കൊവിഡ്: പകര്‍ച്ചവ്യാധികളുടെ ചരിത്രത്തില്‍ നിന്ന് പഠിക്കാനുള്ളത്

കൊവിഡ്: പകര്‍ച്ചവ്യാധികളുടെ ചരിത്രത്തില്‍ നിന്ന് പഠിക്കാനുള്ളത്

Summary

കൊവിഡ് 19 ലോകത്തെ ഒന്നാകെ സ്തംഭനാവസ്ഥയിലാക്കുമ്പോള്‍ മനുഷ്യന് പകര്‍ച്ചവ്യാധികളുടെ ചരിത്രത്തില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത്. രോഗനിര്‍മ്മാര്‍ജ്ജനത്തിലെ വെല്ലുവിളികള്‍ എന്തൊക്കെയാണ്. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സീനിയര്‍ അഡൈ്വസര്‍ ഡോ.സി.സി കര്‍ത്തായും, ഇന്റര്‍നണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. എം.ഐ സഹദുള്ളയും എഴുതിയത്.

പരിഭാഷ : രശ്മി കാരാമേൽ

“ഏകനായ് തുണയില്ലാതെ പല ശത്രുക്കളുമായ് പോരാടുന്നവൻ

ഭ്രാന്തനാണെന്നതേക്കാളും മോശമാണെന്നറിയുക.

നീ തൻ ശക്തി, കൽപന, രക്ഷണം

ഇവയാൽ ശത്രുവിൻ ആശകൾ തകർന്നടിഞ്ഞിടും”

(തിരുവള്ളുവര്‍ - തിരുക്കുറള്‍)

"ഭൂമിയില്‍നിന്ന് പകര്‍ച്ചവ്യാധികള്‍ ഉന്മൂലനം ചെയ്യുകയെന്നത് മനുഷ്യസാധ്യമായ കാര്യമാണ്." രോഗാണുസിദ്ധാന്തത്തിൻറെ ഉപജ്ഞാതാവും വാക്സിനേഷൻ തത്വങ്ങളുടെ കണ്ടുപിടുത്തക്കാരനുമായ ലൂയി പാസ്റ്ററുടേതാണ് ഈ വരികൾ. രണ്ടു ദശാബ്ദക്കാലമായിട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ, സൂക്ഷ്മാണുക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ പൂർണ്ണമായും വിജയിച്ചു നിൽക്കുകയാണെന്നുള്ള വിശ്വാസമാണ് കൊറോണാ വൈറസിന്റെ പൊട്ടിപ്പുറപ്പെടലിനു തൊട്ടു മുൻപുവരെ ഉണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ പോലും അപ്രത്യക്ഷമായി എന്ന് തോന്നിപ്പിച്ച മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ മടങ്ങിവരവിനോടൊപ്പംതന്നെ എയ്ഡ്സ്, ലെജിയോൺനെഴ്സ് രോഗം, ഹാന്താവൈറസ് മൂലമുണ്ടാകുന്ന ശ്വാസതടസ്സം തുടങ്ങി ഒരുകൂട്ടം പുതിയ രോഗങ്ങളെക്കൂടി നാം നേരിടേണ്ടതായി വന്നു. ലോകത്താകമാനം നടക്കുന്ന മരണങ്ങളുടെയും രോഗാവസ്ഥകളുടെയും ഒരു പ്രധാനകാരണം പകർച്ചവ്യാധികൾ തന്നെയാണെന്നതാണ് വാസ്തവം. സൂക്ഷ്മാണുക്കൾക്കെതിരെ കാലഘട്ടങ്ങളായി നടക്കുന്ന മനുഷ്യന്റെ പോരാട്ടം അവസാനിച്ചിട്ടില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. പകര്‍ച്ചവ്യാധികളുടെ പുസ്തകം അടച്ചുവെക്കാൻ സമയമായിട്ടില്ലെന്ന് ഈ മഹാമാരി നമ്മെ ഓര്‍മിപ്പിക്കുന്നു.

