിച്ച ബാലനിലും ഫുട്‍ബോൾ അത് തന്നെ പ്രവർത്തിച്ചു.

മറഡോണയുടെ പൊളിറ്റിക്കൽ morale രൂപപ്പെട്ടതും അത് രൂഢമൂലയതും വില്ല ഫിയറിട്ടയിലെ കാലത്തിനിടയിലാണ്. അചഞ്ചലമായ ഇടത് -തൊഴിലാളി കൂറ് ജീവിതകാലം മുഴുവൻ ഡീഗോ പ്രകടിപ്പിച്ചു. ദരിദ്രരോടും അടിച്ചമർത്തപ്പെട്ടവരോടും ഒപ്പം നിൽക്കാനുള്ള ത്വര സവർണ സിംഹസനങ്ങളെ അരിശം പിടിപ്പിച്ചു. അവർക്കയാൾ തീൻ മേശക്ക് കൊള്ളാത്ത ചേറ്റു മീനായി, നിഷേധിയും റിബലുമായി. ക്ലബ്ബ് തെരെഞ്ഞെടുപ്പിൽ പോലും മറഡോണ അത് പ്രകടമാക്കി. അർജന്റെനയിലെ സവർണ്ണരുടെ ടീമായ റിവർ പ്ലേറ്റിൽ നിന്നും അന്നത്തെ ഏറ്റവും മികച്ച ഓഫർ വന്നിട്ടും ബ്യുനെസ്സ് ആയെഴ്സിലെ തൊഴിലാളിവർഗത്തിന്റെ ടീമായിരുന്ന ബോക ജൂനിയേഴ്സ് ആയിരുന്നു മറഡോണ തെരെഞ്ഞെടുത്തത്.അതാണെങ്കിൽ മരണം വരെ ഉറച്ചതും കരുതികൂട്ടിയുള്ള രാഷ്ട്രീയ പ്രേരിതമായതും ആയ തെരെഞ്ഞെടുപ്പായിരുന്നു. അതാണെങ്കിൽ മരണനന്തരം ഒരു കുടുംബ സ്വത്ത് പോലെ മകളിലേക്കും പകർന്നു. ബാഴ്‌സലോണ തെരെഞ്ഞെടുപ്പിലും ഈ യുക്തി കാണാം. എന്നാൽ റെക്കോർഡ് തുകയ്ക്ക് ബാഴ്‌സയിൽ കരാർ ഒപ്പിട്ട മറഡോണയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. നൈറ്റ് ക്ലബ് ജീവിതം ടീമിൽ കോച്ചുമായുള്ള അസ്വാരസ്യത്തിനു കാരണമായി.ഡീഗോ പക്ഷേ ഒന്നും നിർത്തുവാൻ ഒരുക്കമായിരുന്നില്ല. മെരുക്കാനാവാത്ത ഒറ്റയാനെ പോലെ അയാൾ മൈതാനം അടക്കി ഭരിച്ചു. ദീഗോയുടെ കളികാണുന്നതിനു വേണ്ടിമാത്രം ഞായറാഴ്ചകളുണ്ടായി.രാത്രി ക്ലബ്ബുകളിൽ ആടിയും പാടിയും കുടിച്ചും മദിച്ചും നടന്ന ഡീഗോ രാവിലെകളിൽ കിടന്നുറങ്ങി. അയാൾ ഉണരുന്ന സമയത്ത് ടീമിന്റെ വ്യായാമങ്ങൾ മറ്റേണ്ടി വന്നു. പക്ഷേ ഡീഗോ തൃപ്തനായിരുന്നില്ല.മാനേജ്മെന്റുമായുള്ള പ്രശ്നവും കളിക്കളത്തിലെ കടുത്ത ഫൗളും അദ്ദേഹത്തിന്റെ കരിയറിലെ മോശംകാലഘട്ടമായി ഡീഗോയ്ക്ക് തന്നെ അനുഭവപ്പെട്ടു. എതിർ ക്ലബുകളുടെ ആരാധകർ വംശീയമായി അധിക്ഷേപിച്ചു. സ്പെയിനിലെ സവർണ ഗാലറികൾ ‘സുഡാക്ക’ എന്ന് മുദ്രകുത്തി (ഇരുണ്ട തൊലിയുള്ള തെക്കേ അമേരിക്കക്കാരനെ അവഹേളിക്കുന്ന പദം). അതിലെറ്റികൊ ബിൽബായോ പോലുള്ള ടീമുകൾ വംശീയ അധിക്ഷേപം വളരെ പ്രകടമായി തന്നെ തുടർന്നു. കോപ ഡൽ റെ ഫൈനൽ മത്സരത്തിനു മുൻപ് ബിൽബായോ യുമായുള്ള മത്സരത്തിനിടെ ഗോചെയോ യുടെ കടുത്ത ഫൗലിനിടയിൽ ദീഗോയുടെ കാലിന്റെ ലീഗ്മെന്റിന് പരിക്കേൽക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരികയും ചെയ്തു.ഡീഗോയുടെ കരിയർ അവസാനിച്ചെന്ന് എല്ലാവരും കരുതിയെങ്കിലും അയാൾ വീറോടെ വീണ്ടും ബൂട്ട് കെട്ടി. 84 മെയ് 5 ന് മാഡ്രിഡിലെ ബർണ്യാബുവിൽ നടന്ന കോപ്പ ഡൽ റേ ഫൈനൽ 1-0ന് ബാഴ്സ ബിൽബായോട് തോൽക്കുകയും മത്സരവസാനം കളി കയ്യാങ്കളി ആവുകയും ചെയ്‌തു. മത്സരത്തിലുടനീളം നാണം കെട്ട രീതിയിൽ ബിൽബായോ ദീഗോയെ ഫൗൾ ചെയ്തു. ഗാലറികൾ അയാൾക്കെതിരെ കടുത്ത തെറികൾ വിളിച്ചു പറഞ്ഞു. നിയന്ത്രണംവിട്ട ഡീഗോ തെറി വിളിച്ച ബിൽബായോ ഗോൾകീപ്പർ മിഗ്വൽ സോലയുടെ മുഖത്ത് മുട്ടുകാലുകൊണ്ട് ഇടിക്കുകയും മറ്റൊരു കളിക്കാരനെ ശക്തമായ്‌ തൊഴിക്കുകയും ചെയ്തു. ഇരുടീമിലെ കളിക്കാരും അണിനിരന്നത്തോടെ കളിക്കളം കൂട്ടത്തല്ലിലേക്ക് വഴിമാറി. ഡീഗോയ്ക്ക് മൂന്ന് മാസത്തെ സസ്പെന്ഷൻ കിട്ടുകയും ബാഴ്‌സ പ്രസിഡന്റ് ദീഗോയെ വിൽക്കുവാനും തീരുമാനിച്ചു.

'അമ്മേ അമ്മേ നിങ്ങൾക്കൊരു കാര്യമറിയുമോ' 'ഞാനിന്നു മറഡോണയെ കണ്ടു' 'അമ്മേ അമ്മേ എന്റെ ഹൃദയം തുടിക്കുകയാണ്' 'ഞാൻ മറഡോണയുമായി പ്രണയത്തിലാണെന്നു തോന്നുന്നു'

നേപ്പിൾസിൽ, അദ്ദേഹം വളർന്നുവന്ന അതേ പ്രശ്‌നങ്ങൾ സഹിക്കുന്ന ഒരു ടീമിനെയും നഗരത്തെയും പൊതുജനങ്ങളെയും കണ്ടെത്താൻ ഡീഗോയ്ക്ക് കഴിഞ്ഞു. ആദ്യ ദിവസം തന്നെ അവിടം അയാൾക്ക് സ്വന്തം വീടുപോലെ അനുഭവപ്പെട്ടു. പ്രവർത്തനരഹിതമായ, താഴ്ന്ന, എന്നാൽ വളരെ ജൈവീകമായ വൈകാരികതയുള്ള ഒരു നഗരമായിരുന്നു നാപിൽസ്. പ്രത്യേകിച്ചും ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം. സ്വന്തം കാര്യത്തിനല്ലാതെ അവർ ഞായറാഴ്ചയ്ക്ക് വേണ്ടി മാത്രം ജീവിച്ചു.ഫുട്‍ബോൾ കാണാൻ അനുഭവിക്കാൻ. വൻ നിലയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും സംഘടിത കുറ്റകൃത്യങ്ങളും കൊണ്ട് കുഴങ്ങി മറിഞ്ഞ നപ്പിൽസിനെ വടക്കന്മാർ ഇറ്റലിയുടെ അഴുക്ക് ചാലെന്ന് പരിഹസിച്ചു. ഇറ്റലിയിലെ ആഫ്രിക്കയെന്ന് ഉപയൊഗിക്കുന്നതാണ് ഉചിതം. വടക്ക്ഭാഗത്ത് കളിക്കാൻ പോയപ്പോഴൊക്കെയും ഇത് നഗ്നമായി പ്രകടമായി. ഇറ്റലിയുടെ പ്രൗഡിയിൽ തെറിച്ചു വീണ ഒരു കറയായി ചിത്രീകരിക്കുകയും നാപിൽസിനെ വടക്കർ അനൗപചാരീകമായി ഇറ്റലിയിയുടെ ഭൂപടത്തിൽ നിന്ന് പുറന്തള്ളൂകയും ചെയ്തിരുന്നു.പ്രഭുക്കന്മാരും വ്യാവസായിക വടക്കും അവരുടെ പണക്കൊഴുപ്പുള്ള ക്ലബുകളും മാസികമായും കളിക്കളത്തിലും തെക്കൻ പ്രവിശ്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും ടീമുകളെ വേട്ടയാടി.ബാഴ്‌സയിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപെടാൻ ദീഗോയുടെ ഉള്ളം കൊതിച്ചു. മറഡോണയുമായുള്ള ഒപ്പിടൽ ചർച്ചയ്ക്കായി ബാഴ്‌സലോണയിലേക്ക് പോയ വ്യക്തി, നാപ്പോളി കായിക ഡയറക്ടർ അന്റോണിയോ ജൂലിയാനോ നേപ്പിൾസിലെ ചേരികളിൽ നിന്നുള്ളയാളായിരുന്നു. തന്റെ ജന്മനാട്ടിലെ ക്ലബ്ബായ നാപൊളിയിൽ ചേർന്നാൽ ഡീഗോ ഒരു “ജീവനുള്ള ദൈവമായി” മാറുമെന്നും നാപൊളിക്കാർ അവനുവേണ്ടി മരിക്കുമെന്നും ജൂലിയാനോ മറഡോണയോട് പറഞ്ഞു.

ബാഴ്‌സയുമായുള്ള ട്രാൻസ്ഫർ കരാറിൽ ഒപ്പിടാൻ ലോക റെക്കോർഡ് ഫീസ് അംഗീകരിച്ചു കൊണ്ട് തന്നെ ജൂലിയാനോ സമ്മതിച്ചിട്ടും അവസാന നിമിഷം കരാർ മുന്നോട്ട് പോകാൻ 500,000 ഡോളർ അധികമായി ആവശ്യപ്പെട്ടുകൊണ്ട് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ലൂയിസ് ന്യൂസ് മറഡോണയ്ക്കും നാപൊളിക്കുമിടയിൽ മതിൽ പണിതു. മറഡോണയെപോലുള്ള ഒരു വൻ താരത്തെ ദരിദ്രരുടെനടായ നാപിൽസും അവിടുത്തെ തീരെ പാങ്ങില്ലാത്ത ക്ലബായ നാപൊളിയും ഈ ബാധ്യത എങ്ങനെ വഹിക്കുമെന്ന് മാധ്യമങ്ങൾ അതിശയപെട്ടു. ചിലർ പരിഹസിച്ചു.എന്നാൽ തെരുവുകളിൽ ഹുണ്ടിക ശേഖരണം നടത്തിക്കൊണ്ടാണ് മാധ്യമങ്ങൾക്കും ബാഴ്‌സ പ്രസിഡന്റിനും നെപ്പോളിയൻ ജനത മറുപടി കൊടുത്തത്. മത്സ്യ തൊഴിലാളികളും കർഷകരും തെരുവ് തെണ്ടികൾ മുതൽ സ്പാനിഷ് ക്വാർട്ടറിലെ കുപ്രസിദ്ധമായ ടെൻ‌മെൻറുകളും കാമോറ നടത്തുന്ന ജില്ലയായ ഫോർ‌സെല്ല വരെ അതിൽ പങ്കാളിയായി. ഒടുവിൽ അവർ അവരുടെ പിൽക്കാല ദൈവത്തെ നാട്ടിലെത്തിക്കുന്നതിനായുള്ള സാമ്പത്തിക പ്രയാസം പരിഹരിക്കാൻ ഇടപെടുന്നത് കണ്ടു ലോകം ഞെട്ടി.

"നേപ്പിൾസിലെ പാവപ്പെട്ട കുട്ടികളുടെ വിഗ്രഹമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഞാൻ ബ്യൂണസ് അയേഴ്സിൽ താമസിച്ചിരുന്ന കാലത്തെപ്പോലെയായിരുന്നു അവർ,”

“അവർ എന്നെ സ്നേഹിക്കുന്നുവെന്നും അവർ എന്നെ ശരിക്കും സ്നേഹിക്കുന്നുവെന്നും എനിക്ക് തോന്നി,” അദ്ദേഹം തന്റെ ആത്മകഥയിൽ വെളിപ്പെടുത്തി. “നേപ്പിൾസ് ഒരു ഭ്രാന്തൻ നഗരമായിരുന്നു - അവരും എന്നെപ്പോലെ ഭ്രാന്തന്മാരായിരുന്നു".

1984 ജൂലൈ 5 ന് നാപോളിയുടെ കളിക്കാരനായി ഡീഗോ അവതരിച്ചു. നേപ്പിൾസിലെ നീല വേനൽക്കാല ആകാശത്തിൽ നിന്ന് ഒരു ഹെലികോപ്റ്ററിൽ അദ്ദേഹം എത്തി, 70,000 ൽ അധികം ആരാധകർ നിറഞ്ഞ സ്റ്റേഡിയം “ഹോ വിസ്റ്റോ മറഡോണ, ഹോ വിസ്റ്റോ മറഡോണ” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. (‘ഞാൻ മറഡോണയെ കണ്ടു, മറഡോണയെ കണ്ടു’).