നിലവിലെ കണക്കുപ്രകാരം കൊറോണ വൈറസ് വ്യാപനത്തിലൂടെ 31.45 ലക്ഷത്തോളം ആളുകൾ അസുഖബാധിതരാവുകയും 2.25 ലക്ഷത്തിനു മുകളിൽ ആളുകൾ മരണപ്പെടുകയും ചെയ്തു. പ്രൊഫസർ യൊറാം ലാസ്സ്‌ സൂചിപ്പിച്ചതുപോലെ 'കോവിഡ് -19 പകർച്ചപ്പനിയോളം അപകടകാരി ആവില്ലെന്നും' പ്രൊഫസർ പീറ്റർ ഗോഷെ അദ്ദേഹത്തിൻറെ ബ്ലോഗിൽ എഴുതിയത് പോലെ 'ഒരു കൂട്ടപരിഭ്രാന്തി പരത്തുന്ന മഹാമാരി മാത്രമാകും കോവിഡ്-19' എന്നും നമുക്ക് പ്രത്യാശിക്കാം. എന്നിരുന്നാൽ പോലും പകർച്ചവ്യാധികൾക്കെതിരെയുള്ള ഈ മത്സരത്തിൽ ഒരു തിരിച്ചടിയുടെ സാധ്യത മുന്നിൽ കണ്ട്, മുൻനിരയിലെ പ്രവർത്തകരെ പോലെ തന്നെ അണിയറയിൽ ഇരിക്കുന്നവരും ഇതിനെ നേരിടാനുള്ള മറ്റ് ഉപായങ്ങൾ തേടി പിടിക്കുന്നുണ്ടെന്നത് പ്രസക്തമായ കാര്യമാണ്. മുന്‍കാലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള യുദ്ധങ്ങളിൽ വിജയം കൈവരിക്കാൻ നമ്മെ പിന്തുണച്ച തന്ത്രങ്ങളും രേഖകളും ശേഖരിക്കുക, നൂറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത യുദ്ധസാമഗ്രികളുടെയും, പെരുമാറ്റച്ചട്ടങ്ങളുടെയും കണക്കെടുപ്പു നടത്തുക, നൂതനമായ വിദ്യകൾ ആവിഷ്കരിക്കുക, ഇപ്പോൾ ഉള്ളതും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ പ്രതിസന്ധികളെ നേരിടാൻ നവീകരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ പകർച്ചവ്യാധികൾ ആയിരുന്നു മനുഷ്യന്റെ കൊലയാളികൾ. പതിനാലാം നൂറ്റാണ്ടിൽ, Yersinia Pestis എന്ന സൂക്ഷ്മ ജീവിയിൽ നിന്ന് ഉത്ഭവിച്ച് , മൂഷിക വർഗ്ഗത്തിൽപെട്ട ജീവികൾക്കിടയിൽ പടർന്നുപിടിച്ച്, ഈച്ച, ചെള്ള് മുതലായവയിലൂടെ മനുഷ്യരിലേക്ക് വ്യാപിച്ച 'ബ്യൂബോണിക്ക് പ്ലേഗ്' എന്ന രോഗം യൂറോപ്പിലെയും ഏഷ്യയിലെയും 75 ശതമാനത്തോളം വരുന്ന മനുഷ്യരെയാണ് ഇല്ലായ്മ ചെയ്തത്.

ചരിത്രരേഖകളിൽ നിന്ന്

1870 -ൽ ചില അണുബാധകളുടെ മൂലകാരണങ്ങളുടെ കണ്ടെത്തലിനും ജീവാണു ശാസ്ത്രത്തിന്റെ ജനനത്തിനും പിന്നാലെ ആ നൂറ്റാണ്ടിന്റെ അവസാനത്തിൽ, പ്രധാനമായും നാല് തരത്തിലുള്ള രോഗാണുവാഹകരെയാണ് കണ്ടെത്തിയത്:വയറസ് ,ഫംഗസുകൾ,പ്രോട്ടോസോവ ,കൃമികൾ എന്നിവ.ഇവയിൽ എല്ലാത്തിലും പൊതുവായി കണ്ടെത്തിയത് ന്യൂക്ലിയക് ആസിഡിന്റെ അംശവും.തലച്ചോറിനെയും മറ്റു നാഡീകോശങ്ങളെയും ബാധിക്കാൻ സാധ്യതയുള്ള പ്രിയോൺസ് എന്ന മറ്റൊരു രോഗകാരകനെ കൂടി പിന്നീട് കണ്ടെത്തുകയുണ്ടായി.