കിരീട നേട്ടത്തിനു ശേഷം മറഡോണ മാധ്യമങ്ങളോട് പറഞ്ഞു:'എന്നെ സംബന്ധിച്ചിടത്തോളം ഈ നേട്ടം ലോകകപ്പ് നേടുന്നതിനേക്കാൾ വളരെയധികം അർത്ഥമുണ്ട് , ” “ഞാൻ ടോക്കിയോയിൽ ഒരു യുവ ലോകകപ്പ് നേടി, കഴിഞ്ഞ വർഷം മെക്സിക്കോയിൽ നടന്ന ലോകകപ്പ് ഞാൻ നേടിയിരുന്നു, എന്നാൽ രണ്ട് അവസരങ്ങളിലും ഞാൻ തനിച്ചായിരുന്നു, എനിക്ക് ചങ്ങാതിമാരില്ല. ഇവിടം എന്റെ കുടുംബമാണ് , നേപ്പിൾസ് നഗരം എന്നോടൊപ്പമുണ്ട്, കാരണം ഞാൻ നേപ്പിൾസിന്റെ മകനാണെന്ന് ഞാൻ കരുതുന്നു. ”

ഒരു വെളുത്ത ടി-ഷർട്ടും നീല ചിനോസും ധരിച്ച്, സാൻ‌പോളോയുടെ ഇന്റീരിയറിൽ നിന്ന് മൈതാനത്തിന്റെ മധ്യഭാഗത്തേക്ക് ഡീഗോ നടന്നു നൂറിലധികം മാധ്യമപ്രവർത്തകരും ക്യാമറമാൻമാരും വലയം ചെയ്തിരുന്നു. ‘ഓലെ, ഓലെ, ഓലെ, ഓലെ, ഡീഗോ, ഡീഗോ’ എന്ന മന്ത്രോച്ചാരണത്തിന്,നാപിൽസിലെ കാവൽ മാലാഖയായ വെസൂവിയസ് പർവതത്തിന്റെ പൊട്ടിത്തെറി തോൽക്കുന്ന, കരിമരുന്ന് കൂടാരം പൊട്ടി ത്തെറിക്കുന്ന പ്രകമ്പനമായി മാറിയ ജനക്കൂട്ടത്തിന് ഡീഗോ ചുംബനം നൽകി.

സാൻ പോളോയിലെ അദ്ദേഹത്തിന്റെ ആദ്യ ഷോട്ട് 35 യാർഡിൽ നിന്ന് മുകളിലെ മൂലയിലേക്ക് ചുരുണ്ടു. കഴുത്തിൽ ഒരു നാപോളി സ്കാർഫ് അണിഞ്ഞു അദ്ദേഹം നാപൊളിയെ ജനതയെ അഭിസംബോധന ചെയ്തു. “ഗുഡ് ഈവനിംഗ്, നെപ്പോളിറ്റൻസ്. നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്" അത് വെസൂവിയസ് പർവതത്തിൽ തട്ടിയെന്നപോലെ ആയിരം പ്രതിധ്വനിയായി നാപിൽസ് നഗരത്തിൽ അലയടിച്ചു.ജൂലിയാനോ പ്രവചിച്ചതുപോലെ മറഡോണ ജീവനുള്ള ദൈവമായി മാറുകതന്നെ ചെയ്തു. നാപോളിയ്‌ക്കൊപ്പം മറഡോണ നേടിയ നേട്ടം അവിശ്വസനീയമായിരുന്നു. അദ്ദേഹം വരുന്നതിനുമുമ്പ്, തെക്കൻ മെയിൻ ലാന്റിൽ നിന്നുള്ള ഒരു ടീം സ്കഡെറ്റോ നേടിയിട്ടില്ല. 1982-83 ലും 1983-84 ലും നാപ്പോളി കഷ്ടിച്ചു തരംതാഴ്ത്തൽ ഒഴിവാക്കിയതേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം ഒപ്പിടുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ഡ്രോപ്പ് സോണിന് മുകളിൽ ഒരു പോയിന്റ് പൂർത്തിയാക്കിയത്.

“ഒരു ചാമ്പ്യൻഷിപ്പിനേക്കാൾ രണ്ടാം ഡിവിഷനുമായി ഫുട്ബോൾ കാര്യത്തിൽ നാപോളി അടുത്തു,” അദ്ദേഹം ഓർമ്മിപ്പിച്ചു. “ഞാൻ കഷ്ടത അനുഭവിക്കുമെന്ന് എനിക്കറിയാം.എന്നിലോ ഞങ്ങളിലോ(ടീമിൽ) അവർക്കുണ്ടായിരുന്ന വിശ്വാസം കുറവായിരുന്നു. ഞാൻ കോപിക്കുകയും നന്നായി കളിക്കുകയും ചെയ്തു. ”

മറഡോണയുടെ നാപ്പോളി ഒറ്റയാൾ ടീമായി വിവരിക്കുന്നത് തികച്ചും ഔചിത്യമില്ലായമയാണ് . 1987 ലെ ചാമ്പ്യൻമാരിൽ ഇറ്റലിയിലെ അന്താരാഷ്ട്ര താരങ്ങളായ ഫെർണാണ്ടോ ഡി നാപോളി, സാൽവറ്റോർ ബാഗ്നി, ബ്രൂണോ ജിയോർഡാനോ, പ്രതിരോധ ഇതിഹാസം സിറോ ഫെരാര എന്നിവരും ഉൾപ്പെടുന്നു. 1990 ലെ വിജയികളിൽ ബ്രസീലിയൻ താരങ്ങളായ അലേമാവോയും കെയർകയും ഒരു യുവ ജിയാൻഫ്രാങ്കോ സോളയും ഉൾപ്പെടുന്നു.എന്നിരുന്നാലും, മറഡോണ ഇല്ലായിരുന്നെങ്കിൽ, ചാമ്പ്യൻഷിപ്പ് ഉയർത്താൻ നാപോളിക്ക് അടുക്കാൻ പോലും കഴിയുമായിരുന്നില്ലെന്ന് വ്യക്തമാണ്. അക്കാലത്ത്, സീരി - എ ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ ലീഗായിരുന്നു. ഓരോ ടീമും, ലോകോത്തര നിലവാരമുള്ള (വിദേശ കളിക്കാർ)കളിക്കാരെ സ്വന്തമാക്കി അഭിമാനിച്ചു; യുവന്റസിലെ പ്ലാറ്റിനി, ബോണിക്, ലോഡ്രപ്പ്, എസി മിലാനിലെ വാൻ ബാസ്റ്റൺ, ഗുല്ലിറ്റ്, റിജ്‌കാർഡ്, ഇന്റർ, റമ്മെനിഗെ, മാത്തൂസ്, ബ്രെം, ക്ലിൻസ്മാൻ, ഇന്റർ, ഫാൽക്കാവോ, സെറീസോ, റോമ, സോക്രട്ടീസ്, പസറെല്ല,ഫിയോറെന്റീന, എൽക്ക്ജെയർ, വെറോനയിലെ ബ്രീഗൽ - സിക്കോ പട്ടിക നീളുന്നു. ഇതിനു മുൻപോ ശേഷമോ ഒരു ലീഗ് ഗെയിമിന്റെ സൂപ്പർസ്റ്റാറുകളെഎല്ലാം ഒരേസമയം കുത്തകയാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.