സാംക്രമിക രോഗങ്ങൾ പലവിധത്തിൽ പകരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് , അല്ലെങ്കിൽ വെള്ളം, ഭക്ഷണം, രോഗാണുവാഹകരായ പ്രാണികൾ, കീടങ്ങൾ എന്നിവയിലൂടെ മനുഷ്യനിലേക്ക് . വ്യക്തി ശുചിത്വം പാലിക്കുക, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക , അനാവശ്യ സമ്പർക്കം ഒഴിവാക്കുക എന്നീ വഴികളിലൂടെയേ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് നേരിട്ടുള്ള പകർച്ച നിയന്ത്രിക്കാനാകൂ . രോഗാണുവാഹകർ മൂലമുണ്ടാകുന്ന അണുബാധയെ പ്രതിരോധിക്കാനും മനുഷ്യനിൽ അതിന്റെ വളർച്ചയെ തടയാനും വാക്സിനേഷൻ സഹായകമാകും. പ്രതിരോധത്തിനായി മരുന്നുകളും ഉപയോഗിക്കാം.

നിയന്ത്രണമാർഗ്ഗങ്ങൾ പര്യാപ്തമല്ലാത്തതും അത്തരത്തിലുള്ള വഴികൾ ഇല്ലാത്തതുമായി ഒട്ടനവധി പകർച്ചവ്യാധികളുണ്ട്. അവയെ കണ്ടുപിടിക്കുന്നതിന് ഇത്തരം അണുവാഹകരുടെ ജീവപ്രക്രിയകളെകുറിച്ച് കൂടുതൽ അറിയുകയും അവ മനുഷ്യനുമായി ഇടപഴകുന്നത് എങ്ങനെ എന്ന് മനസ്സിലാക്കുകയും ആവശ്യമാണ്. അവയുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഇടപെടലുകള്‍ നടത്താൻ ഇവ സഹായകമാകും. അതിലൂടെ അത്തരം രോഗങ്ങള്‍ക്കെതിരായുള്ള വാക്സിനുകള്‍, മരുന്നുകൾ എന്നിവ നിര്‍മ്മിക്കാനും അവയുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കാനും സാധിക്കും.

ഡോ.സി.സി.കര്‍ത്ത , ഡോ.എം.ഐ.സഹദുള്ള
ഡോ.സി.സി.കര്‍ത്ത , ഡോ.എം.ഐ.സഹദുള്ള

സാംക്രമിക രോഗത്തെ വേരോടെ പിഴുതുകളയാൻ സാധിക്കുമോ?

രോഗ ഉന്മൂലനത്തിനുള്ള നിർവ്വചനങ്ങൾ ഏറെയാണ് : ഒരു അണുവാഹകന്റെ നശീകരണം, വേണ്ട മുൻകരുതലുകൾ എടുക്കാതെ തന്നെ രോഗത്തെ ഇല്ലാതാക്കൽ, തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായി രോഗത്തിൻറെ തീവ്രത കുറയ്ക്കൽ എന്നിങ്ങനെ പലവിധം. വസൂരി, Rinderpest ( കന്നുകാലികളെ ബാധിക്കുന്ന ഒരുതരം രോഗം) എന്നിവയാണ് ലോകത്തിൽനിന്നു പൂർണമായി തുടച്ചുനീക്കപ്പെട്ട രണ്ടു മാറാരോഗങ്ങൾ. പോളിയോ, Guinea Worm Disease, Lymphatic Filariasis, Cysticercosis, Measles, Mumps, Rubella എന്നിവയെല്ലാം പൂർണമായി നശിപ്പിക്കപ്പെടാവുന്നവയായി പരിഗണിക്കപ്പെടുന്നു. മലേറിയ, ട്രക്കോമ, river blindness,yaws മുതലായ രോഗങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

സൈദ്ധാന്തികമായി പറയുമ്പോൾ, ശരിയായ മാർഗ്ഗങ്ങൾ ലഭ്യമാണെങ്കിൽ എല്ലാ പകർച്ചവ്യാധികളും തടുക്കാവുന്നതാണ്. വാസ്തവത്തിൽ ഓരോ ജീവിയുടെയും വ്യതിരിക്തമായ ജീവശാസ്ത്രപരമായ സവിശേഷതകളും, അവയുമായി ഇടപഴകുമ്പോൾ മനുഷ്യരിൽ ഉണ്ടാകുന്ന പ്രാവർത്തിക പ്രശ്നങ്ങളുമാണ് ഉന്മൂലന പ്രവർത്തനങ്ങളെ കൂടുതൽ ശ്രമകരമാക്കുന്നത്. നൂതനവും ഫലപ്രദവുമായ സംവിധാനങ്ങളുടെ വികസനം, പ്രതിരോധപ്രവർത്തനങ്ങൾക്കെതിരെയുള്ള തടസ്സങ്ങൾ നീക്കം ചെയ്യൽ എന്നിവ വഴി ഇന്ന് എതിർത്തുനിൽക്കാനാവാത്ത ഏതു മഹാമാരിയും നാളെ നിയന്ത്രണവിധേയമായേക്കാം .

മനുഷ്യന്റെ ദുരിതം ഒഴിവാക്കി, അവരുടെ ജീവൻ രക്ഷിക്കുക എന്നത് തന്നെയാണ് ഒരു രോഗം ഇല്ലാതാക്കുന്നതിലൂടെ സാധ്യമാകുന്നത് എന്ന് വ്യക്തമാണ്. കാര്യമായ സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാം. രോഗപ്രതിരോധത്തിനും രോഗത്തെ ഇല്ലായ്മ ചെയ്യുന്നതിനും വർഷങ്ങളുടെ പ്രയത്നത്തോടൊപ്പം തന്നെ ഗണ്യമായ സാമ്പത്തിക മുതൽമുടക്കും ഉണ്ടെന്നത് മനസ്സിലാക്കണം. ഉദാഹരണത്തിന് പത്ത് വർഷക്കാലംകൊണ്ട് ഏകദേശം 300 മില്യൺ അമേരിക്കൻ ഡോളർ ആണ് വസൂരി നിർമാർജനത്തിന് വേണ്ടി ചെലവഴിച്ചത്. കാലങ്ങൾ കൊണ്ട് ഈ തുക തിരിച്ചു പിടിക്കപെട്ടേക്കാം. പൂർണ്ണമായി ഉന്മൂലനം ചെയ്യാനാകാത്ത ചില അണുബാധകൾ സാധാരണയായി ഒരു പരിധിവരെ നിയന്ത്രിക്കാൻ ആയേക്കും. എന്നാൽ ഒരു രോഗം നിയന്ത്രിക്കപ്പെടുക മാത്രം ചെയ്യുമ്പോൾ, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ബാധ്യത വർദ്ധിക്കുകയും ഉത്പാദനക്ഷമത നഷ്ടമായ ഒരു ജനതയുടെ രോഗദുരീകരണമാർഗ്ഗങ്ങൾ, കാലക്രമേണ കൂടുതൽ ചിലവേറിയതാക്കുകയുമാണ് ചെയ്യുന്നത്. ഒരു രോഗം പൂർണമായി നശിപ്പിക്കാൻ എത്രത്തോളം നമ്മൾ ചെലവാക്കണമെന്ന് തിരിച്ചറി , ഏറ്റവും ഉപയോഗപ്രദമായ രീതിയിൽ ശക്തമായ ഇടപെടലുകൾ നടത്തണമെങ്കിൽ ഓരോ രോഗത്തെയും കൃത്യമായി വിലയിരുത്തിയേ മതിയാവൂ.

പകര്‍ച്ചവ്യാധികളെ നാം എങ്ങനെ നിയന്ത്രിക്കും?