ആ സാഹചര്യത്തിൽ, 60 വർഷത്തെ ചരിത്രത്തിൽ രണ്ട് കോപ്പ ഇറ്റാലിയ മാത്രം നേടിയ ഒരു ടീമിനെയാണ് മറഡോണ തോളിലേറ്റി ഇറ്റലിയിലെയും പിന്നീട് യൂറോപ്പിന്റെ നെറുകയിലേക്കും ഉയർത്തിയത്. രണ്ട് സ്കഡെറ്റി, യുവേഫ കപ്പ്, മറ്റൊരു ഇറ്റാലിയൻ കപ്പ് എന്നിവ നാപൊളിയെ സംബന്ധിച്ച് അത്ഭുതകരമാണ്.

അങ്ങനെ ചെയ്യുമ്പോഴും , അവൻ എന്നേക്കും ജീവിക്കുന്ന പ്രതിഭയുടെ നിമിഷങ്ങൾ സൃഷ്ടിച്ചു. വെറോണയ്‌ക്കെതിരായ സെൻസേഷണൽ 40-യാർഡ് വോളി മുതൽ ലാസിയോയ്‌ക്കെതിരായ ഹാട്രിക്ക് വരെ - അതിൽ നിശിതകോണിൽ നിന്നുള്ള വിശിഷ്ടമായ ചിപ്പ് ഉൾപ്പെടുന്നു. ആദ്യമാദ്യമൊക്കെ തോൽവിയോടെ തുടങ്ങിയെങ്കിലും ഇറ്റാലിയൻ ലീഗിലെ കുത്തക ക്ലബുകളെ, വടക്കരെ തോൽപ്പിച്ച് തുടങ്ങി. റോമാ, മിലാൻ ടീമുകൾ വേറൊണാ അങ്ങനെ ഓരോരുരുത്തരായി തോൽവിയുടെ കയ്പ് രുചിച്ചു തുടങ്ങി. 1985 നവംബർ 3 ന് മറഡോണയുടെ നാപൊളി 12 വർഷത്തിനിടെ യുവന്റസിനെതിരായ ആദ്യ വിജയം നേടി. പേനൾട്ടി ബോക്സിനു പുറത്ത് മറഡോണയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനു കിട്ടിയ ഫ്രീകിക്ക് ജുവന്റ്‌സ് വന്മതിലുകൾമറികടന്നു ഗോൾ പോസ്റ്റിലേക്ക് കോരിയിടുന്ന കാഴ്ച സ്റ്റേഡിയത്തിലെ നാപൊളി ആരാധകർക്കുപോലും വിശ്വസിക്കാനായില്ല.അഞ്ച് നാപോളി ആരാധകർഅത് കണ്ടു കുഴഞ്ഞു വീഴുകയും രണ്ട് ജുവാന്റ്‌സ് ആരാധകർക്ക് ഹൃദയാഘാതം നേരിടുകയും ചെയ്‌തെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

മറഡോണയുടെ കളി തത്സമയം കാണുന്നത് ഒരു നിഗൂഢമായ അനുഭവം പോലെയായിരുന്നു. ബയേൺ മ്യൂണിക്കിനെതിരായ 1989 ലെ യുവേഫ കപ്പ് സെമി ഫൈനൽ രണ്ടാം പാദത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ ഓൺ-ഫീൽഡ് എക്സിബിഷൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ പ്രീ-മാച്ച് സന്നാഹമാണ്.ഓപ്പസിലെ 1985 ലെ ഹിറ്റ് ലൈവ് ഈസ് ലൈഫിന്റെ ശബ്ദത്തിലേക്ക് പന്ത്-ജഗ്‌ളിംഗ്, തന്ത്രങ്ങൾ, ഫ്ലിക്കുകൾ, നൃത്ത നീക്കങ്ങൾ എന്നിവയിൽ നിന്ന് മൂന്ന് മിനിറ്റ് അദ്ദേഹം ഒളിമ്പിയസ്റ്റേഡിയത്തെ മുഴുവൻ ആകർഷിച്ചു.ഡീഗോ നല്ല നർത്തകനാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ക്ളോഡിയ പിന്നീട് പറയുന്നുണ്ട്. കളിക്ക് മുന്നേ മറഡോണയുടെ വാമപ് സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ കാണുന്നത് കാണികൾക്ക് ഹരം പകർന്നു. ഒരു നർത്തകന്റെപോലെ ചടുലമായ നീക്കങ്ങളിൽ പന്തും ഡീഗോയും മറ്റൊന്നായില്ല.

1987-ൽ നാപ്പോളി അവരുടെ ചരിത്രപരമായ ആദ്യത്തെ സ്കഡെറ്റോ നേടി. ലീഗിലെ അവസാന മത്സരത്തിൽ റോബർട്ടോ ബാജിയോയുടെ ഫിയോറെന്റീനയ്‌ക്കെതിരെ 1-1 ഹോം മാച്ചിൽ സമനില നേടികൊണ്ടായിരുന്നു അത്.അവസാന വിസിൽ മുഴങ്ങുമ്പോൾ സാൻപോളി പൊട്ടിത്തെറിച്ചു; 70,000 ആരാധകരും അസൂറി പതാകകളും ഒരു കടലെന്ന പോലെ ആഘോഷങ്ങളുടെയും പടക്കങ്ങളുടെയും നീല പുകയിലൂടെ അലയടിച്ചു. നാപോളി ഡ്രസ്സിംഗ് റൂം വന്യമായ ആഘോഷങ്ങളിൽ കുതിർന്നു. ആക്കാലത്തെ നാപൊളിയുടെ ഡ്രെസ്സിങ് റൂം പാട്ടുകൾ വലിയ ഹിറ്റായിരുന്നു.'അമ്മേ അമ്മേ നിങ്ങൾക്കൊരു കാര്യമറിയുമോ''ഞാനിന്നു മറഡോണയെ കണ്ടു''അമ്മേ അമ്മേ എന്റെ ഹൃദയം തുടിക്കുകയാണ്''ഞാൻ മറഡോണയുമായി പ്രണയത്തിലാണെന്നു തോന്നുന്നു'

തെരുവുകൾ, വീട്ടു മുറികൾ, കോളേജുകൾ, തുടങ്ങി എല്ലായിടത്തും ഒരു നാടോടി പാട്ട് പോലെ ഇത് അലയടിച്ചു.

കിരീട നേട്ടത്തിനു ശേഷം മറഡോണ മാധ്യമങ്ങളോട് പറഞ്ഞു:'എന്നെ സംബന്ധിച്ചിടത്തോളം ഈ നേട്ടം ലോകകപ്പ് നേടുന്നതിനേക്കാൾ വളരെയധികം അർത്ഥമുണ്ട് , ” “ഞാൻ ടോക്കിയോയിൽ ഒരു യുവ ലോകകപ്പ് നേടി, കഴിഞ്ഞ വർഷം മെക്സിക്കോയിൽ നടന്ന ലോകകപ്പ് ഞാൻ നേടിയിരുന്നു, എന്നാൽ രണ്ട് അവസരങ്ങളിലും ഞാൻ തനിച്ചായിരുന്നു, എനിക്ക് ചങ്ങാതിമാരില്ല. ഇവിടം എന്റെ കുടുംബമാണ് , നേപ്പിൾസ് നഗരം എന്നോടൊപ്പമുണ്ട്, കാരണം ഞാൻ നേപ്പിൾസിന്റെ മകനാണെന്ന് ഞാൻ കരുതുന്നു. ”