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ പകർച്ചവ്യാധികൾ ആയിരുന്നു മനുഷ്യന്റെ കൊലയാളികൾ. പതിനാലാം നൂറ്റാണ്ടിൽ, Yersinia Pestis എന്ന സൂക്ഷ്മ ജീവിയിൽ നിന്ന് ഉത്ഭവിച്ച് , മൂഷിക വർഗ്ഗത്തിൽപെട്ട ജീവികൾക്കിടയിൽ പടർന്നുപിടിച്ച്, ഈച്ച, ചെള്ള് മുതലായവയിലൂടെ മനുഷ്യരിലേക്ക് വ്യാപിച്ച 'ബ്യൂബോണിക്ക് പ്ലേഗ്' എന്ന രോഗം യൂറോപ്പിലെയും ഏഷ്യയിലെയും 75 ശതമാനത്തോളം വരുന്ന മനുഷ്യരെയാണ് ഇല്ലായ്മ ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിൽ, ക്ഷയരോഗമാണ് ഇംഗ്ലണ്ടിൽ മനുഷ്യരുടെ ജീവൻ എടുത്തു കൊണ്ടിരുന്നത്. 1930 ആയതോടെ, ക്ഷയരോഗം, ടൈഫോയ്ഡ്, ശ്വാസകോശ-കുടൽ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടായ മരണങ്ങളുടെ എണ്ണം പത്തൊമ്പതാം നൂറ്റാണ്ടിലെ അപേക്ഷിച്ച് നേർ പകുതിയായി കുറഞ്ഞു. ജലശുദ്ധീകരണം, മലിനജലസംസ്കരണം, പാൽ പാസ്ച്ചറൈസേഷന്‍ , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ , മെച്ചപ്പെട്ട പോഷണം, വ്യക്തിശുചിത്വം പാലിക്കൽ എന്നിങ്ങനെയുള്ള മാർഗങ്ങളിലൂടെയാണ് ഈ പകർച്ചവ്യാധികളെ കീഴടക്കാൻ ഒരു പരിധിവരെ സാധിച്ചത്. 1940-കളിൽ ആൻറിബയോട്ടിക്കിന്റെ കടന്നുവരവും ഇതിനൊരു കാരണമായി. അണുബാധ ദുർബലമായിട്ടുള്ള മേഖലകളിൽ രോഗവ്യാപനം തടസ്സപ്പെടുത്തുക വഴി പകർച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കുക എന്ന പോംവഴിയാണ് പൊതു ആരോഗ്യ സംവിധാനങ്ങൾ സ്വീകരിച്ചത്.

പകർച്ചവ്യാധികൾക്ക് മേൽ ജാഗ്രതയോടുള്ള മേൽനോട്ടം എന്ന മറ്റൊരു തന്ത്രം ഉപയോഗിച്ചാണ് ആരോഗ്യപ്രവർത്തകർ രോഗഭീഷണികളെ നിരീക്ഷിച്ച് വേണ്ട ഇടപെടലുകൾ നടത്തുകയും അണുബാധയുടെ കണ്ണിമുറിച്ചു രോഗവ്യാപനം തടയുകയും ചെയ്യുന്നത്. പരിസ്ഥിതിപരവും കാലാവസ്ഥാപരവുമായ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ യുക്തിസഹമായ രീതിയിൽ മരുന്നുകളും കീടനാശിനികളും ഉപയോഗിക്കുകയെന്നത് രോഗപ്രതിരോധം- നിയന്ത്രണം എന്നിവയ്ക്ക് ആവശ്യമാണ്.

മനുഷ്യരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഇതിൻറെ മറ്റൊരു തലം. പകർച്ചവ്യാധികളെ എതിരിടാനുള്ള വിവിധ പ്രക്രിയകൾ മനുഷ്യ ശരീരത്തിനുള്ളിൽ തന്നെയുണ്ട്. അവയിൽ ചിലത് ഒരു രോഗാണു സമൂഹത്തെ മുഴുവനായും ലക്ഷ്യമിടുന്നവയാണെങ്കിൽ മറ്റുള്ളവ നിർദ്ദിഷ്ടമായ പ്രതിരോധ ലക്ഷ്യങ്ങളോടെ അണുബാധയേറ്റ കോശങ്ങളെയും അതിനുപിന്നിലെ അണുവാഹകനെയും മാത്രം ഉന്നം വയ്ക്കുന്നു. ഒരു രോഗാവസ്ഥയോട് പൊരുത്തപ്പെടാൻ സാധിക്കുന്നിടത്താണ് പ്രതിരോധം ജനിക്കുന്നത്. ഇങ്ങനെ നേടിയെടുക്കുന്ന പ്രതിരോധശേഷി അതേ അണുവിനെതിരെയുള്ള മറ്റൊരു ഏറ്റുമുട്ടലിൽ കൂടുതൽ ആർജ്ജവത്തോടു കൂടി തിരിച്ചടിക്കാൻ ശരീരത്തെ സഹായിക്കും. കുത്തിവെയ്പ്പിനു പിറകിലുള്ള പ്രധാനതത്ത്വവും ഇതുതന്നെ.