ഭ്രാന്തമായ ആവേശത്താൽ നെപ്പോളിറ്റുകാർ തെരുവിലിറങ്ങി, അവർ തങ്ങളുടെ അസുറി പതാക പതിച്ച നീല കൊടികൾ വീശി തെരുവുകൾ കയ്യടക്കി. എല്ലാ പ്രായത്തിലുമുള്ള ആളുകളും അവരുടെ ജീവിതത്തിൽ സ്വപ്നതുല്യമായി കൈവന്ന അവസരം ആസ്വദിച്ചതിനാൽ നഗരം മുഴുവൻ സ്തംഭിച്ചു.ആഘോഷം പലയിടത്തും ഒരു മാസത്തിലധികം നീണ്ടുനിന്നു. നാപിൽസ് ജനത ഒറ്റപ്പെട്ട ബസുകളുടെ മേൽക്കൂരയിൽ നൃത്തം ചെയ്തു, വാഹനങ്ങൾ നിർത്താതെ ഹോൺ മുഴക്കി കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധർ വരെ മറഡോണ മുടിയുടെ വിഗ്ഗുകൾ വെച്ചു നൃത്തം ചെയ്തു. നാട്ടുകാർ യുവന്റസ്, ഇന്റർ, റോമാ ടീമുകളുടെ പേരുഴുതിയ ശവപ്പെട്ടികളുമെന്തി ശവഘോഷ യാത്ര നടത്തുകയും പ്രതീകാത്മകമായി ശവസംസ്കാരം നടത്തുകയും ചെയ്തു. നഗരത്തിലെ ഏറ്റവും വലിയ സെമിത്തേരിക്ക് പുറത്ത്, ഒരു ബാനർ ഇങ്ങനെ എഴുതി: “നിങ്ങൾക്ക് എന്താണ് നഷ്ടമായതെന്ന് നിങ്ങൾക്കറിയില്ല!”

പതിറ്റാണ്ടുകളുടെ മാനസിക അടിമത്തത്തിനും കഷ്ടപ്പാടുകൾക്കും ശേഷം, ഫുട്ബോൾ മൈതാനത്തും പുറത്തും ഭീകരമായി അടിച്ചമർത്തപ്പെട്ട നെപ്പോളിറ്റക്കാർക്ക് ഭരണവർഗത്തെ അട്ടിമറിച്ചതിന്റെ സന്തോഷം അടക്കി നിർത്താൻ കഴിഞ്ഞില്ല.ആത്യന്തികമായി പ്രഭുക്കന്മാരെ, വടക്കരെ, ഭരണവർഗത്തെ അട്ടിമറിചെന്ന് നാപൊളിറ്റൻ ജനത വിശ്വസിച്ചു. ശരിക്കും നോർത്ത് vs.സൗത്ത് യുദ്ദ വിദ്വേഷമാണ് മറഡോണയുടെ നേട്ടത്തെ നെപ്പോളിറ്റൻ‌മാർക്ക് സവിശേഷമാക്കിയത്.അത് എക്കാലത്തേക്കുമുള്ള നീക്കിയിരിപ്പായി. നപോളിയിൽ പുതിയ ദീഗോമാരും ദീഗകളും പിറന്നു. നാപൊളിറ്റൻ ജനത അവരുടെ മനസിലെ രൂപക്കൂട്ടിൽ ഡീഗോ എന്ന രണ്ടാം ക്രിസ്തുവിനെ കുടിയിരുത്തി. വീടുകളിൽ കടകളിൽ അവൻ മറിയത്തിനും യേശുവിനും സമീപത്തായി നിലകൊണ്ടു.അടുത്ത നൂറ്റാണ്ടുകളിലേക്ക് കൈമാറുന്നതിനായി അവരത് നാപിൽസിന്റെ ചോരഞരമ്പുകളിലേക്ക് പടർത്തി.

1871 ൽ രാജ്യം ഏകീകരിക്കപ്പെട്ടതുമുതൽ ഇറ്റലിയുടെ വടക്കും തെക്കും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഇറ്റലിയുടെ വ്യാവസായിക വടക്ക് ടൂറിനിലെ ഫിയറ്റ്-ഫെരാരി പോലുള്ള വൻ കിട ഫാക്ടറികളിലൂടെ സാമ്പത്തിക രംഗത്ത് ആധിപത്യം പുലർത്തുന്നു. അതേസമയം, തെക്ക് വളരെയധികം കാർഷിക മേഖലയാണ്, ദാരിദ്ര്യവും കടുത്ത തൊഴിലില്ലായ്മയും അനുഭവിക്കുന്നു. ഈ സാമ്പത്തിക അന്തരം മുൻവിധിയോടെയുള്ള വംശീയ മനോഭാവങ്ങൾക്ക് കാരണമായി. തെക്കരെ വടക്കർ ദരിദ്രരും മടിയന്മാരും വിദ്യാഭ്യാസമില്ലാത്തവരും അശുദ്ധരും ആയി കാണുന്നു. അവരെ അറബ് -ആഫ്രിക്കൻ വംശജരെ വിളിക്കുന്ന പരാന്ന ഭോജികൾ എന്ന് അർത്ഥം വരുന്ന 'ടെറോണി' എന്ന പദം ഉപയോഗിച്ച് അധിക്ഷേപിച്ചു. അവരുടെ സമീപപ്രദേശങ്ങൾ മാഫിയയും കമോറയും നിയന്ത്രിക്കുന്നു. അതേസമയം, വടക്കൻ ജനതയെ തണുത്ത മനസ്സും ഉള്ളവരായി പണം സമ്പാദിക്കുന്നതിൽ മത്രം ശ്രദ്ധിക്കുന്ന അത്യാഗ്രഹികളുമായാണ് കാണുന്നത്.പതിറ്റാണ്ടുകളുടെ ഈ ശത്രുത ഫുട്ബോൾ മൈതാനത്താണ് ഏറ്റവും വ്യക്തമായി പ്രതിനിധീകരിക്കപ്പെട്ടത്. നേപ്പിൾസിലെ പൗരന്മാർ അനുഭവിച്ചതുപോലെ വർഷങ്ങളായി പ്രാദേശിക വംശീയത ഇറ്റലിയിൽ മറ്റൊരു നഗരത്തിലെ മനുഷ്യർക്കും നേരിടേണ്ടി വന്നിട്ടില്ല. മറഡോണയുടെ ടീം വടക്ക് ഭാഗത്തേക്കുള്ള മത്സരങ്ങളിലേക്ക് പോയപ്പോൾ അവരെ നിന്ദ്യമായ അപമാനിച്ചു. ‘ഇറ്റലിയിലേക്ക് സ്വാഗതം’, ‘കഴുകുക!’, ‘നാപ്പോളി, കോളറ ബാധിതർ’, ‘വെസൂവിയസ്, അവരെ തീകൊണ്ട് കഴുകുക’ എന്നിവ വടക്കൻ ആരാധകർ പ്രദർശിപ്പിക്കുന്ന ഒരുപിടി ബാനറുകൾ മാത്രമാണ്. തെക്കൻ ഇറ്റലിക്കാരുടെ ഇരുണ്ട നിറം കാരണം കുരങ്ങൻ മന്ത്രങ്ങളും ഉണ്ടാകും.

“എല്ലാവരും, എല്ലാം ഞങ്ങൾക്ക് എതിരായിരുന്നു,” മറഡോണ തന്റെ ആത്മകഥയിൽ വിശദീകരിച്ചു. “ഇറ്റലിയിലേക്ക് സ്വാഗതം” ബാനറുകളായിരുന്നു ഏറ്റവും മോശം. നോർത്ത് -സൗത്ത് യുദ്ധം മുഴുവൻ എന്നെ ശക്തനാക്കുകയും എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യാൻ അവസരം നൽകുകയും ചെയ്തു: ഒരു ലക്ഷ്യത്തിനായി പോരാടുക. അത് ദരിദ്രരുടെ കാരണമാണെങ്കിൽ, ഏറ്റവും നന്നായിരിക്കും. ”

വടക്കൻ സമ്പന്നതയുടെയും ശക്തിയുടെയും ഏറ്റവും വലിയ പ്രാതിനിധ്യമായിരുന്നു യുവന്റസ്. ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള ടീമായിരുന്നു. ഇറ്റലിയിലെ ഏറ്റവും വിജയകരമായ ക്ലബ് -.മറഡോണയുടെ കാലമായപ്പോഴേക്കും 20-ലധികം സ്കഡെറ്റയുമായി അവർ വളരെ ഉയരത്തിലായിരുന്നു. രാഷ്ട്രീയ വിഗതികൾ ഉണ്ടാക്കാൻ പാകത്തിൽ മസിൽ വികസിപ്പിച്ച ഒരു ഫുട്‍ബോൾ ക്ലബ്.അതിനാൽ തന്നെ റഫറിമാരിൽ നിന്ന് സഹായം ലഭിച്ചുവെന്ന് നിരന്തരം ആരോപിക്കപ്പെട്ടു. അധികാരത്തെയും സമ്പന്നതയെയും നിഷേധാത്മകമായി വെല്ലുവിളിക്കാൻ മുൻ‌തൂക്കം നൽകിയ ഒരു കൂട്ടം ആളുകൾ നെപ്പോളിറ്റൻ‌മാരേക്കാൾ കൂടുതൽ യുവന്റസിനെ വെറുത്തില്ല.

ആ നിഷേധം സാൻ ജെന്നാരോയുടെ ഇതിഹാസവുമായി,റോമൻ സാമ്രാജ്യത്തിന്റെ കാലം വരെ ഇത് കാണാം . ക്രിസ്ത്യാനികളെ വലിയ പീഡനത്തിനിടെ നേപ്പിൾസിലെ രക്ഷാധികാരി റോമിനെ ധിക്കരിച്ചു, പ്രദേശവാസികളെ കഴുമരത്തിൽ നിന്ന് രക്ഷിച്ചു. നെപ്പോളിറ്റുകാർക്ക് ഒരു സഹായഹസ്തം ആവശ്യമുള്ളപ്പോഴെല്ലാം അവർ സാൻ ജെന്നാരോയോട് പ്രാർത്ഥിക്കുന്നു. നേപ്പിൾസിലെ ജനങ്ങൾ മുൻ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയെയും ധിക്കരിച്ചു. 1943 ലെ ‘നേപ്പിൾസിന്റെ നാല് ദിവസങ്ങൾ’ എന്നറിയപ്പെടുന്ന ജർമൻ അധിനിവേശത്തിനെതിരെ ഒക്ടോബർ 27മുതൽ നവംബർ 1 വരെ ഇറ്റാലിയൻ പാർട്ടിസാൻസ് നടത്തിയ പോരാട്ടത്തിലൂടെയാണ് നാപിൽസ് സ്വാതന്ത്രയായത്. നാസി സൈനിക അധിനിവേശത്തിനെതിരെ കലാപം നടത്തിയ ഇറ്റലിയിലെ ആദ്യത്തെ നഗരം നാപിൽസ് ആയിരുന്നു.ഫിഡൽ കാസ്ട്രോയുടെ ഉറ്റ ചങ്ങാതിയായിരുന്ന മറഡോണ ഈ സ്ഥാപന-ഭരണകൂട വിരുദ്ധ വികാരത്തെ തികച്ചും സ്വീകരിക്കുകയുണ്ടായി. ആസിഫ് കപാഡിയയുടെ സിനിമയിൽ, തന്റെ രണ്ട് വയസ്സുള്ള മകൾ ഡാൽമയെ യുവന്റസ് വിരുദ്ധ ഗാനങ്ങൾ പഠിപ്പിക്കുന്ന ഒരു രംഗമുണ്ട്. “ജുവെ, ജുവെ, വഫാൻ‌കുലോ! (ജുവെ, ജുവെ, ഫക്ക് ഓഫ്!) ”ഡാൽമ ദീഗോയ്ക്കു ശേഷം വരികൾ ആവർത്തിച്ചു.

“ശക്തരായ നോർത്തിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നാപോളിയുമായി ചെയ്തത് യഥാർത്ഥ തിരിച്ചടിയാണ്,” "അത് അവരെ നോവിച്ചു. ഞങ്ങൾക്ക് മുമ്പ് തെക്ക് നിന്ന് ആരും സ്കഡെറ്റോ നേടിയിട്ടില്ല. അവർ നേപ്പിൾസിലെ ദീഗോയെ സ്നേഹിച്ചില്ല; ദരിദ്ര തെക്കൻ ഇറ്റലിയിലെ എല്ലാവരും എന്നെ സ്നേഹിച്ചു. ഞാൻ അവരുടെ ചിഹ്നമായിരുന്നു. ദരിദ്രരായ തെക്കിന്റെ ശക്തനായ വടക്കനെതിരായ ചിഹ്നം. ”

ലോകകപ്പ് ഇറ്റാലിയ ‘90 ന് ശേഷം എല്ലാം തകിടം മറഞ്ഞു . ആ ടൂർണമെന്റിന്റെ സെമി ഫൈനലിൽ മറഡോണയുടെ അർജന്റീനയാണ് പെനാൽറ്റിയിലൂടെ അസുറിയെ പുറത്താക്കിയത്. തന്റെ രാജ്യത്തിന്റെ അവസാന സ്‌പോട്ട് കിക്ക് നേടിയ ഐക്കണിക് നമ്പർ 10.മത്സരം നടന്നത് നാപൊളിയിൽ മറഡോണയുടെ സ്വന്തം ഗ്രൗണ്ടിൽ. അതൊരു കുരുക്കായിരുന്നു. ദീഗോയെയും നാപൊളിയെയും ഒന്നിച്ചു പൂട്ടാനുള്ള കുരുക്ക്. നാപൊളിയെ അവർ ഇറ്റലിയായി അംഗീകരിച്ചില്ലെന്നും, ദീഗോയാണ് ഞങ്ങൾക്ക് അഭിമാനം തന്നതെന്നും ആയതിനാൽ അർജന്റീന ജയിക്കണമെന്നും വാദിക്കുന്ന നാപിൽസ്കാരെ 90ലെ ലോകകപ്പിൽ കാണാം. എന്നാൽ വടക്കൻ രാഷ്ട്രീയ കുബുദ്ദികൾ ദേശീയതയെന്ന പകർച്ച വ്യാതി നാപ്പിൾസിന് മേൽ കുടഞ്ഞിട്ടു.വടക്കൻ പ്രഭുക്കന്മാരുടെ രാഷ്ട്രീയ നീക്കങ്ങളെ ചെറുക്കാനുള്ള ആയുധമൊന്നും അയാളുടെ കയ്യിലുണ്ടായിരുന്നില്ല. നാപിൽസ് ജനതയ്ക്ക് നൽകിയ അഭിമാനം മാത്രമാണ് അയാളുടെ കൈമുതൽ. അതിലാണ് അയാളുടെ വിശ്വാസം.