വായ, ത്വക്ക്, ചെറുകുടൽ എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരുപറ്റം സൂക്ഷ്മജീവികൾ ഒരുക്കുന്ന സുരക്ഷാകവചത്തെ കുറച്ചുകാണരുത്. രോഗത്തിന് കാരണക്കാരായേക്കാവുന്ന ജീവികളുമായി എതിരിട്ട് അവരിൽ നിന്നും നമ്മെ സംരക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്.ആന്റിബയോട്ടിക്‌സിന്റെ ഉപയോഗംമൂലം ഇത്തരത്തിലുള്ള രോഗാണുക്കളുടെ വളർച്ച തടസ്സപ്പെടുമ്പോൾ, വിരളമായി മാത്രം ശരീരത്തിൽ വളരുന്ന മറ്റു ചില രോഗാണുക്കൾ (opportunistic agents) സംക്രമിക്കാനും അതുവഴി രോഗബാധ ഉണ്ടാകാനും കാരണമായേക്കും.

പകർച്ചവ്യാധികളിൽ നിന്നും പൊതുസമൂഹത്തെ പരിപാലിക്കാനുള്ള നടപടികൾ വികസിത രാജ്യങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ ജലവിതരണം, ഭക്ഷണലഭ്യത, രോഗം പരത്തുന്ന മൃഗങ്ങളെ നിയന്ത്രിക്കൽ , മാലിന്യസംസ്ക്കരണത്തിനുള്ള ഉർജ്ജിതമായ സംവിധാനങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ എന്നിവ അവർ ഉറപ്പുവരുത്തുന്നു

വെല്ലുവിളികൾ

ബാക്റ്റീരിയൽ രോഗങ്ങളെ അപേക്ഷിച്ചു വൈറൽ രോഗങ്ങളുടെ ഉന്മൂലനമാണ് കൂടുതൽ എളുപ്പം. എന്നിരുന്നാലും, വൈറൽ രോഗങ്ങളെ പൂർണ്ണമായി നശിപ്പിക്കുകയെന്നത് നിസാരമായ ഒരു പ്രക്രിയ അല്ല. വാസ്തവത്തിൽ,രോഗകാരണമായ വൈറസിന്റെ സവിശേഷസ്വഭാവങ്ങൾ കാരണം നശിപ്പിക്കാനാവാത്ത പകർച്ചവ്യാധിരോഗങ്ങൾ പോലും ഉണ്ട് . Herpes Simplex എന്ന ഒരുതരം വൈറസ്, നാഡീകോശങ്ങളിൽ നിഷ്ക്രിയമായിരിക്കുകയും എന്നാൽ അവിടുന്ന് തന്നെ അണുബാധ പകർത്താൻ കഴിവുള്ളവയുമാണ്. വൈറസ് അണുബാധയുള്ള ഒരു സമൂഹം പൂർണമായി നശിക്കുന്നതിനു മുൻപുതന്നെ അവയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് നിർത്തിവെക്കുന്നത്, പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത വ്യക്തികളിൽ രോഗാണു പുനർജീവിക്കാനും, പ്രതിരോധ പ്രവർത്തങ്ങൾ ആദ്യ ഘട്ടങ്ങളിലേക്ക് മടങ്ങാനും കാരണമാകും. ഇൻഫ്ലുവെൻസാ എ-വയറസിൽ ഉണ്ടാവുന്ന antigenic shift ( ഒരു വൈറസിന്റെ രണ്ടോ മൂന്നോ ഉപതരങ്ങൾ ചേരുമ്പോഴുണ്ടാകുന്നത്), antigenic drift (വൈറസുകളിലുണ്ടാകുന്ന ജനിതകമാറ്റം ) എന്നീ കാരണങ്ങളാൽ ആന്റിജൻ നിരന്തരമായി മാറിക്കൊണ്ടേയിരിക്കുന്നു. ആന്റിജനിക് ഡ്രിഫ്ട് മൂലം ജീനുകളിലുണ്ടാവുന്ന ജനിതകമാറ്റം ആന്റിബോഡികളുടെ-ആന്റിജനുമായുള്ള പരസ്പരവ്യവഹാരത്തിന്റെ തോത് കുറയ്ക്കുന്നു. ഇതുകൊണ്ടുതന്നെയാണ് ഇൻഫ്ലുൻസക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ ഘടന ഓരോവർഷവും മാറ്റേണ്ടിവരുന്നത്. Antigenic ഷിഫ്റ്റിലൂടെ ഉണ്ടായ മഹാമാരിയാണ് 1918 ലെ സ്പാനിഷ് ഫ്ലൂ. ഹെപ്പറ്റൈറ്റിസ് -സി വൈറസ്, ഹ്യൂമൻ ഇമ്മുണോഡെഫിസിൻസി വൈറസ്( എയ്ഡ്സ് രോഗത്തിന് കാരണമായ) എന്നിവ സമാനമായ പ്രശ്നങ്ങൾ ഉള്ളവയാണ്.