“ഇപ്പോൾ എല്ലാവരും നിയോപൊളിറ്റൻമാരോട് ഇറ്റാലിയൻ ആകാനും അവരുടെ ദേശീയ ടീമിനെ പിന്തുണയ്ക്കാനും ആവശ്യപ്പെടുന്നു എന്നത് എനിക്കിഷ്ടമല്ല,” .

“നേപ്പിൾസിനെ എല്ലായ്പ്പോഴും ഇറ്റലിയിലെ മറ്റുള്ളവർ പാർശ്വവൽക്കരിച്ചു. ഏറ്റവും അന്യായമായ വംശീയത അനുഭവിക്കുന്ന നഗരമാണിത്. ”മത്സരത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു

പ്രദേശിക അസ്വസ്ഥതകൾ ഇളക്കിവിടുന്നതിന് നമ്പർ 10 ന്റെ ഒരു മഹത്തായ നീക്കമായിരുന്നു അത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രാഷ്ട്രീയ പാസ്. കാരണം നാപിൽസിന്റെ ഗ്രൗണ്ട് സപ്പോർട്ട് ഡീഗോയ്ക്ക് വേണമായിരുന്നു. അയാൾ അപ്പോഴേക്കും അത്രത്തോളം ഒരു നാപൊളിറ്റൻ ആയിക്കഴിഞ്ഞിരുന്നു.

മത്സരത്തിലെ തോൽവിക്ക് ശേഷം അന്നത്തെ യുവന്റസ് പ്രസിഡന്റ് ജിയാൻപിയോ ബോണിപെർട്ടി ഇറ്റാലിയൻ ജനതയ്ക്ക് ഒരു ആഘാതകരമായ ഒരു നെടുവീർപ്പ് കുടഞ്ഞിട്ടു.“നേപ്പിൾസിലെ ആളുകൾ ഇറ്റലിയെ പിന്തുണയ്ക്കുന്നത് നിർത്തുമെന്ന് ഞങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല,”

ഇറ്റലി ഒഴിവാക്കിയതിനെ തുടർന്ന് മറഡോണ ഒരു പൊതു വിദ്വേഷ വ്യക്തിയായി മാറി. 'ഗാസെറ്റ ഡെല്ലോ' സ്പോർട്ട് അവനെ പിശാച് എന്ന് മുദ്രകുത്തി. അതേസമയം, 'ലാ റിപ്പബ്ലിക്ക' ഒരു സർവേ നടത്തി അതിന്റെ വായനക്കാരോട് അവർ ഏറ്റവും വെറുക്കുന്ന ചരിത്രരൂപം തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.വോട്ടെടുപ്പിൽ ഡീഗോ ഒന്നാമതെത്തി യുദ്ധക്കുറ്റവാളികൾക്കും സ്വേച്ഛാധിപതികൾക്കും മുന്നിൽ!

ഒറ്റരാത്രികൊണ്ട്, മറഡോണയ്ക്ക് മാധ്യമങ്ങളിൽ നിന്നും ജുഡീഷ്യറിയിൽ നിന്നും സ്പാർട്ടക് പരാജയത്തെത്തുടർന്ന് നാപോളി ഫുട്ബോൾ ക്ലബ്ബിൽ നിന്നും പോലും രാഷ്ട്രീയ സംരക്ഷണം നഷ്ടപ്പെട്ടു.മോസ്‌കോയിൽ യുവേഫഅവേ മാച്ചിന് പോയ നാപൊളി ടീമിന്റെ കൂടെ ഡീഗോ പോകാതിരിക്കുകയും വളരെ വൈകി ഒരു സ്പെഷ്യൽ ഫ്ലൈറ്റ് ഏർപ്പാടാക്കി ദീഗോയെ മോസ്‌കോയിൽ എത്തിക്കുകയുമായിരുന്നു ടീം മാനേജ്‌മന്റ്. മോസ്‌കോയിൽ എത്തിയ ഡീഗോ ടീമിനൊപ്പം ചേരാതെ ലെനിൻ മുസോളനിയത്തിൽ പോയി സല്യൂട്ട് നൽകിയതും വിമർശനങ്ങൾക്കിടയായി.

മറഡോണയ്ക്ക് മേൽ ആരോപണങ്ങൾ ഓരോന്നായി പതിക്കാൻ തുടങ്ങി.നാശനഷ്ടമുണ്ടാക്കുന്ന നിരവധി ആരോപണങ്ങളുമായി അടുത്ത ആഴ്ചകളിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മറഡോണയുമൊത്തുള്ള കൊക്കെയ്ൻ ഇന്ധനമുള്ള രാത്രികളുടെ ചുംബന-കഥകളുമായി സ്ത്രീകൾ മുന്നോട്ട് വന്നു. മുൻപ് ലോകകപ്പ് നേടി വന്ന ദീഗോയെ കത്തിരുന്നത് മറ്റൊരു കഥയായിരുന്നു. മാധ്യമങ്ങൾ അത് ആഘോഷിച്ചു.ഇരുപത്തിമൂന്ന് കാരിയായ അക്കൗണ്ടന്റ് ദീഗോയുടെ കുഞ്ഞിനെ പ്രസവിചെന്ന ചൂടുള്ള വാർത്ത ഡീഗോ നിഷേധിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങൾക്ക് അതിനെ സംബന്ധിച്ചുള്ള സത്യങ്ങൾ അറിയാമായിരുന്നു. സ്ത്രീകളുമായി ചേർന്ന് വരുന്ന എല്ലാ വാർത്തകൾക്കും സത്യമല്ലെന്ന് ഡീഗോ കള്ളം പറഞ്ഞു.ഇപ്പോൾ കള്ളമൊന്നും രക്ഷിക്കാത്ത ഒരു കുടുക്കിൽ കിടന്ന് ഡീഗോ ശ്വാസം മുട്ടി.

കമോറ(കമ്പനിയാ പ്രാവിശ്യയിലെ ക്രിമിനൽ സംഘം) ഉൾപ്പെടുന്ന ഒരു ഡോപ്പ്-ട്രാഫിക്കിംഗ് നെറ്റ്‌വർക്കിലേക്കുള്ള ലിങ്കുകളുടെ പേരിൽ 1991 ന്റെ തുടക്കത്തിൽ ഡീഗോയുടെ പേര് പേപ്പറുകളിൽ ഉടനീളം തെറിച്ചുവീണു . ടാപ്പുചെയ്ത ഫോൺ കോളുകളിൽ അദ്ദേഹത്തിന്റെ ശബ്ദം എട്ട് തവണ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും മയക്കുമരുന്ന് കടത്തലുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു, ഇത് 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. കൊക്കെയ്ൻ കൈവശം വെച്ചതിന് ദീഗോയ്‌ക്കെതിരെ കുറ്റം ചുമത്തി സസ്പെൻഡ് ചെയ്യുകയും അഞ്ച് ദശലക്ഷം ലൈൻ പിഴയും വിധിക്കുകയുമുണ്ടായി.