ബാക്റ്റീരിയകൾ ഉയർത്തുന്ന പ്രശ്നങ്ങൾ താരതമ്യേന വളരെ വലുതാണ്. ബാക്റ്റീരിയയും മനുഷ്യനുമായുള്ള സമ്പർക്കത്തിന്റെ സ്വഭാവം തന്നെയാണ് ബാക്റ്റീരിയൽ അണുബാധകൾ വംശവിച്ഛേദനം വരുത്തുന്നതിൽ നേരിടുന്ന പ്രധാന തടസ്സം. ഹോസ്റ്റിന്റെ പ്രതിരോധശേഷി കുറയുകയോ, അണുവിമുക്തമായ ഒരു മേഖലയിൽ പ്രവേശിക്കുകയോ മാത്രം ചെയ്യുമ്പോൾ രോഗബാധയുണ്ടാക്കുന്നവയാണ് ഭൂരിഭാഗം ബാക്റ്റീരിയകളും. ഇതിനൊരു ഉദാഹരണമാണ് രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ സാധാരണയായി തൊണ്ടയിൽ കാണപ്പെടുന്ന staphylococcus aureus.

രോഗപ്രതിരോധ നടപടിക്രമങ്ങൾ താരതമ്യേന ആശയപരമായി ലളിതമാണെങ്കിലും പ്രായോഗിക പ്രതിസന്ധികൾ മൂലം അവയുടെ നടപ്പിലാക്കൽ ഏറെ ശ്രമകരമാണ്, ഒപ്പം പരിഹാരവും. ദീർഘകാല ചിലവുകൾ, വർധിച്ച അപകടസാധ്യത, മുഖ്യധാരയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് മേലുള്ള ശ്രദ്ധക്കുറവ്, തത്‌ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ പരിമിതികൾ തന്നെയാണ്. രോഗനിർമ്മാർജ്ജനത്തിനു വേണ്ടിയാണോ അതോ രോഗനിയന്ത്രണത്തിനും മറ്റ് ആരോഗ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയാണോ അവശ്യസ്രോതസുകൾ ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ഇത്തരം രോഗനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൊതുജനാരോഗ്യത്തിനായുള്ള അടിസ്ഥാനഘടകങ്ങളുടെ വികസനങ്ങളെ സാധിക്കുവാൻ പാടില്ല. അതുപോലെ സാമ്പത്തിക വിശകലനത്തിനായുള്ള പരമ്പരാഗത മാർഗ്ഗങ്ങൾ നിര്‍മ്മാര്‍ജന പ്രവർത്തനങ്ങൾക്ക് ഹിതകരമല്ല എന്നത് പ്രസ്താവ്യമാണ്

പകർച്ചവ്യാധികളിൽ നിന്നും പൊതുസമൂഹത്തെ പരിപാലിക്കാനുള്ള നടപടികൾ വികസിത രാജ്യങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ ജലവിതരണം, ഭക്ഷണലഭ്യത, രോഗം പരത്തുന്ന മൃഗങ്ങളെ നിയന്ത്രിക്കൽ , മാലിന്യസംസ്ക്കരണത്തിനുള്ള ഉർജ്ജിതമായ സംവിധാനങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ എന്നിവ അവർ ഉറപ്പുവരുത്തുന്നു.മരുന്നുകളുടെ ഉപയോഗം കൂടാതെ അണുബാധയെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട പൊതുമര്യാദകൾ, മാലിന്യനിർമാർജനത്തിന്റെ ആവശ്യകത എന്നിവയെകുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കാൻ തക്കതായ പരിപാടികളും നടപ്പിലാക്കപ്പെടുന്നു. 19 ,20 നൂറ്റാണ്ടുകളിൽ പകർച്ചവ്യാധികൾക്കെതിരെയുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് പൊതു ആരോഗ്യ സംവിധാനങ്ങൾക്കുണ്ടായിരുന്ന ആവേശത്തിന് വിപരീതമായി, അമിതമായ ആത്മവിശ്വാസം കാരണം ആകണം, ഇന്നത്തെ പ്രവർത്തനങ്ങൾ കൂടുതൽ കുഴപ്പം പിടിച്ചതാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in