മറഡോണയെ റെക്കോർഡ് തുകയ്ക്ക് നാപിൽസിൽ എത്തിച്ച ദിവസം ആദ്യത്തെ പ്രസ് മീറ്റിൽ ചിലൂ എന്നൊരു മാധ്യമ പ്രവർത്തകൻ 'കാമോറ'യും അവർ പണമെറിഞ്ഞാണ് ദീഗോയെ നാപൊളിയിൽ എത്തിച്ചതിനെ കുറിച്ചു ധാരണയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. നിഷ്കളങ്കനായ മറഡോണയ്ക്ക് അതിൽ ഉത്തരമൊന്നും പറയാനുണ്ടായിരുന്നില്ല. ക്ഷുഭിതനായ ക്ലബ് പ്രസിഡഡന്റ് ഫെർളാണോ അയാളെ പ്രസ് മീറ്റിൽ നിന്ന് പുറത്തക്കുകയായിരുന്നു. എന്നാൽ ചിലൂ ആരോപിച്ച കാമോറയും ജിയോളനി കുടുംബവും ദീഗോയെ തേടി എത്തുക തന്നെ ചെയ്തു. ബാഴസലോനയിലെ ദിനങ്ങളിലെ ഒന്നിൽ നൈറ്റ് ക്ലബിൽ വെച്ചു ആദ്യമായി പരീക്ഷിച്ച കൊകൈൻ നാപൊളിയിൽ ഡീഗോയ്ക്ക് സുലഭമായ്‌ കിട്ടി. ദീഗോയുടെ കൊക്കായിൻ ആസക്തി കമൊറ മുതലെടുത്തു.ഡീഗോയ്ക്ക് അതിൽ നിന്ന് ഒരിക്കലും പുറത്ത് വരാൻ പറ്റിയില്ല.

പിന്നെ, മാർച്ചിൽ ശവപ്പെട്ടിയിലെ അവസാന ആണിയും അടിക്കപ്പെട്ടു. ബാരിക്കെതിരായ സീരി- എ ഗെയിമിന് ശേഷം മറഡോണ കൊക്കെയ്ൻ പോസിറ്റീവ് പരീക്ഷിച്ചു. 15 മാസത്തെ കളി നിരോധനം ഡീഗോ നേരിട്ടു.അവിടെ നിന്ന് ഫിഫയുടെ അനുമതിയോടെ സെവില്ല യിലേക്ക്.

മറഡോണയുടെ പതനത്തിന് പിന്നിൽ പ്രത്യക്ഷമായ ഒരു രാഷ്ട്രീയ ലക്ഷ്യമില്ലായിരുന്നുവെന്ന് വാദിക്കാൻ പ്രയാസമാണ്. ഡീഗോയുടെ ദീർഘകാല കൊക്കെയ്ൻ ആസക്തി കണക്കിലെടുക്കുമ്പോൾ,അയാളെ പിടികൂടുന്നതിന് ഏതാണ്ട് ഏഴ് വർഷമെടുക്കുമെന്ന് ആര് വിശ്വസിക്കും. “ഞങ്ങൾ വടക്കൻ ടീമുകളെ തോൽപ്പിക്കാൻ തുടങ്ങിയപ്പോൾ, ഭരണകൂടം എന്നെ കൊല്ലാൻ ആഗ്രഹിച്ചു,” ഡീഗോ സൂചിപ്പിക്കുന്നു .

അദ്ദേഹത്തിന്റെ വ്യക്തിഗത ഫിറ്റ്നസ് പരിശീലകനായ ഫെർണാണ്ടോ സിഗ്നോറിനിക്ക് ഏറ്റവും യുക്തിസഹമായ ഉത്തരം ഉണ്ടായിരുന്നു:

“മറഡോണ ടെസ്റ്റ് കൊക്കെയ്നിന് പോസിറ്റീവ് ആയത് കണ്ട് ആരും ആശ്ചര്യപ്പെട്ടില്ല. പക്ഷേ, ഇത് കാണുന്ന ശക്തികൾക്ക് അവനെ അവസാനിപ്പിക്കാനുള്ള മികച്ച അവസരമാണ്. ”

ഇറ്റലിയുടെ പരാജയത്തെ മറഡോണയിൽ കെട്ടിവെച്ചു ദീഗോയേ എക്കാലത്തേക്കും നശിപ്പിക്കുക എന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു ഏഴ് വർഷത്തിനിടയിൽ ഒരിക്കൽ പോലും ഇല്ലാതെ പൊടുന്നനെ പൊട്ടിപുറപ്പെട്ട കൊകൈൻ റെയ്‌ഡുകൾ. വടക്കൻ പ്രഭുക്കന്മാർ അതുവഴി മറഡോണയെന്ന റിബലിന്റെയും നാപൊളിയെന്ന തെക്കൻ ക്ലബിന്റെയും ചിറകരിയുകയായിരുന്നു.

പൂർണമായും ഒറ്റപെട്ടെന്ന് മനസിലാക്കിയ ഡീഗോ അർദ്ധരാത്രിയിൽ അർജന്റീനയിലേക്ക് പലായനം ചെയ്തു. ഇറ്റലിക്ക് ഇത്രയധികം നൽകിയ ഒരാൾക്ക് ഇത് സങ്കടകരവും നിന്ദ്യവുമായ ഒരു യാത്രയായിരുന്നു ആയിരുന്നു.

ഇതിഹാസ തുല്യമായ ഒരു സിംഹാസനത്തിൽ നിന്നാണ് മറഡോണ വീണതെന്ന് ചിലപ്പോൾ നമ്മൾക്ക് തോന്നിയേക്കാം.പക്ഷേ,ഡീഗോ പറയുന്നുണ്ട്. അർജന്റെനയിലെ ഫസ്റ്റ് ഡിവിഷൻ ക്ലബിൽ കളിക്കുക മാത്രമേ ഞാൻ സ്വപ്നം കണ്ടിരുന്നുള്ളു. എന്റെ മാതാപിതാക്കൾക്ക് താമസിക്കാൻ ഒരു വീട് വാങ്ങിക്കുന്നതിൽ കവിഞ്ഞു മറ്റൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല.

തുടക്കത്തിൽ ജിയനി മിന എന്ന മാധ്യമ പ്രവർത്തകൻ ഓര്മിപ്പിച്ച മസനേലി എന്ന മുക്കുവ പോരാളിയുടെ ഗതി തന്നെയായി നാപൊളിയിൽ ദീഗോയുടെതും . നാപൊളിയിലെ ഭിക്ഷക്കാർ അടങ്ങുന്ന തെണ്ടി വർഗത്തിനു വേണ്ടി പോരാടിയ മസനേലി ചില അവകാശങ്ങൾ നേടിയെങ്കിലും അയാളെ പൗരോഹിത്യം ചതിച്ചു കൊല്ലുകയായിരുന്നു.ഡീഗോയും നാപൊളിറ്റൻ ജനതയ്ക്ക് വേണ്ടി വടക്കിനോട് പൊരുതി. വാഴുകയും വീഴുകയും ചെയ്തു.

എന്നിരുന്നാലും, ഇതിഹാസം നേപ്പിൾസിന്റെ തെരുവുകളിൽ, ശ്വാസത്തിൽ എന്നേക്കും ജീവിക്കും . എല്ലാത്തിനുമുപരി, സാൻ ജെന്നാരോ 305 AD മുതൽ തന്റെ പുരാണ പദവി നിലനിർത്തി പോകുന്നു. നേപ്പിൾസിന്റെ ദൈവമെന്ന നിലയിൽ ഡീഗോ അറമണ്ടോ മറഡോണയുടെ രണ്ടാം വരവ് എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം.

വിവരങ്ങൾക്ക് കടപ്പാട് :ഡിഗോ മറഡോണ-ആസിഫ് കപാടിയThe GuradianThese Football times

No stories found.
The Cue
www.thecue.in